ലുട്ടുവിന്റെ ചിരകാല അഭിലാഷം സാര്‍ത്ഥകമാവുന്നു. തുഴയുടെ അനിയത്തിയ്ക് മാര്‍ക്ക്കൂട്ടികൊടുക്കാത്തപ്പോഴെ ഇവനെ ഇവിടെ നിന്നും പുകയ്ക്കണമെന്ന് തീരുമാനിച്ചതാണ്‍.
നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകനാണെന്നും പറഞ്ഞ് ചില വിവരദോഷികള്‍ നടക്കുന്നുണ്ട്, അവന്മാര്‍ക്കിട്ടും പണിയണം. നമ്മുടെ പ്ലാനെല്ലാം നടന്നാല്‍ പഴയപോലെ എല്ലാവനും കാല്‍ ചോട്ടില്‍ വരും. എന്നിട്ട് വേണം എല്ലാവരെയും നട്ടുച്ചയ്ക്ക് അര്‍ദ്ധരാത്രിയാണെന്ന് സമ്മതിപ്പിക്കാന്‍. പണ്ട് പീഡനക്കേസില്‍ നട്ടെല്ലുള്ള നാല്‍ ആണ്‍പിള്ളേരുണ്ടായതുകൊണ്ടാണ്‍ നമ്മുടെ പ്ലാനെല്ലാം പൊളിഞ്ഞത്. അന്ന് തമ്പിന്റെ പായസവും കുടിച്ചിട്ടാണ്‍ കാലമാടന്മാര്‍ പണിപറ്റിച്ചത്. അതില്‍ പിന്നീട് മുഴുവനായും പൊളിച്ചെഴുതിയ പുതിയ "പിള്ളേരെ പിടിത്ത പദ്ധതി" വന്‍ വിജയമായി. നട്ടെല്ലുള്ളവന്മാരൊന്നുമില്ലെന്നു തന്നെയല്ല പൊടിച്ചുവരുന്നുണ്ടെന്ന് അറിഞ്ഞാല്‍തന്നെ ശസ്ത്രക്രിയചെയ്ത് നീക്കാനുള്ള തമ്പിന്റെ കഴിവാണ്‍ പ്രശംസിക്കപ്പെടേണ്ടത്. തമ്പിന്റെ സന്ധ്യമുതല്‍ ഏഴുവരെയുള്ള "ആണ്‍ ഹോസ്റ്റല്‍ സമ്പര്‍ക്ക പരിപാടി"യില്‍ വീഴാത്തവരില്ല. ഉണ്ടെങ്കില്‍ എങ്ങിനെ ശരിയാക്കണം എന്ന് നമ്മുക്ക് അറിയാം!
പീഡനകേസിലെ കളിയും ബുജിയുടെ തെരെഞ്ഞെടുപ്പ് പ്രശ്നങ്ങളും കഴിഞ്ഞപോള്‍ "മാഫിയ" ചേര്‍ന്ന് തീരുമാനിച്ചതാണ്‍ ഏതുവിധവും ഇവനെ തട്ടണമെന്ന്. ആദ്യമായി തമ്പിനെ രംഗത്തിറക്കി "ആടിനെ പട്ടിയാക്കുന്ന പ്രയോഗം" ആരംഭിച്ചു. അതിലുള്ള കഴിവിന്‍ തമ്പിന്‍ ഒരു ഓസ്കാര്‍ പോരാ! പോരാത്തതിന്‍ "പുണ്യപുരുഷന്‍ മുഖം" ഉപയോഗിച്ച് ചാന്ത്പൊട്ടിന്റെ സഹായത്തോടെ പെട്ടെന്ന് "കള്ളനാക്കാന്‍" ഒരു കളി കളിച്ചെങ്കിലും ശത്രുവിന്റെ ശല്യം കാരണം അത് വലിയ പരാജയമായിപ്പോയി. അന്നേ തീരുമാനിച്ചു രണ്ടീനെയും രണ്ടീടത്താക്കിയിട്ടുവേണം ഓരോന്നിനെയായി പിടിക്കാനെന്ന്!
തമ്പിന്റെ ഏഷണി കാരണം കുട്ടിയമ്മയെകൊണ്ട് ചെയ്യിക്കാവുന്നതിന്റെ പരമാവധി ചെയ്തു. സ്വയം ഹെഡായി അവനെ ഉപദ്രവിച്ച് ആനന്ദം അനുഭവിക്കുന്നത് ഓര്‍ത്ത് പുളകമണിഞ്ഞിരുന്നപോളാണ്‍ ശകുനം മുടക്കിയായി സാമി വരുന്നത്. അതിന്റെയാണ്‍ അയാളിപോള്‍ അനുഭവിക്കുന്നത്. അയാളെ താഴെ ഇറക്കാനുള്ള "ഇണ്ടാസ്" നമ്മുടെ ബുജി സ്വന്തം കൈകൊണ്ടാണ്‍ ഉണ്ടാക്കിയത്! "നെല്ലിക്കാത്തളം വച്ചിരുന്നവനെ" കൊണ്ടുവന്നപ്പോളെ പറഞ്ഞിട്ടുണ്ട് നമ്മുടെ കാലുനക്കി നിന്നാലുള്ള ഗുണവും ഇല്ലെങ്കിലുള്ള "പണി"യും.
ബുജി കൗണ്‍സിലിലിരുന്ന് ചെയ്ത അക്കദമിക്ക് കാര്യങ്ങളില്‍ ഏറ്റവും ബൗദ്ധികവും പ്രാധാന്യമുള്ളതുമായ ഒരേയൊരു കാര്യമാണ്‍ ഗണിതനെ ഹെഡാക്കരുതെന്ന "ഇണ്ടാസ്" (നമ്മടെ കുരുട്ട് ബുദ്ധിയാണ്‍: ബുജിക്ക് 'ഒപ്പിയതിന്റെ' ക്രെഡിറ്റെയുള്ളൂ). അതിന്‍ അനുബന്ധമായി സാമിയെ നന്നായി വിരട്ടി നോകിയെങ്കിലും ഫലിച്ചില്ല. വെക്കുട്ടി കണ്ണുരുട്ടിയിട്ടും പണ്ടേപ്പോലെ ഫലിക്കുന്നില്ല (വയസ്സായോ?).
എന്തായാലും അതിന്‍ സാമിക്കിട്ട് കണക്കിന്‍ കൊടുത്തില്ലേ! ഇനി പിന്‍ വാതിലിലൂടെ ബുജി പ്രൊഫസറായി വന്ന് സാമിയെ തെറിവിളിക്കുന്നത് ഓര്‍ത്ത് എനിക്ക് രോമാഞ്ചം ഉണ്ടാവുന്നു!
എന്തായാലും തംപിന്റെ "ആടിനെ പട്ടിയാക്കുന്ന വിദ്യ"യിലൂടെ സാമിയെ ലോക കള്ളനായി ചിത്രീകരികാന്‍ കഴിഞ്ഞില്ലേ?. സാമി ചക്ക പോലെയുള്ള വിലയേറിയ സാധനങ്ങള്‍ കട്ടെന്ന് പറഞ്ഞ് നടക്കുമ്പോള്‍ നമ്മുടെ കൂടെയുള്ള കള്ളന്മാര്‍ ലാപ്പ്ടോപ്പ് പോലുള്ള ചിന്ന സാമാനങ്ങള്‍ അടിക്കുന്നത് മന്ദബുദ്ധികള്‍ കാണില്ല! (ആദര്‍ശത്തില്‍ താഴെയെന്നുള്ള സൂത്രപ്പണികളൊക്കെ നിറുത്തി, "രാജാവ് ഞങ്ങടെയാളാ: എന്തും ചെയ്യും" എന്നതാണ്‍ ഇപ്പോള്‍ ഒഫീഷ്യല്‍ ലൈന്‍!)
ഗണിതനും കണക്കിനു കൊടുത്തു. അഞ്ച് വര്‍ഷമായി അവന്‍ "ശമ്പള തുണ്ട്" കിട്ടിയിട്ട്. എങ്ങനെയുണ്ട് നമ്മടെ പണി! വര്‍ഷത്തില്‍ പത്ത് ദിവസം വന്ന് ബാക്കി "ഒപ്പി" ശമ്പളം വാങ്ങിയിരുന്ന വെക്കുട്ടി (വെറുതെ (ഇരിക്കുന്ന) കുട്ടി) യെ കുറച്ചു ദിവസം ബുദ്ധിമുട്ടിചെങ്കിലും പണിയൊന്നും ചെയ്യിക്കാന്‍ അവനൊട്ടു പറ്റിയുമില്ല. വര്‍ഷ്ത്തിലൊരിക്കല്‍ നടത്തുന്ന "കുരുക്ഷേത്ര" യുദ്ധത്തില്‍ കൂടുതലൊന്നും ചെയ്യിക്കാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ല!
സൂത്രത്തില്‍ രക്ഷപ്പെടാന്‍ നോക്കിയിട്ട് നമ്മള്‍ രാജാവിനെ വെച്ച് ഗണിതന്‍ ചില്ലറ പണിയാണോ കൊടുത്തത്! അവന്‍ മഹാരാജാവിനെ വെച്ച് രക്ഷപ്പെട്ടതോര്‍ത്തിട്ട് ഉറക്കം വരുന്നില്ല! അവനെ കള്ളക്കേസ്സില്‍ കുടുക്കി കുടുംബം കുളം തോണ്ടുന്നത് സ്വപ്നം കണ്ട് എത്ര ദിവസമാണ്‍ സന്തോഷിച്ചിട്ടുള്ളത്. അതെല്ലാം സ്വപ്നമാവുമോ?