കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഒരേ ഒരു ഗണിത ശാസ്ത്രാദ്ധ്യാപകനായിരുന്ന എനിക്ക് എതിര്‍ സംഘടനയിലെ ഒരു അദ്ധ്യാപകന്‍ വ്യക്തി വിദ്വേഷം തീര്‍ക്കാന്‍ ഉണ്ടാക്കിയ കള്ളക്കേസ്സില്‍ കുടുക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം സംഘടനയിലെ അഞ്ചാം പത്തികളില്‍ നിന്നും നേരിട്ട കൊടിയ വഞ്ചനയും സംഘടനയില്‍ നിന്നും അനുഭവിച്ച പുച്ഛം നിറഞ്ഞ അവഗണനയുടെ വേദനയുമാണ് ഈ കുറിപ്പിനുള്ള പ്രചോദനം. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ജിപ്പു ജേക്കബിന്റെ നേതൃത്വത്തിലുള്ള മാഫിയാ സംഘത്തിന്റെ വേട്ടയാടലിന് ഇരയായി അനിച്ഛാപൂര്‍വ്വം പുറത്തുപോരേണ്ടി വന്ന ആളാണ് ഞാന്‍. ആയിരങ്ങള്‍ അംഗസംഖ്യയുള്ള സര്‍വ്വീസ് സംഘടനകളില്‍ മുന്‍പും ഇപ്പോഴും അംഗമായിരിക്കുന്നതിനിടയില്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് ഫാക്കല്‍ട്ടിയില്‍ ഹസ്താംഗുലീ പരിമിതങ്ങളായ അംഗങ്ങള്‍ മാത്രമുള്ള ഒരു സംഘടനയില്‍ (!) പ്രവൃത്തിച്ചപ്പോളുണ്ടായ അനുഭവങ്ങളെപ്പറ്റി അല്പം.

*കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ MCA യ്ക്ക് ചേര്‍ന്നപ്പോള്‍ ഇടയ്ക്ക് നിര്‍ത്തിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ല എന്നു പറഞ്ഞിരുന്നു. ഇടയ്ക്ക് ജോലി ലഭിച്ചതിനാല്‍ പഠനം നിര്‍ത്തേണ്ടി വന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാവാതെ വന്നു. സംഘടനയെ സമീപിച്ചപ്പോള്‍ നേതാക്കള്‍ വ്യക്തിപരമായി തിരുവനന്തപുരത്തുനിന്നും കൊച്ചിയിലെത്തി അത് വാങ്ങി നല്‍കിയത് കൃതജ്ഞതയോടെയെ സ്മരിക്കാനാവൂ. (കാര്‍ഷിക സര്‍വ്വകലാശാലയിലോ?!!) കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും റിലീവ് ചെയ്യാനായി ബുദ്ധിമുട്ടനുഭവപ്പെട്ടപ്പോള്‍ ഒരു “ദന്തഗോപുരവാസിയെ” സമീപിച്ചപ്പോളുണ്ടായ തിക്താനുഭവം വിവരിക്കുന്നില്ല. അല്പം സ്വാധീന ശക്തിയുണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടെങ്കിലും അതില്ലാത്തവരുടെ ഗതിയോ? സ്വന്തം സ്വാധീന ശക്തി വേണമെങ്കില്‍ ഇത്തരം സംഘടനയെന്തിന്?
അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്ത് നടക്കുന്നു?
മാഫിയാ സംഘം
ജിപ്പു ജേക്കബ് എന്ന ഡോണിന്റെ നേതൃത്വത്തിലുള്ള മാഫിയാ സംഘത്തിന്റെ വാഴ്ച്ചയാണവിടെ നടക്കുന്നത്. ഷാജി ജെയിംസ്, മേരി റജീന, വേലായുധന്‍ കുട്ടി, രേണുകാ കുമാരി, അബ്ദുള്‍ ഹക്കിം തുടങ്ങിയവരാണ് പ്രധാന സംഘാംഗങ്ങള്‍. സ്വാമി അമൃത ചൈതന്യയെപ്പോലെ പുണ്യവാന്റെ വേഷത്തില്‍ നടക്കുന്നവനെ സന്തോഷ് മാധവനായി തിരിച്ചറിയുന്നവരെ സാമൂഹികമായി ഒറ്റപ്പെടുത്തിയും നുണപ്രചാരണം നടത്തിയും തേജോവധം ചെയ്തും കള്ളക്കേസ്സില്‍ കുടുക്കിയും ഫയലില്‍ ഉടക്കുവെച്ചും മറ്റും പീഡിപ്പിക്കും.
അഞ്ചാംപത്തികള്‍
നുണപ്രചാരണത്തിനും മറ്റും വിശ്വാസ്യത വരുത്തുവാനായി എതിര്‍ സംഘടനയിലെ അഞ്ചാംപത്തികളായ ഒരു ചതിയനേയും ശിഖണ്ഡിയേയും ഇപ്പോള്‍ ഇവര്‍ക്ക് സഹായത്തിന് ലഭിച്ചിട്ടുണ്ട്. അവരുടെ സഹായത്തോടെയാണ് ഇപ്പോള്‍ “ആടിനെ പട്ടിയാക്കുന്ന” പരിപാടി. വര്‍ഷങ്ങളായും പരമ്പരയായും TOKAU എന്ന സംഘടനയിലെ പ്രബുദ്ധരായ ആളുകള്‍ - സര്‍വ്വശ്രീ. സേവ്യര്‍ ജേക്കബ്, പി. സി. ആന്റണി, നോബിള്‍ എബ്രാഹം തുടങ്ങിയവര്‍- ഈ കള്ളക്കൂട്ടത്തിന്റെ അധാര്‍മ്മികവും അസന്മാര്‍ഗ്ഗികവുമായ പ്രവൃത്തികളെ എതിര്‍ക്കുകയും ഇവരില്‍ നിന്നും പീഡനം അനുഭവിക്കുന്നവര്‍ക്ക് അത്താണിയായിരിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്കും സംഘടനാ പാരമ്പര്യത്തിനും വിരുദ്ധമായി കാലവും ചരിത്രവും മാപ്പുനല്‍കാത്ത വിധത്തിലാണ് അഞ്ചാംപത്തികളുടെ പ്രവൃത്തികള്‍.
സ്ത്രീ പീഡന പര്‍വ്വം
ജിപ്പു ജേക്കബിന്റെ അജയ്യമായ ജൈത്ര യാത്രയ്ക്ക് ഭംഗം നേരിട്ടത് ഒരു പീഡനക്കേസിനോട് അനുബന്ധിച്ചാണ്. വര്‍ഷങ്ങളായി പീഡന വിനോദങ്ങളില്‍ രമിച്ചിരുന്ന ഒരു വിദ്വാന്റെ മുറിയില്‍ നിന്നും ഒരു കുട്ടി കരഞ്ഞു കൊണ്ട് ഓടുന്നത് രണ്ട് അദ്ധ്യാപികമാരുടെ ശ്രദ്ധയില്‍ പെട്ടതാണ് വിനയായത്. കാര്യങ്ങള്‍ വിശദീകരിച്ച കുട്ടി പരാതിയും എഴുതി നല്‍കി. ‘സ്വാമി’യുടെ പുണ്യവാളന്‍ ഇമേജിലും അപ്രമാദിത്തത്തിലും വിശ്വസിച്ചിരുന്ന ‘ഗുരുസാക്ഷി’കളിലൊരാള്‍ ഇദ്ദേഹത്തെ പ്രശ്നപരിഹാരത്തിന് സമീപിച്ചപ്പോഴല്ലേ “പൂച്ച പുറത്തായത്”. ‘ഗുരുസാക്ഷി’യെ സൂത്രത്തില്‍ പറഞ്ഞയച്ച ‘സ്വാമി’ജി കുട്ടിയുടെ വീട്ടില്‍ വിളിച്ച് “സാമ, ദാന, ഭേദ, ദണ്ഡങ്ങള്‍” കൊണ്ട് പരാതി പിന്‍വലിപ്പിക്കുന്നതില്‍ വിജയിച്ചു. കുട്ടി കാര്യങ്ങള്‍ ലേഡീസ് ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനോടും പറഞ്ഞിരുന്നു. ‘സ്വാമി’ജിയോട് ഞങ്ങളില്‍ ചിലര്‍ ഇക്കാര്യം തിരക്കിയപ്പോള്‍ ‘ശാരീരിക ക്ഷമതയില്ലാത്തവര്‍ക്ക് പരാതിപ്പെടാനേ കഴിയൂ’ എന്നായിരുന്നു ലൈന്‍. അക്കാദമിക്ക് ആപ്പീസിലിരുന്ന് ‘വിദ്വാന്‍’ ചോദ്യങ്ങള്‍ക്ക് പകരം ‘ബാര്‍ട്ടര്‍ സിസ്റ്റത്തിലും’ മറ്റും ‘ഉഭയ കക്ഷി സമ്മതത്തോടെ’യും കാര്യങ്ങള്‍ നടത്തിയിരുന്നു എന്ന് കണ്ടെത്തുകയും കുട്ടികളില്‍ നിന്നും അദ്ധ്യാപകരുടെ ഇടയില്‍ നിന്നും പരാതികള്‍ ഉണ്ടാവുകയും ചെയ്തപ്പോള്‍ “കുട്ടികള്‍ ശരിയല്ലാത്തതിന് അദ്ധ്യാപകനെ പറഞ്ഞിട്ടെന്താണ്?” എന്ന പല്ലവി പാടുകയായിരുന്നു. എങ്കിലും ചോദ്യങ്ങള്‍ SMS ആയിപറക്കുന്നത് ഒഴിവാക്കാന്‍ ചോദ്യപേപ്പര്‍ സൂക്ഷിപ്പ് ഡീനിന്റെ കസ്റ്റഡിയിലാക്കേണ്ടി വന്നു. ഇതിനിടയില്‍ അക്കാദമിക്ക് ആപ്പീസിനടുത്ത് ‘വിദ്വാന്റെ’ പരിപാടികള്‍ക്ക് അവശ്യം ആവശ്യമായ ചില സാമഗ്രികള്‍ ഉപയോഗ ശേഷം ഉപേക്ഷിച്ചതും പരസ്യമല്ലാത്ത കച്ചയും മറ്റും കാണപ്പെടുകയും വൈകിട്ട് അപ്രതീക്ഷിതമായി സംഭവസ്ഥലത്ത് എത്തിപ്പെട്ടവര്‍ ചില തത്സമയ ദൃശ്യങ്ങള്‍ക്ക് സാക്ഷികളാവുകയും ചെയ്തു.
എതിര്‍പ്പ് ശക്തമാവുന്നു
കണക്ക് പരീക്ഷ്യ്ക്ക്, സാധാരണ കോഴ്സ് എടുത്തയാളെ തന്നെ റീഎക്സാമിനും ഇടാറുള്ളത് ‘വിദ്വാന്റെ’ ഒരു ‘ഉഭയ കക്ഷി‘ പാര്‍ട്ടിയ്ക്ക് വേണ്ടി മാറ്റിയതിലെ ദുരുദ്ദേശം വ്യക്തമായിരുന്നതിനാല്‍ സത്യജിത്ത് സാറിന്റെ നേതൃത്വത്തില്‍ അത് ചോദ്യം ചെയ്തത് വലിയ പ്രശ്നമായിരുന്നു. ഇത്തരത്തിലുള്ള അധാര്‍മ്മിക പ്രവര്‍ത്തികളില്‍ മനം മടുത്ത ഫോറം മെംബേഴ്സില്‍ ഭൂരിപക്ഷവും ‘മാഫിയയ്ക്ക്’ എതിരാവുകയും ചെയ്തതുകൊണ്ട് ഫോറത്തിന്റെ മീറ്റിങ്ങുകള്‍ പോലും വിളിക്കാനാവാതെ വരുകയും ചെയ്തു. പിന്നീട് ഒരു കുട്ടിയെ ശല്യപ്പെടുത്തുകയും ചില ‘അഭിനന്ദന പ്രസ്താവനകള്‍’ നടത്തുകയും ചെയ്തതിന്, മുന്‍പ് കരഞ്ഞു കൊണ്ട് ഓടിയ കുട്ടിയുടെ ക്ലാസ്സിലെ നട്ടെല്ലുള്ള ചില ആമ്പിള്ളേര്‍ ചെറുതായി ‘കൈകാര്യം ചെയ്യുകയും’ താക്കീതു ചെയ്യുകയും ചെയ്തപ്പോള്‍ ‘വിദ്വാന്‍’ തവനൂര് ഇനി ഉടനെ ഇത് ചിലവാകില്ല എന്ന് മനസ്സിലാക്കി അട്ടപ്പാടി ഭാഗത്തേയ്ക്ക് വലിയുകയും ചെയ്തു.
ഓരോ വോട്ടും സാന്മാര്‍ഗ്ഗികതയ്ക്കും ധാര്‍മ്മികതയ്ക്കും
ഈ സാഹചര്യത്തിലാണ് ശ്രീ. സത്യജിത്ത് മാത്യു TOKAUവിന്റെ സ്ഥാനാര്‍ത്ഥിയായി അക്കാദമിക്ക് കൌണ്‍സിലിലേയ്ക്ക് മത്സരിക്കുന്നത്. പോളിംഗ് ബൂത്തിന് മുമ്പില്‍ നിന്ന് ഭീക്ഷണി മുഴക്കിയിരുന്ന മാഫിയാ തലവനെ അവഗണിച്ചാണ് പല ഫോറം മെംബേഴ്സും ധാര്‍മ്മികതയ്ക്ക് വോട്ട് ചെയ്തത്. അഞ്ചാംപത്തി ‘ചതിയന്‍’ മറിച്ച് വോട്ട് ചെയ്തതുകൊണ്ട് മാത്രമാണ് തോറ്റതെന്ന് ചരിത്രം. വിരലിലെണ്ണാന്‍ മാത്രം അംഗങ്ങള്‍ ഉള്ളപ്പോഴാണ് ഇത്രയും വോട്ടു നേടാനായതെന്നത് മറക്കാനാവാത്ത ഒരു നേട്ടമാണ്. സത്യജിത്ത് സാറിന് വോട്ട് ചെയ്തവരെ മാഫിയ വെറുതെ വിടില്ലെന്നറിയാമായിരുന്ന സാര്‍ അന്നത്തെ നേതൃത്വത്തില്‍ നിന്നും അവരെ സംഘടന സംരക്ഷിക്കുമെന്ന ഉറപ്പ് വാങ്ങിയിരുന്നെങ്കിലും സാറിന് വേണ്ടി പ്രവൃത്തിച്ച വിഷ്ണുവിനെ നിയമ വിരുദ്ധമായി ട്രാന്‍സ്ഫര്‍ ചെയ്തപ്പോഴും മറ്റും ഇത് പാലിക്കപ്പെട്ടില്ല. നേതൃത്വ മാറ്റവും മറ്റും സംഘടനയെന്ന നൈരന്തര്യത്തില്‍ ന്യായീകരിക്കത്തക്ക ഒഴിവുകഴിവല്ല.
അന്നത്തെ അഞ്ചാംപത്തികള്‍ ഇന്നത്തെ ...
അന്നൊന്നും ഒരു കാര്യത്തിലും താത്പര്യം കാട്ടാതെ സ്ത്രീപീഡനത്തെ അനുകൂലിക്കുകയും സ്ഥാനാത്ഥിയെ ഒറ്റുകൊടുക്കുകയും ചെയ്ത അഞ്ചാംപത്തികളാണ് ഇന്നത്തെ ‘വിശ്വസ്തര്‍’. ചരിത്രം മാപ്പുകൊടുക്കാത്ത ഈ തെറ്റിനെപ്പറ്റി തൃണമൂലനിലയിലെന്ത് നടക്കുന്നുവെന്നറിയാത്ത ദന്തഗോപുരവാസികള്‍ക്ക് എന്തറിയാം? ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി സംഘടനയില്‍ ചേരാന്‍ തയ്യാറായവരെ അപമാനിക്കുകയാണ് ഇവര്‍ ചെയ്തത്. ധാരാളം പേര്‍ സത്യജിത്ത് സാറിന്റെ പ്രേരണയില്‍ സംഘടനയില്‍ ചേര്‍ന്നാല്‍, കഴിവുള്ളവനും സീനിയറുമായ അദ്ദേഹത്തിനെ പോലുള്ളവരുടെയടുത്ത് ഈ ശിഖണ്ഡികള്‍ക്ക് നേതൃത്വം നഷ്ടപ്പെടുമോ എന്ന സംശയം മൂലമാണ് അഞ്ചാംപത്തികള്‍ അദ്ദേഹത്തെ തോല്പിച്ചതും സംഘടനയില്‍ ആളുകള്‍ ചേരുന്നത് തടയുന്നതും. ഇതെല്ലാം തവനൂരെ എല്ലാവര്‍ക്കും അറിയാവുന്ന ചരിത്ര സത്യങ്ങളാണ്, IARIയില്‍ പരിചയപ്പെട്ടപോള്‍ മാന്യനാണെന്ന് തോന്നിയവര്‍ പറയുന്നത് സത്യമായിക്കൊള്ളണമെന്നില്ല. പക്ഷെ അതറിയാന്‍ തൃണമൂലതലത്തിലേക്ക് ഇറങ്ങണം, ദന്തഗോപുരത്തിലിരുന്ന് ‘ചെവികടിക്കാന്‍ വരുന്നവന്റെ‘ കഥ കേട്ടാല്‍ പോര. ഈ സാഹചര്യത്തില്‍ വേണം അഞ്ചാംപത്തികളിലൊരു ശിഖണ്ഡി മാഫിയാ നേതാവിനുവേണ്ടി നടത്തുന്ന ‘ആടിനെ പട്ടിയാക്കല്‍’ പ്രചാരണം കാണുവാന്‍.
പൊളിഞ്ഞു പോയ ആടിനെ പട്ടിയാക്കല്‍
മാഫിയാ നേതാവിന്റെ ’പെറ്റിന്റെ’ അനിയത്തി തവനൂര്‍ പഠിച്ചിരുന്നപ്പോള്‍ അനധികൃത സഹായങ്ങള്‍ നല്‍കിയില്ല എന്നതായിരുന്നു എന്നോടുള്ള ദേഷ്യത്തിന് കാരണം, എന്നാല്‍ ‘പുണ്യവാളന്’ അങ്ങിനെ പരസ്യമായി പറഞ്ഞ് ഉപദ്രവിക്കാനാവില്ലല്ലോ? ആദ്യ പടിയായ സാമൂഹിക ഒറ്റപ്പെടുത്തലില്‍ സത്യജിത്ത് സാര്‍, വിഷ്ണു, മനോജ് മാത്യു സാര്‍ എന്നിവര്‍ സഹകരിച്ചില്ല എന്നത് അവരോട് വിദ്വേഷത്തിന് കാരണമായി. അടുത്തപടിയായി നുണയന്‍, കള്ളന്‍ എന്നൊക്കെപ്പറഞ്ഞ് തേജോവധം ചെയ്യാനായി ശ്രമം. ഷാജി എന്നും ‘നുണയാ’ എന്നൊക്കെ വിളിച്ചാലും തെളിയിക്കാതെ ആരെങ്കിലും വിശ്വസിക്കുമോ? അപ്പോഴാണ് അഞ്ചാംപത്തിയുടെ സഹായം.
ജിപ്പു ജേക്കബ് ഫാംമെഷിനറി ഡിപ്പാര്‍ട്ട്മെന്റ് ഹെഡിന്റെ ചാര്‍ജ്ജ് വഹിക്കുകയും ഞാന്‍ അക്കാദമിക്ക് ഓഫീസറായിരിക്കുകയും ചെയ്യുമ്പോള്‍, കോഴ്സ് ടീച്ചേഴ്സിനെ അലോട്ട് ചെയ്തപ്പോള്‍ ഓരോന്നിനും നാലുപേരെ വച്ച് എഴുതിത്തന്നു. ടൈംടേബിള്‍ ഉണ്ടാക്കാന്‍ നേരം സംശയം തോന്നി ഡീനിനോട് ചോദിച്ചു. അദ്ദേഹം ശ്രീ. ജിപ്പുവിനെ വിളിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നതുപോലെ അയാള്‍ ക്ലാസ്സിലായിരുന്ന സുധീര്‍ കെ. പി. യെ വിളിച്ചു. സ്ഥിരം സ്വഭാവമനുസരിച്ച് ആകാശവാണി പ്രക്ഷേപണവും ആരംഭിച്ചു “അനില്‍ കള്ളന്‍! നുണയന്‍! ജിപ്പു സാര്‍ ഒരാളുടെ പേരെ എഴുതിയുള്ളൂ, ബാക്കി അനിലെഴുതി ചേര്‍ത്തതാണ്”. എന്റെ സംഘടനക്കാരന്‍, എന്നെപ്പറ്റി പറയുന്നു, കേള്‍വിക്കാര്‍ക്ക് അവിശ്വസിക്കേണ്ടതില്ലല്ലോ? മേരിയുടെ നേതൃത്വതില്‍ യോഗം ചേര്‍ന്നു, സുധീര്‍ കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ഷാജി ഉടനെ മൊബൈലില്‍ റജിസ്ടാറെ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് പറഞ്ഞ് തെക്കുവടക്ക് ‘വെയിറ്റിട്ട്’ മൊബൈലും ചെവിയില്‍ തിരുകി നടപ്പാരംഭിച്ചു. “തെരുവില്‍ ജനിച്ചവനെ ഡിസ്മിസ് ചെയ്യിക്കും”. ചെയ്യാത്ത കുറ്റത്തിന് കള്ളനാക്കാന്‍ ശ്രമിക്കുന്നത് കണ്ട് വെറുങ്ങലിച്ച് നിന്ന എന്നോട് വിഷ്ണു കാര്യങ്ങള്‍ അന്വേഷിച്ചു, ഡീനിന്റെ പക്കല്‍ നിന്ന് കടലാസിന്റെ കോപ്പിവാങ്ങി ഓഫീസ് സ്റ്റാഫിന്റെ സഹായത്തോടെ കൈയ്യക്ഷരം പരിശോധിക്കാന്‍ ആരംഭിച്ചു. എല്ലാവരും ഏകകണ്ഠമായിത്തന്നെ അത് ജിപ്പുവിന്റെ കൈയ്യക്ഷരമാണെന്ന് സമ്മതിച്ച്, ഇനി ഒരാളെ അവമതിയ്ക്കണമെങ്കില്‍ കൈയ്യക്ഷര വിദഗ്ദന്‍ പരിശോധിക്കട്ടെയെന്ന് പറഞ്ഞു. ഇത്രയുമായപ്പോള്‍ നാടകം പൊളിഞ്ഞെന്നും കൂടുതല്‍ നാറാതിരിക്കണമെങ്കില്‍ സൂത്രത്തില്‍ അവസാനിപ്പിക്കണമെന്നും മനസ്സിലാക്കിയ ജിപ്പു ഡീനിനോട് അത് അയാള്‍ തന്നെ എഴുതിയതാണെന്നും മറന്നുപോയതാണെന്നും പറഞ്ഞ് തടിതപ്പി. (പലരുടെയും വിദഗ്ദമായി മാറ്റിയെഴുതിയ കൈയ്യക്ഷരം പോലും പിടിക്കുന്ന മിടുക്കനാണെന്ന് അവകാശപ്പെടുന്നയാള്‍ക്ക് അവനവന്റെ കൈയ്യക്ഷരം അറിഞ്ഞുകൂട!) ചളിപ്പ് പറ്റിയതറിഞ്ഞവരോടുമാത്രം ആകാശവാണി നിയന്ത്രിത പ്രക്ഷേപണം നടത്തി “ജിപ്പു സാറിന് മറവി പറ്റിയതാ? അതിനിത്ര ബഹളമുണ്ടാക്കാനെന്തിരിക്കുന്നു?”
സ്വജന പക്ഷപാതത്തിനായി മാത്രം ഒരു ഡീന്‍ ഇന്‍ ചാര്‍ജ്ജ്
ഡീന്‍ ഇന്‍ ചാര്‍ജ്ജ് റിട്ടയര്‍ ചെയ്തപ്പോള്‍ ചാര്‍ജ്ജ് ഡോ. ഇ. കെ. മാത്യുവിന് നല്‍കിക്കൊണ്ട് ഉത്തരവായി. ഇതറിഞ്ഞ മാഫിയാ സംഘം ദ്രുത കര്‍മ്മസേനയെ രംഗത്തിറക്കുകയും ‘ആട് കിടന്നിരുന്നിടത്ത് പൂട പോലുമില്ല’ എന്ന അവസ്ഥയില്‍ ഉത്തരവ് അപ്രത്യക്ഷമാവുകയും ജിപ്പുവിന് ചാര്‍ജ്ജ് നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്തു. പിന്നെ ലോകമേ ഷാജി-മേരി അച്ചുതണ്ടിലായി തിരിയുന്നത്. ഫയലുകള്‍ മാഫിയ സംഘം പഠിച്ച് രാത്രിയിലിരുന്ന് അവര്‍ക്ക് വേണ്ടത് വേണ്ടപോലെ തീര്‍പ്പാക്കുന്ന രീതി തുടങ്ങി. ഭരണപരമായ യാതൊരു കഴിവുമില്ലാതെ, ഒരു കത്ത് തയ്യാറാക്കാന്‍ പോലും ദിവസങ്ങള്‍ എടുക്കുന്ന ഇദ്ദേഹത്തിന്റെ പ്രവൃത്തിമൂലം സാധാരണ പ്രവര്‍ത്തനങ്ങള്‍ താറുമാറായപ്പോള്‍ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ശാന്തി മേരി മാഡത്തിനുപോലും എതിര്‍ക്കേണ്ടിവന്നു. വിന്‍ഡ് എനേര്‍ജിയില്‍ വിദഗ്ദനും പ്രസിദ്ധനുമായ സത്യജിത്ത് സാറിന്റെ സേവനം ആവശ്യപ്പെട്ട് ആരെങ്കിലും കത്തയച്ചാല്‍ അത് വെട്ടി ഷാജിയുടെ പേരിലാക്കും!
വൈരനിര്യാതനത്തിന് ഒരു അവസരം
എന്നെ എങ്ങിനെയെങ്കിലും ഉപദ്രവിക്കാന്‍ മാര്‍ഗ്ഗം നോക്കിയിരുന്ന ജിപ്പുവിന് ഡീനിന്റെ ചാര്‍ജ്ജ് ഒരനുഗ്രഹമായി. കുട്ടിയുടെ കാലിന്റെ ഓപ്പറേഷന്‍, എന്റെ ഗ്ലൂക്കോമയുടെ ശസ്ത്രക്രിയ തുടങ്ങിയ കുടുംബ പ്രാരാബ്ധങ്ങളാല്‍ പലപ്പോഴും ലീവെടുക്കേണ്ടി വന്നിരുന്നു. ഇതിന് പുറമെ ഞാന്‍ ട്യൂഷനെടുക്കുവാനാണ് ലീവെടുക്കുന്ന്തെന്ന് രേണുകാ കുമാരിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാര വേലയും നടത്തി. കുഞ്ഞിന്റെ ഓപ്പറേഷന് ആശുപത്രിയില്‍ പോവാനൊരുങ്ങുമ്പോഴതാ ലീവ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു, പെട്ടെന്ന് ജോയിന്‍ ചെയ്യണമെന്നുള്ള ടെലിഗ്രാം!. ലീവ് ഫോമുകള്‍ പൂരിപ്പിച്ചപ്പോള്‍ കുത്തില്ല, കോമയില്ല, ഓഡര്‍ നംപറിന്റെ സ്ഥാനത്ത് അത് കിട്ടുമ്പോള്‍ എഴുതാമെന്നെഴുതാതെ കാലിയാക്കിയിട്ടു എന്നിങ്ങനെ സാധാരണ ഓഫീസ് അസിസ്റ്റന്റ് ലെവലില്‍ തിരുത്തേണ്ടതോ തെറ്റല്ലാത്തതോ ആയ കാര്യങ്ങള്‍ കാണിച്ച് ഇയ്യാള്‍ ഇരുന്ന കാലത്തെ മുഴുവന്‍ ലീവും തടഞ്ഞുവെച്ചു. 2004 മുതലുള്ള ലീവുകളിലെ പ്രശ്നങ്ങള്‍ ശിവസ്വാമി സാര്‍ ഡീനായിരുന്നപ്പോള്‍ പരിഹരിച്ച് അടുത്ത കാലത്ത് പേ സ്ലിപ്പ് ആയിട്ടേ ഉള്ളൂ.
ഭരണപരമായ കഴിവുകേടുകൊണ്ടുണ്ടായ വീഴ്ച
ഭരണപരമായ കഴിവുകേടിനു പുറമെ കമ്യൂണിസ്റ്റു വിദ്വേഷിയായ ഇദ്ദേഹം നാട്ടുകാരോടെടുത്ത ധാര്‍ഷ്ട്യപൂര്‍വ്വമായ സമീപനവുമാണ് ഡീന്‍ സ്ഥാനത്തുനിന്ന് ഇറങ്ങേണ്ടി വരാനുള്ള കാരണം. അടുത്തുള്ള ഗവ: സ്ക്കൂളിലെ പിഞ്ചുകുട്ടികള്‍ക്കുള്ള ഒരു പരിപാടിയ്ക്ക് കമ്യൂണിസ്റ്റു ഭരണമുള്ള പഞ്ചായത്തിന്റെ പരിപാടിയെന്ന നിലയ്ക്ക് അനുമതി നിഷേധിക്കുകയും അത് ന്യായീകരിക്കാന്‍ അസംഭാവ്യങ്ങളായ ഉടക്ക് ന്യായങ്ങള്‍ പറയുകയും യൂണിവേഴ്സിറ്റി മേലധികാരികള്‍ പറഞ്ഞിട്ടുപോലും അനുസരിക്കാതിരിക്കുകയും ചെയ്തപ്പോള്‍ പ്രകോപിതരായ നാട്ടുകാര്‍ കോളേജ് ഉപരോധിക്കുകയും ഇയ്യാളെ തടഞ്ഞുവെയ്ക്കുകയും ചെയ്തപ്പോള്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പിന്നീട് രാജി അംഗീകരിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.
കുടുംബ സുഹൃത്ത് രജിസ്ട്രാറായാലുള്ള സൌകര്യം
പിന്നീട് ശിവസ്വാമി സാര്‍ ഡീനായപ്പോള്‍ മാഫിയയുടെ ഭീക്ഷണി കൊണ്ടുള്ള കാര്യം നടത്തിപ്പല്ലാതെ കൂടുതല്‍ വിളയാട്ടങ്ങള്‍ നടക്കാതിരുന്നപ്പോളാണ് ജിപ്പുവിനൊപ്പം അലഹബാദില്‍ പഠിച്ച അയാളുടെ കുടുംബ സുഹൃത്ത് രജിസ്ട്രാറായത്. സാധാരണ ഇങ്ങിനെ ഉള്ളവര്‍ സഹായങ്ങള്‍ ചെയ്യുമെന്നല്ലാതെ വഴിവിട്ട അന്യായങ്ങളായ വൈരനിര്യാതനത്തിന് കൂട്ടുനില്‍ക്കാറില്ല. എന്നാല്‍ ധാര്‍മ്മികത തൊട്ടുതീണ്ടാത്ത ദല്ലാളന്മാരെപ്പറ്റി എന്തു പറയാന്‍! ഇയാള്‍ രജിസ്ട്രാറായതില്‍പ്പിന്നെ ഷാജി-മേരി-ജിപ്പു എപ്പോഴും ഒരു മൊബൈലും ചെവിയില്‍ വെച്ചാണ് നടപ്പ്, പ്രൈമറിസ്ക്കൂള്‍ കുട്ടികള്‍ മിഠായി കിട്ടാത്തതിന് അച്ഛനെ വിളിക്കുമെന്ന് പറയുന്നതുപോലെ എന്തിനും ഏതിനും ‘ഇപ്പോള്‍ രജിസ്ട്രാറെ വിളിക്കും’ എന്ന ഭീക്ഷണിയാണ്. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പമറിയാത്തവര്‍ ഇടപെടാന്‍ തുടങ്ങിയാല്‍ ഇങ്ങിനെ മുതലെടുക്കുന്നതില്‍ മാത്രം വിദഗ്ദരായ പരോപ ജീവികള്‍ വിടുമോ? ശിവസ്വാമി സാറിന് സ്വൈര്യമില്ലാതായി, ഷാജി മൊബൈലും പിടിച്ച് ഭീക്ഷണിയുമായി എപ്പോഴും അദ്ദേഹത്തിന്റെ മുന്നിലിരിപ്പായി. ജിപ്പു ജേക്കബിന്റെ ഭീക്ഷണിപ്പെടുത്തല്‍ വേറെ! മേരിയോട് UG യ്ക്ക് ക്ലാസ്സെടുക്കാന്‍ ഡീന്‍ ആവശ്യപ്പെട്ടപ്പോള്‍ മീറ്റിംഗില്‍ വച്ച് പരസ്യമായി “സൌകര്യമില്ല” എന്നായിരുന്നു മറുപടി. അന്ന് അവര്‍ക്ക് വര്‍ക്ക് ലോഡ് കൂടുതലാണെന്ന് പറഞ്ഞപ്പോള്‍, വിഷ്ണുവും ആ സ്ഥാനത്തിരുന്നിട്ടുണ്ടെന്നും അന്ന് അതിനു പുറമെ അസിസ്റ്റന്റ് വാര്‍ഡന്റെ ചാര്‍ജ്ജും കമ്പ്യൂട്ടര്‍ സെന്ററിന്റെ ചാര്‍ജ്ജും ക്ലാസ്സുകളും എടുത്തിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഷാജി അസഭ്യമാണ് പറഞ്ഞത്. ഇതിന് ശേഷം പി.ജി. ക്ലാസ്സ് വന്നപ്പോള്‍ മേരിയ്ക്ക് വേണം (അപ്പോള്‍ വര്‍ക്ക് ലോഡില്ല! കാരണം പി.ജി.യ്ക്ക് ക്ലാസ്സ് എടുക്കുകയേ വേണ്ട, മാര്‍ക്ക് മാത്രം കൊടുത്താല്‍ മതി. ക്ലാസ്സ് ഉണ്ടെന്ന പേരുമായി!), എന്നാല്‍ യു.ജിയ്ക്ക് എടുക്കാത്തതിനാല്‍ ഹെഡിനോട് പറയുവാനാകില്ല. ജിപ്പുവിന്റെ കുരുട്ടു ബുദ്ധിയുണര്‍ന്നു, മേരിയ്ക്ക് PFDCയുടെ PI കോഴ്സ് അലോട്ട് ചെയ്തു! അക്കാദമിക്ക് റഗുലേഷന്‍ പ്രകാരം ഹെഡിനെ ഇതിന് അധികാരമുള്ളൂ എന്നതിനാല്‍ ഡീന്‍ ഇത് അംഗീകരിച്ചില്ല. അതിന് കുറച്ചൊന്നുമല്ല ഡീനിനെ അസഭ്യം പറഞ്ഞതും ഭീക്ഷണി മുഴക്കിയതും!
PFDCയും ജിപ്പുവും
സോയില്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ PFDC സ്കീമില്‍ ജിപ്പു PI യായി ഇരിക്കുകയും സ്റ്റേറ്റ് മൈക്രോ-ഇറിഗേഷന്‍ മീറ്റിംഗുകളില്‍ പോയി ‘ബ്ലിംഗുകയും’ ചെയ്തപ്പോള്‍ സോയിലാന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മീറ്റിംഗു കൂടി ജിപ്പു PI യായി ഇരിക്കുന്നത് ശരിയല്ലെന്ന് തീരുമാനിക്കുകയും (ഔദ്യോഗികമായി രേഖപ്പെടുത്തരുതെന്ന നിബന്ധനയില്‍ ശ്രീമതി. രേണുകാ കുമാരിയെപ്പോലുള്ള ഒരു പിണിയാള്‍ പോലും ഇത് ശരിയാണെന്ന് സമ്മതിക്കുകയുണ്ടായി) അത് ഡീനിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഒപ്പിട്ട അദ്ധ്യാപകരെ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ രജിസ്ട്രാര്‍, ജിപ്പുവിനെ മാറ്റുന്നതില്‍ നിന്നും ഡീനിനെ തടഞ്ഞു. PFDC സ്കീമില്‍നിന്നും മാറാതിരിക്കുന്നതിന് വേണ്ടി പൊതുജന സമ്മതനാവാനായി ആദര്‍ശം പ്രസംഗിക്കുകയും നടിക്കുകയും ചെയ്യുന്ന ഇയാള്‍ സ്കീമില്‍ ഉത്പാദിപ്പിക്കുന്ന വിളകളുടെയും മറ്റും സൌജന്യ വിതരണം നടത്തി.
ഇയാള്‍ ഈ സ്കീമില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിനെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചവരെ ഉപദ്രവിക്കുമെന്നാണ് രജിസ്ട്രാറും, ജിപ്പുവും പറയുന്നത്. പ്രശസ്തരും ജനസമ്മതരുമായ രാഷ്ട്രീയ നേതാക്കളെയും പ്രധാന മന്ത്രി മുതലായ രാജ്യത്തെ പരമോന്നത വ്യക്തികളെ സംബന്ധിച്ചും കാര്‍ട്ടൂണ്‍ വരക്കാം, ജിപ്പുവിനെപ്പറ്റി വരച്ചവരെ ഉപദ്രവിക്കും! എന്തൊരു ജനാധിപത്യം! നമ്മള്‍ ഏതു നൂറ്റാണ്ടില്‍ ജീവിക്കുന്നു! ജിപ്പു ജന്മിയും ബാക്കിയുള്ളവര്‍ അടിയാളരുമോ! ഇതല്ലേ ഫാസിസം?!
ഇതിന് ശേഷം PFDCയുടെ മുന്‍ പി.ഐ. മാരായിരുന്ന ഡീന്മാരെ അധിക്ഷേപിച്ചുകൊണ്ടും സ്വയവും മേരിയേയും വാനോളം പുകഴ്ത്തികൊണ്ടും ഒരു നോട്ടീസടിച്ച് ഡീനിനെ ഭീക്ഷണിപ്പെടുത്തി ഇനിഷ്യല്‍ ചെയ്യിച്ച് സര്‍ക്കാര്‍ ചിലവില്‍ പ്യൂണിനെക്കൊണ്ട് വിതരണം നടത്തി! അമ്മായിഅമ്മയ്ക്ക് അടുപ്പിലുമാവാം!
ഹെഡ്ഷിപ്പും കളികളും
ശിവസ്വാമി സാറ് ഡീനായതില്‍പ്പിന്നെ എന്നെ വേണ്ടത്ര ഉപദ്രവിക്കാനാവുന്നില്ലെന്ന് വിചാരിച്ച് ജിപ്പു നിദ്രാ വിഹീനനായിരുന്നു. എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡിന്റെ ചാര്‍ജ്ജ് വഹിക്കുന്ന ടീച്ചറെ
ശ്രീമതി. രേണുകാ കുമാരി വഴി നിരന്തരമായി മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് ഉപദ്രവങ്ങള്‍ ചെയ്തിരുന്നത് കൊണ്ട് ജിപ്പുവിന് വേണ്ടത്ര ഉത്തേജനം ലഭിച്ചിരുന്നില്ല. ഒരു ഡിപ്പാര്‍ട്ട്മെന്റില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഇല്ലെങ്കില്‍ മറ്റൊന്നിലുള്ളയാള്‍ക്ക് ചാര്‍ജ്ജ് നല്‍കാമെന്ന വ്യവസ്ഥ ഉപയോഗിച്ച് എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡായി വന്ന് എന്നെ പീഡിപ്പിച്ച് രസിക്കുന്നതും മന:പായസമുണ്ട് ചാര്‍ജ്ജ് വഹിക്കുന്ന ടീച്ചറെക്കൊണ്ട് അവരെ ഒഴിവാക്കാനായി എഴുതിക്കൊടുപ്പിച്ചു. “ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം വിചാരിക്കവെ, ദൈവത്തിന്‍ മനമാരുകണ്ടു, പിഴുതാന്‍ ദന്തീന്ദ്രനാ പത്മിനീം” എന്നു പറഞ്ഞതുപോലെ അപ്പോള്‍ കരിയര്‍ അഡ്വാന്‍സ്മെന്റ് വരുകയും ഞാന്‍ അസോസിയേറ്റ് പ്രൊഫസര്‍ ആവുകയും ചെയ്തു. മാഫിയ പരിഭ്രാന്തരായി. ടീച്ചറെക്കൊണ്ട് കൊടുത്ത സബ്മിഷന്‍ തിരിച്ചു വാങ്ങിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഫയലായിപ്പോയി! അപ്പോള്‍ ജിപ്പു ഷാജിയുടെ പേരില്‍ അക്കാദമിക്ക് കൌണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ ഒരു സബ്മിഷന്‍ നല്‍കി. (അക്കാദമിക്ക് കൌണ്‍സില്‍ മെമ്പര്‍ എന്ന നിലയില്‍ ഷാജി ചെയ്ത ഒരേയൊരു പ്രവര്‍ത്തി! 1975ന് ശേഷം റിവൈസ് ചെയാത്ത എഞ്ചിനീയറിംഗ് പി.ജി. സിലബസ് മാറ്റുവാനോ കുട്ടികള്‍ക്ക് പ്രയോജനപ്രദമായ അക്കാദമിക്ക് കാര്യങ്ങള്‍ക്കോ ഉപയോഗിക്കേണ്ട പദവി അല്പന്മാര്‍ വ്യക്തിപരമായ വൈരനിര്യാതനത്തിന് മാത്രമായി എങ്ങിനെ ദുരുപയോഗപ്പെടുത്തുന്നു എന്നതിനൊരു ഉദാഹരണം!) അതില്‍ പറഞ്ഞിരിക്കുന്നത്: അനില്‍ കുമാര്‍ എഞ്ചിനീയറിംഗ് ഫാക്കല്‍ട്ടിയിലെ അദ്ധ്യാപകനല്ല, ബേസിക്ക് സയന്‍സ് ഫാക്കല്‍ട്ടിയിലെ അദ്ധ്യാപകനാണ്, അതുകൊണ്ട് അയാളെ ഡിപ്പാര്‍ട്ട്മെന്റ്റ് ഹെഡാക്കരുത് എന്നാണ്. എന്തൊരു വിവരം - യൂണിവേഴ്സിറ്റി കോടതിയില്‍ ബോധിപ്പിച്ചത്, ബേസിക്ക് സയന്‍സ് എന്നൊരു ഫാക്കല്‍ട്ടി രൂപീകരിച്ചിട്ടില്ലയെന്നാണ്, ഇനി ഉണ്ടെങ്കില്‍ ഞാന്‍ പ്രവൃത്തിയ്ക്കുന്ന വകുപ്പ് അതില്‍ വരും, മാത്രമല്ല എനിക്ക് കിട്ടിയ ഉത്തരവില്‍ എഞ്ചിനീയറിംഗ് ഫാക്കല്‍ട്ടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ആക്കിയിരിക്കുന്നുവെന്നാണ്. വസ്തുതകള്‍ അറിയാവുന്ന ഡീന്‍ ഇത് പരിഗണിച്ചില്ല. ഡിപ്പാര്‍ട്ട്മെന്റ്റുകളുടെ ഹെഡുകളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങുന്നുവെന്നറിഞ്ഞ് വേലായുധന്‍ കുട്ടി ഡീനിനെ ഭര്‍ത്സിച്ചു. മാഫിയാ സംഘത്തിന്റെ ശക്തമായ ഭീക്ഷണിയെ തുടര്‍ന്ന് സര്‍ക്കുലേഷന് നല്‍കിയ ഉത്തരവ് പ്യൂണിന്റെ കൈയില്‍ നിന്നും മടക്കി വാങ്ങേണ്ടി വന്നെങ്കിലും കൂടുതല്‍ വഴങ്ങിയാല്‍ “സൂചി കടത്തേണ്ടടത്തൂടെ തൂമ്പാ കടത്തുന്ന” വര്‍ഗ്ഗങ്ങളാണെന്ന തിരിച്ചറിവില്‍ ഡീന്‍ ഉത്തരവിറക്കി. മൊബൈലിലിരിക്കുന്ന ദൈവത്തെ സാക്ഷിയാക്കി അന്ന് ഷാജി ഡീനിനു മുമ്പില്‍ പ്രതിജ്ഞ ചെയ്തത്രേ “തന്നെ മാറ്റി കൊണ്ടുള്ള ഉത്തരവ് ഞാന്‍ തന്നെ ഇറക്കുമെന്ന്”. പിന്നീട് രജിസ്ട്രാര്‍ ആ മോഹം സാക്ഷാത്ക്കരിച്ചതും അറിയിക്കുകയുണ്ടായി. അതോടെ ഹെഡ്ഷിപ്പ് നഷ്ടപ്പെട്ട ജിപ്പു PFDC മാത്രം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. പിന്നീട് എന്ത് വില കൊടുത്തും അതില്‍ അള്ളിപ്പിടിച്ചിരിക്കുക എന്നതായി ലക്ഷ്യം.
മേരിക്ക് ഹെഡാവണം
“എന്നോളം ക്വാളിഫിക്കേഷനും കഴിവുമുള്ളവരിവിടെയില്ല” എന്നൊക്കെപ്പറഞ്ഞിരിക്കുമ്പോള്‍ ഒരു ആലോചന, എന്നാല്‍ പിന്നെ ഹെഡായിക്കളയാം. അപ്പോഴാണ് ഒരു തടസ്സം: വളരെ സീനിയറായൊരാള്‍ ഇപ്പോള്‍ ഇരിക്കുന്ന ഐഡിഇ ഡിപ്പാര്‍ട്ടുമെന്റിന്റെ തലവനായിരിക്കുന്നുണ്ട്. ഒന്നുകില്‍ അദ്ദേഹത്തെ ഓടിക്കണം അല്ലെങ്കില്‍ എല്‍ഡബ്ലുആര്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് മാറണം. എല്‍ഡബ്ലുആര്‍ ഡിപ്പാര്‍ട്ടുമെന്റിലേക്ക് മാറ്റാന്‍ എഴുതിക്കൊടുത്തെങ്കിലും നമ്മുക്ക് ഹെഡാവാനുള്ള പൂതിയും തിരക്കും ആകാംക്ഷയും ഒന്നും മനസ്സിലാകാത്ത അരസികനായ ഡീന്‍ വലിയ തിരക്കൊന്നും കാട്ടുന്നില്ല. കണവനെക്കൊണ്ട് മൊബൈല്‍ ഭീക്ഷണി നടത്തിയിട്ടും വലിയ ഫലമില്ല. തലതൊട്ടപ്പനോട് മുട്ടിപ്പായി അപേക്ഷിച്ചു തീര്‍ന്നില്ല: ഐഡിഇ ഡിപ്പാര്‍ട്ടുമെന്റിന്റെ തലവന്‍ ഡോ. ഇ. കെ. മാത്യുവിനതാ രായ്ക്കുരാമാനം തൃശ്ശൂര്‍ക്ക് സ്ഥലം മാറ്റം! എന്തൊരു ആശ്രിത വാത്സല്യം! പേടിപ്പിച്ചിട്ടും തെറിപറഞ്ഞിട്ടും ഒന്നും ഡീന്‍ ഡോ. ഇ. കെ. മാത്യുവിനെ റിലീവ് ചെയ്യുന്നില്ല. എന്തുചെയ്യാം, ഡോ. ഇ. കെ. മാത്യുവിന്റെ പരിദേവനങ്ങള്‍ രജിസ്ട്രാര്‍ സാറിന്റെ ബധിര കര്‍ണ്ണങ്ങളിലാണ് പതിക്കുന്നത് എന്ന് മനസ്സിലാക്കിയ അദ്ദേഹം ബഹു. വി.സി.യെക്കണ്ട് മറ്റൊരു തൃശ്ശൂര്‍ക്കാരനെ പകരം വയ്പ്പിച്ച് പ്രശ്നം തീര്‍ത്തു. നമ്മുടെ തലയ്ക്കു മുകളിലൂടെ ഇങ്ങിനെ ഒരു കളി തലതൊട്ടപ്പനും നിരീച്ചില്ല! അങ്ങിനെ ഹെഡ് മോഹം കുളമായി.
അനദ്ധ്യാപകരോടുള്ള കളി കാര്യമായപ്പോള്‍
ഡൈഡ് ഇന്‍ ഹാര്‍നസില്‍ ജോലി ലഭിച്ച ഒരു ക്ലാസ്സ് ത്രീ ജീവനക്കാരനുമായും ഒരു ട്രേഡ് അസിസ്റ്റന്റുമായും ഇടഞ്ഞതാണ് മാഫിയയ്ക്ക് വളരെ ക്ഷീണമുണ്ടാക്കിയത്. ഡീനിന്റെ റൂമില്‍ കയറി പരസ്യമായി മൊബൈലില്‍ രജിസ്ട്രാറെ വിളിക്കുമെന്ന് പറഞ്ഞും (‘മൊബൈല്‍ പോയിന്റില്‍’) മറ്റും ഭീക്ഷണിപ്പെടുത്തുകയും ഭര്‍ത്സിക്കുകയും ചെയ്തിരുന്ന ഷാജി ‘ക്ലാസ്സ് ത്രീ‘ യെ കണ്ടാല്‍ ‘മാര്‍ജ്ജാരനെ കണ്ട മൂഷികനെപ്പോലെ“ പതുങ്ങും. എന്നെയും വിഷ്ണുവിനേയും കാണുമ്പോഴെല്ലാം “നുണയന്മാര്‍” എന്ന് വിളിക്കുകയും കണ്ണുതുറിപ്പിച്ച് ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്ന “ബുദ്ധിജീവി ജാഡക്കാരന്‍” (ബുജി), ‘ക്ലാസ്സ് ത്രീ‘ ഒന്ന് നോക്കിയപ്പോള്‍ പെരുമഴയത്ത് കുടയില്ലാതെ ചാടി ഓടിയ വഴിയില്‍ ഇപ്പോഴും പുല്ല് കിളിര്‍ത്തിട്ടില്ലത്രെ! ‘വാമ ഭാഗ’ത്തിന് മൂന്നാന്റെടുത്തുള്ള ഇരിപ്പ് വച്ച് യൂണിവേഴ്സിറ്റിയില്‍ ‘കിംഗ് മേക്കര്‍’ ആയി വിലസുന്ന ബുജി ‘ക്ലാസ്സ് ത്രീ‘യെ അട്ടപ്പാടിയിലേയ്ക്ക് കെട്ടുകെട്ടിക്കാന്‍ ഉത്തരവിട്ടെങ്കിലും അതിന് അഞ്ചാംപത്തികളില്ലാത്ത അന്തസ്സുള്ള അനദ്ധ്യാപക സംഘടനയുടെ ഇടപെടലില്‍ ‘പൊടി പോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന അവസ്ഥയായി (അദ്ധ്യാപകരേയായപ്പോളോ!?) . സ്ഥിരം സ്പെഷ്യല്‍ ക്യാഷ്വല്‍ ലീവും ഡ്യൂട്ടി ലീവുമായി ആണ്ടിലും സംക്രാന്തിക്കും വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ വരുകയും അഡീഷണല്‍ ഡ്യൂട്ടിയുള്‍പ്പെടെ ഒരു ജോലിയുമില്ലാതെ ചുമ്മാ ശമ്പളം വാങ്ങുകയും ചെയ്യുന്ന ഒരു മാഫിയാ സംഘാംഗത്തെ ‘വിവരാവകാശ നിയമം’ ഉപയോഗിച്ച് ‘ക്ലാസ്സ് ത്രീ‘ തളച്ചപോള്‍, ഭീക്ഷണി കൊണ്ടൊന്നും രക്ഷയില്ലാതെ ‘ഉപഹാര സമര്‍പ്പണവും കൈമടക്കും’ മൂലം പ്രസാദിപ്പിച്ച് ഇപ്പോള്‍ കൂടെ കൂട്ടിയിരിക്കുകയാണത്രെ! ട്രേഡ് അസിസ്റ്റന്റിനെയാകട്ടെ ഇപ്പോള്‍ പോസ്റ്റോടുകൂടി വീട്ടിനടുത്തേയ്ക്കയക്കണ്ടിയും വന്നു. അനദ്ധ്യാപകരുടെസംഘടന നയിക്കുന്നത് വാക്കിന് വിലയില്ലാത്ത ഇരട്ടത്താപ്പുകാരായ സ്വാര്‍ഥമോഹികളല്ലാത്തതുകൊണ്ട്, ബുജിയും കളത്രവും തലതൊട്ടപ്പന്‍ പാസ്റ്ററും വിചാരിച്ചാലും അവരുടെ “രോമത്തില്‍ പോലും തൊടാന്‍“ ആവില്ല. അതാണ് സംഘടനാബലവും ടീം സ്പിരിട്ടും.
മേല്‍പ്പറഞ്ഞ രണ്ടുപേരേയും ജിപ്പു തനത് സ്റ്റൈലില്‍ ‘കൊറിയെഴുതി’ പീഡിപ്പിച്ചിരുന്ന കാലത്തൊരുദിനം ഷാജിയുടെ പുതിയ വാഗണറിന്റെ പുറം മുഴുവന്‍ കോറിയിരിക്കുന്നതായി കണ്ടു. എല്ലാവരും ഇതിനെ അപലപിച്ചു. പോലീസില്‍ നല്‍കിയ പരാതിയില്‍ മേല്‍പ്പറഞ്ഞ ‘സുഹൃത്തുക്കളെ’ സംശയിക്കുന്നതായിട്ടാണ് ഷാജി പറഞ്ഞത്. എന്നാല്‍ അവരെ ഒന്നും ചെയ്യാനായില്ല. അദ്ധ്യാപന്റെയും ബ്രോക്കറുടെയും ധാര്‍മ്മികനിലയുടെ വ്യത്യാസം എന്താണെന്ന് മനസ്സിലാക്കിത്തരുന്ന ഒരു സംഭവം കൂടി. അധാമ്മികനായ ബന്ധു രജിസ്ട്രാറായിരിക്കുന്നതിന്റെ ബലത്തില്‍ മാത്രം എന്നെയും വിഷ്ണുവിനെയും മറ്റും ഉപദ്രവിച്ചപ്പോള്‍, അത് ന്യായീകരിക്കാന്‍ രജിസ്ട്രാര്‍ നടത്തിയ നീചമായ നുണ പ്രചരണത്തില്‍ ഈ സംഭവം ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നാണ് മനസ്സിലായത്. സംശയിക്കുന്നവരെ താന്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയാനാവില്ലെന്നറിയാവുന്ന ഇയാള്‍ തന്റെ സുഹൃത്തുക്കളുടെ വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ മാത്രമായി നടത്തിയ അധാര്‍മ്മിക പ്രവൃത്തികള്‍ക്ക് മറയായാണ് ഇത്തരം നീച പ്രചാരണം ചെയ്യുന്നത്. (ഇലക്ഷനോടനുബന്ധിച്ച് ഒരു ദന്ത ഗോപുരവാസി തവനൂരിന്റെ നിലം തൊട്ടപോഴറിഞ്ഞതാണിത്. എന്നാല്‍ അദ്യം സ്വകാര്യ കത്തുകള്‍ വരെ പരസ്യമാക്കുന്നവനെന്നു പറഞ്ഞ് നടത്തിയ പരാമര്‍ശങ്ങളിലെ ആത്മാര്‍ത്ഥത, എന്റെ റിലീവിംഗുമായി ബന്ധപ്പെട്ട് രജിസ്ട്രാറുമായി ഒത്ത് നടത്തിയ ചില കള്ളക്കളികള്‍ മനസ്സിലായപ്പോള്‍, സംശയിക്കപ്പെടേണ്ടതാണ്. വാക്കാണല്ലോ ഏറ്റവും വിലകുറഞ്ഞത്!)
നാട്ടുകാരോട് കളിച്ചാല്‍
ഡീനിനേയും മറ്റും ഭീക്ഷണിപ്പെടുത്തി, രജിസ്ട്രാറുടെ ബലത്തില്‍ കോളേജില്‍ ജന്മിമാരായി വിലസുമ്പോളാണ്, നാട്ടുകാരേയും ചൊറിഞ്ഞേക്കാം എന്ന് വിചാരിച്ചത്. ചുരുക്കത്തില്‍ നമ്മുടെ അനദ്ധ്യാപക സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താല്‍, പുറത്ത് വീടുവെച്ച് താമസിക്കുന്ന ഷാജിയ്ക്ക് ക്യാമ്പസ്സിനുള്ളില്‍ കളിക്കുന്ന കളിപോയിട്ട് പുറത്ത് നടക്കാന്‍ പോലുമാവാതെ വന്നപ്പോളാണ് രണ്ടുപേര്‍ക്കും അവിടെ നിന്നും പോവേണ്ടി വന്നാത്. (ഇപ്പോള്‍ രജിസ്ട്രാറെ സുഖിപ്പിച്ച് കാര്യം കാണുന്നതുപോലെ കൂടെ നടന്നിട്ട് റിട്ടയറായതിന്റെ പിറ്റേന്ന് വീട്ടില്‍ വച്ച് “ജീവിതത്തിലൊലിരിക്കലും കേള്‍ക്കാത്ത അസഭ്യം” കേള്‍ക്കേണ്ടി വന്ന ഒരു മുന്‍ഡീന്‍ ഇതിനെപ്പറ്റി അഭിപ്രായപ്പെട്ടത് “ആ സ്ഥാപനം രക്ഷപ്പെട്ടു” എന്നാണ്. ഒരു സ്ഥാപനത്തിന്റെ ഗുണം മറ്റൊന്നിന്റെ ദോഷം!)
കളിക്കളം മാറ്റുന്നു
ഹെഡാവാനുള്ള ശ്രമം കുളമായതിന്റെ ക്ഷീണവും വെളിയിലിറങ്ങി നടക്കാനുള്ള ബുദ്ധിമുട്ടുമൊക്കെ പരിഗണിച്ച് കളിക്കളം തൃശ്ശൂരേയ്ക്ക് മാറ്റാന്‍ തീരുമാനമാവുന്നു. അവിടെയാണെങ്കില്‍ തലതൊട്ടപ്പന്റെ വീട്ടില്‍ കടന്നുകൂടി സ്ഥിരമായി ‘ചെവി കടിച്ച്‘ അനര്‍ഹമായതൊക്കെ നേടാം, സ്വാധീനത്തിന്റെ ബലത്തില്‍ ആളുകളെ ധൈര്യമായി ‘ചൊറിഞ്ഞ്’ രസിക്കാം -പാവങ്ങള്‍ സഹിക്കും ഇല്ലെങ്കില്‍ പറയും പോലെ ഉപദ്രവിക്കാന്‍ ആളുണ്ടല്ലോ!- വിരോധികളെ ഉപദ്രവിക്കാം, മക്കള്‍ക്ക് നല്ല സ്ക്കൂള്‍, എന്‍ട്രന്‍സ് കോച്ചിംഗ്, അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍. കണ്ണടച്ച് തുറക്കും മുന്‍പ് തൃശ്ശൂര് ക്വാട്ടേഴ്സായി, പിന്നെ ട്രാന്‍സ്ഫര്‍ ഓഡറായി! (നിയമങ്ങള്‍ ഒന്നും ബാധകമല്ല, ഇസ്രയേല്‍ സന്ദര്‍ശനത്തിന് പി.എഫ്.ഡി.സിയില്‍ മൂന്ന് വര്‍ഷം ജോലിചെയ്തോളാം എന്ന് ബോണ്ട് കൊടുത്തത് എന്നേ ഒതുക്കി!) NOCയ്ക്ക് കോളേജില്‍ നിന്ന് കൊടുത്ത ലാപ്പ്ടോപ്പ് പോലും തിരിച്ചേല്‍പ്പിക്കേണ്ടി വന്നില്ല! ആര് ചോദിക്കും!, തിരുവുള്ളക്കേടെങ്ങാന്‍ ഉണ്ടായാല്‍ തലതൊട്ടപ്പന്‍ എന്തും ചെയ്യാന്‍ മടിക്കില്ല! പ്രാരബ്ധക്കാര്‍ക്ക് കാലുതൊട്ടു തൊഴുകയല്ലേ ഗതിയുള്ളൂ!?
ഇനി ഇതൊന്നും സാധാരണക്കാര്‍ക്ക് മനസ്സിലാകാതിരിക്കാന്‍ അതുല്യ സെന്റിമെന്റല്‍ നമ്പരും: “ഇവിടെയുള്ളവരെല്ലാം പീഡിപ്പിക്കുന്നു, ഭയങ്കര ഉപദ്രവമാണ്, ഇഷ്ടമില്ലെങ്കിലും ഞങ്ങള്‍ പോവുകയാണ്. കേളപ്പജിയുടെ ശാപമാണ്, ഈ സ്ഥാപനം നശിക്കുകയേ ഉള്ളൂ”. ശരിയല്ലേ! ഹെഡാവാന്‍ സമ്മതിച്ചോ, അനില്‍ കുമാറിനെ ഹെഡാക്കരുതെന്ന് പറഞ്ഞിട്ട് ആക്കിയില്ലേ, ഡോ. ഇ. കെ. മാത്യുവിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സമ്മതിച്ചോ, “നുണയന്മാര്‍” എന്നൊക്കെ വിളിച്ച് “ചൊറിഞ്ഞ്” ആനന്ദിക്കാനുള്ള കണവന്റെ അവകാശത്തെ ധിക്കാരികള്‍ അനുവദിച്ചു കൊടുത്തോ, നമ്മളുടെ സ്വാധീനവും പൊസിഷനും മനസ്സിലാക്കാതെ ഡീനിനെ ഭീക്ഷണിപ്പെടുത്താനുള്ള അവകാശം ചോദ്യം ചെയ്തില്ലേ, ഇഷ്ടമുള്ള കോഴ്സ് ഇഷ്ടമുള്ളപ്പോള്‍ എടുക്കാനും സൌകര്യമില്ലെന്നു പറയാനും ഉള്ള അവകാശത്തെ ചോദ്യം ചെയ്തില്ലേ, നമ്മുക്കുള്ള കോഴ്സ് നമ്മുടെ നേതാവ് അലോട്ട് ചെയ്യും അല്ലാതെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡാരാ അതൊക്കെ ചെയ്യാന്‍, നമ്മുടെ മഹത്വം മനസ്സിലാക്കി “ചൊറിച്ചില്‍” ഒരനുഗ്രഹമായി സ്വീകരിക്കാതെ ബുദ്ധിമുട്ടിച്ച നാട്ടുകാര്‍ കേളപ്പജിയുടെ ശാപമല്ലാതെന്തോന്ന്. എന്തൊരു ഉപദ്രവം, ഒറ്റയൊന്ന് ഗതിപിടിക്കില്ല!
തൃശ്ശൂരെത്തി തലതൊട്ടപ്പന്റെ വീട്ടില്‍ കടന്നുകൂടി പ്രവര്‍ത്തനം വിപുലപ്പെടുത്തിയപ്പോള്‍, ഷാജിയ്ക്ക് ഒരു ഹെഡ്ഷിപ്പ് ഒപ്പിച്ചെടുക്കാനായി. എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് പ്രൊഫഷനല്‍ പോസ്റ്റിലേക്ക് തെരഞ്ഞെടുത്തതെന്നൊക്കെ ചോദിക്കുന്നവരെ ഞങ്ങളുടെ വീട്ടുകാര്യത്തില്‍ തലയിടരുതെന്ന് ശക്തമായി താക്കീത് ചെയ്യുന്നു! കൂടുതല്‍ കളിച്ചാല്‍ ട്രാന്‍സ്ഫര്‍ ചെയ്യും, അല്ലെങ്കില്‍ കള്ളക്കേസ്സില്‍ കുടുക്കും! കോളേജില്‍ നിന്ന് കൊടുത്ത ലാപ്പ്ടോപ്പ് മാത്രമല്ല ലാബുകളുടെ താക്കോല്‍ പോലും തിരിച്ചേല്‍പ്പിക്കേണ്ടി വന്നിട്ടില്ല! ആരുണ്ട് ചോദിക്കാന്‍!
ഷാജിക്ക് പെട്ടെന്ന് പ്രൊഫസറാവാന്‍ പൂതി!
പെട്ടെന്ന് പ്രൊഫസറാവെണമെന്ന് തലതൊട്ടപ്പനോട് പറഞ്ഞുതീരുന്നതിന് മുന്‍പ് പടന്നക്കാട്ടെ പ്രൊഫസര്‍ (അക്കാദമിക്ക്), പ്രൊഫസര്‍ (ഫാം മെഷിനറി)യായി! അബ്രാക്കാഡബ്രാ! പ്രൊഫസര്‍ (അഗ്രി. എഞ്ചിനീയറിംഗ്) എന്നൊക്കെ വച്ചാല്‍ വേറേ രസം കൊല്ലികള്‍ പണിയുണ്ടാക്കിയാലോ? ഭാര്യയ്ക്ക് ഒരു ഡയറക്ട് സെലക്ഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ (സോയില്‍ കണ്‍സര്‍വേഷന്‍) ഇരിക്കട്ടെ! നോട്ടിഫിക്കേഷനായി. ഇനി എപ്പം ജോയിന്‍ ചെയ്തു എന്ന് നോക്കിയാല്‍ മതി! അപ്പോഴേയ്ക്ക് പൊതുജനങ്ങള്‍ക്ക് താല്പര്യമുണ്ടാവുമെന്നതു കൊണ്ട് തൃശ്ശൂരോ, തവനൂരോ ഉടനെയെത്തി (അഞ്ച് വര്‍ഷം നമ്മുക്ക് ബാധകമാവുമോ!) ഡീനും മറ്റുമാവുന്നതും മറ്റും ആലോചിച്ചിട്ട്...എനിക്ക് വയ്യ!
വൈര്യനിര്യാതന പര്‍വ്വം
ഇനി ഓരോരുത്തരെയായി പിടിക്കണം. തലതൊട്ടപ്പനോട് പറഞ്ഞു അനിലിനെ ഹെഡാക്കരുതെന്നും എന്തെങ്കിലും കേസ്സുണ്ടാക്കണമെന്നും വിഷ്ണുവിനെ മാറ്റാന്‍ എഴുതി നല്‍കാനും പറഞ്ഞിട്ട് കേള്‍ക്കാത്ത, ലാപ്പ്ടോപ്പ് നല്‍കാത്ത ആ അവിശ്വാസി ശിവസ്വാമിയില്‍ നിന്ന് വേണം തുടങ്ങാന്‍. ആദ്യം കുറച്ച് പശ്ചാത്തലമൊരുക്കല്‍ വേണം. പഞ്ച പാവങ്ങളും വെള്ളം ചവച്ചു കുടിക്കുന്നവരുമാണ് തങ്ങളെന്ന് മറ്റ് ഫാക്കല്‍ട്ടികളിലുള്ളവരെയും മറ്റും ധരിപ്പിക്കണം. ദേഷ്യമുള്ളവരെ താറടിക്കാന്‍ വ്യാപകമായ നുണ പ്രചാരണം വന്‍ തോതില്‍ തന്നെ നടത്തണം - ശിവസ്വാമി സാര്‍ കള്ളനാണെന്ന് പറഞ്ഞുറപ്പിക്കണം, അനിലിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്തതുകൊണ്ട് എന്തെങ്കിലും കള്ളക്കേസ്സില്‍ കുടുക്കാം, വിഷ്ണുവിനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കാരണമായി സുധീറിനെക്കൊണ്ട് എന്തെങ്കിലും നുണകള്‍ ഇറക്കിക്കാം, TOKAU ക്കാരെ പിടിക്കാന്‍ അഞ്ചാംപത്തികളെ കൊണ്ട് പഴയ SFI നോസ്റ്റാല്‍ജിയ കാര്‍ഡ് ഇറക്കാം (കഴിഞ്ഞ പതിനഞ്ച് വര്‍ഷം ജിപ്പുവിന്റെ കൂടെ നിന്ന് TOKAUക്കാരെ ഉപദ്രവിച്ചതൊക്കെ ആരോര്‍ക്കാന്‍! ‘ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്കും കിട്ടണം പണം’, രജിസ്ട്രാറുടെ പ്രീതികൊണ്ട് മന്നാ പൊഴിയുമ്പോള്‍ ഏത് മണ്ടനാ സഘടനാ ചരിത്രമാലോചിച്ച് കിട്ടിയത് കളയുന്നത്) പിന്നെ അവര്‍ക്ക് അഭിമതനും നമ്മുടെ കാലുനക്കുന്നവനുമായ ഒരുത്തനെ കണ്ടുപിടിച്ചു വെയ്ക്കണം. എന്തെങ്കിലും കാര്യമുണ്ടാക്കാന്‍ രേണുകാ കുമാരിയെപ്പോലുള്ള ഫീല്‍ഡ് വര്‍ക്കേര്‍സിനെ ജാഗരൂകരാക്കി നിര്‍ത്തണം. എല്ലാം റെഡി! ഒരു വ്യക്തി വൈകല്യമുള്ള മുഖത്ത് നോക്കാത്ത തിരുടനെ പകരക്കാരനായും കിട്ടിയിട്ടുണ്ട്.
ഓപ്പറേഷന്‍ 1 – ശിവസ്വാമി സാറിനെ ഓടിക്കല്‍
നോക്കി നോക്കി ഇരുന്ന സുവര്‍ണ്ണാവസരം ഇതാ! ശിവസ്വാമി സാര്‍ ബഹു. മന്ത്രി പങ്കെടുക്കുന്ന ഒരു മീറ്റിംഗിന് പോയിരിക്കുകയാണ്. പരീക്ഷയുള്ള ദിവസമാണ്, സാര്‍ തിരക്കില്‍ താക്കോല്‍ കൊടുക്കാന്‍ മറന്നിരിക്കുന്നു. പൂട്ട് പൊട്ടിക്കാന്‍ വലിയ പണിയില്ല, കുട്ടികളുടെ ബന്ധുക്കളുടെ കല്യാണത്തിനുള്‍പ്പെടെ തുമ്മിയാല്‍ പരീക്ഷ മാറ്റുന്നത് സാധാരണവുമാണ്. രേണുകാ കുമാരി ‘അരയും തലയും മുറുക്കി’ രംഗത്തിറങ്ങി. അവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ ബഹളം, പരീക്ഷ മാറ്റിയാല്‍ പഠിച്ചത് വെറുതെയാവില്ലേ? അപ്പോഴേയ്ക്ക് അവരെ അന്വേഷിച്ച് പത്രക്കാരുമെത്തി! എത്ര നല്ല പ്ലാനിംഗ്! പത്രക്കാര്‍ക്ക് യൂണിവേഴ്സിറ്റി മേലധികാരികളുടെ നമ്പരും നല്‍കി വിളിച്ച് പ്രശ്നം അറിയിക്കാന്‍ അഭ്യര്‍ത്ഥന! തൃശ്ശൂരുനിന്നും അപ്പോഴേയ്ക്ക് ഒരു ചാനലിലും കൊടുപ്പിച്ചു. നേരത്തെ തയ്യാറാകിയ ഓഡര്‍ ‘ബുജി’ തന്നെയാണ് ഫാക്സ് ചെയ്തത്. ഇനിയൊരു പ്രശ്നമുള്ളത് കാര്യം നിയമ വിരുദ്ധമാണ് പുതിയ ആള്‍ ജോയിന്‍ ചെയ്യുന്നതു വരെ കോടതിയില്‍ പോവാതെ നോക്കണം. രേണുകാ കുമാരിയും കണവനും മാഫിയ തലവന്റെ പത്നിയും കൂടി ഊഴമിട്ട് പാവം ശിവസ്വാമി സാറിന്റെ വീട്ടില്‍ ‘കടന്നിരിക്കല്‍‘ നടത്തി. വീട്ട് തടങ്കല്‍! എവിടെ പോയാലും വേലായുധന്‍കുട്ടി അനുഗമിക്കും. മേമ്പൊടിയായി തലതൊട്ടപ്പന്റെ ഭീക്ഷണിയും “മര്യാദയ്ക്കിരുന്നാല്‍ ഫാം മെഷിനറി എഡിആര്‍ ആക്കാം, ഇല്ലെങ്കില്‍ അന്വേഷണം നടത്തി ശിക്ഷിക്കും!” പുതിയ ആള്‍ ജോയിന്‍ ചെയ്ത് കുറെ നാള്‍ കൂടി പ്രതിരോധ നടപടിയായി വീട്ട് തടങ്കല്‍ തുടര്‍ന്നു. പുതിയ ആള്‍ക്ക് രേണുകാ കുമാരിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം. ഒരിക്കലുമുണ്ടായിട്ടില്ലാത്തതു പോലെ കുട്ടികളുടെ മീറ്റിംഗ് സ്ഥാനമൊഴിഞ്ഞ ഡീനിന് പരിഹാസവും പുതിയ ആള്‍ക്ക് “ഐ.ടി. വിദഗ്ദന്‍” (ഇന്റര്‍നെറ്റും ഇന്റര്‍കോമും ഒന്നാണെന്ന വിപ്ലവകരമായ കണ്ടുപിടിത്തം കൊണ്ടാണ് ഈ സ്ഥാനപേര്‍ ലഭിച്ചതെന്ന് പിന്നീട് മനസ്സിലായി) തുടങ്ങിയ വാനോളമുള്ള പുകഴ്ത്തലുകളും! സ്ഥാനമൊഴിഞ്ഞ ഡീനിനെ അറിയിക്കുകയോ വിളിക്കുകയോ ചെയ്തുമില്ല. ചിലരെ ഒതുക്കാനും ഓടിക്കാനുമായാണ് തന്നെ നിയോഗിച്ചിരിക്കുന്നത് എന്ന് “ഐ.ടി. വിദഗ്ദന്‍” വ്യക്തമാക്കുകയും ചെയ്തു. ചാര്‍ജ്ജ് എടുത്ത് ആദ്യമായി ചെയ്തത് വ്യക്തിപരമായ ഉപയോഗത്തിനായി കോളേജിന്റെ ഒരു ലാപ്പ്ടോപ്പ് നടയ്ക്ക് വെയ്ക്കുകയാണ്. ജിപ്പുവിന്റെയും ഷാജിയുടെയും അടുത്ത ലക്ഷ്യം ശിവസ്വാമി സാറിന്റെ FIM സ്ക്കീം അടിച്ചുമാറ്റുകയോ അദ്ദേഹത്തെ അതില്‍ നിന്നും ചാടിക്കുകയോ ആയിരുന്നു. കുറെയൊക്കെ കാര്യങ്ങള്‍ ചെയ്തെങ്കിലും ആ ഓപ്പറേഷന് ഇതുവരെ “successful completion certificate” ലഭിച്ചിട്ടില്ല.
ഓപ്പറേഷന്‍ 2 – വിഷ്ണുവിനെ തുരത്തല്‍
ജിപ്പുവിന്റെ കുരുട്ടുവാദങ്ങള്‍ വിഷ്ണുവിന്റെയടുത്ത് ചെലവാകില്ല എന്നത് കൊണ്ടും സ്കീമിന്റെ പി.ഐ. കോഴ്സ് അലോട്ട് ചെയ്യുന്നതുപോലുള്ള തോന്ന്യാസങ്ങള്‍ ശരിയല്ലെന്ന് പറയുന്നത് കൊണ്ടും ജിപ്പു PFDC യുടെ പി.ഐ. ആയിരിക്കുന്നത് ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകളും മറ്റും ഡിപ്പാര്‍ട്ട്മെന്റ് മീറ്റിംഗില്‍ അവതരിപ്പിച്ചതുകൊണ്ടും എന്നെ കള്ളനാക്കാന്‍ നോക്കിയത് വിഫലമാക്കിയതും മറ്റും കാരണം വിഷ്ണുവിനെ എങ്ങിനെയെങ്കിലും ഉപദ്രവിക്കണമെന്നത് ജിപ്പുവിന്റെ ചിരകാല അഭിലാഷമായിരുന്നു. തലതൊട്ടപ്പന്‍ പല പ്രാവശ്യവും എന്തെങ്കിലും കാരണം
എങ്ങിനെയെങ്കിലും ഉണ്ടാക്കുവാന്‍ ശിവസ്വാമി സാറിനോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം ചെയ്തിരുന്നില്ല. നേരത്തെ നോബിള്‍ സാറിന്റെയും മറ്റും ഒപ്പം നടന്നിരുന്നപ്പോള്‍ “ടിപ്പു ടേക്കപ്പ്” എന്ന് വിളിച്ചിരുന്ന പുതിയ ഡീന്‍ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ജിപ്പുവിന് മുന്നില്‍ നമിച്ചു. ആദ്യ പടിയായി കമ്പ്യൂട്ടര്‍ സെന്റര്‍ ചാര്‍ജ്ജ് മാറ്റുകയായിരുന്നു. അത് സൂത്രത്തില്‍ നടപ്പാക്കുന്നതിന് വിഷ്ണുവിനെ പല തരത്തിലും കളിയാക്കി സ്വയം ഒഴിവാക്കാന്‍ പറയിക്കുന്ന തന്ത്രമാണ് പയറ്റിയത്. അത് പ്രകാരം ചാര്‍ജ്ജ് ഒഴിവാക്കണമെന്ന് വിഷ്ണു എഴുതിക്കൊടുക്കുകയും സുധീര്‍ കെ. പി യ്ക്ക് ചാര്‍ജ്ജ് നല്‍കുകയും ചെയ്തു. സ്ഥിരം സൂത്രമായ സ്റ്റോക്ക് ടെയ്ക്ക് ഓവര്‍ ഒപ്പിട്ടു നല്‍കാതെ ചാര്‍ജ്ജ് എടുക്കുന്ന വേല വിലപ്പോവാത്തതിനാല്‍ വലിയ ദേഷ്യമായി (അതിന് മുമ്പ് ഗെസ്റ്റ് ഹൌസിന്റെ ചാര്‍ജ്ജ് എടുത്തിട്ട് സ്റ്റോക്ക് എടുത്തിട്ടേയില്ല, സ്റ്റാഫ് ക്ലബ്ബിന്റെ ഭരണമേറ്റ് പാസ്സ്ബുക്ക് വരെ കളയുകയും അങ്ങിനെയൊരു പ്രസ്ഥാനം തന്നെ പൂട്ടിക്കുകയും ചെയ്തു). വിഷ്ണു പല പ്രാവശ്യവും സഹായിക്കാന്‍ ആളെ ആവശ്യപ്പെട്ട് നല്‍കാത്തതിനാല്‍ തൂപ്പ് മുതല്‍ റിപ്പയര്‍ വരെ തനിയെ നടത്തിയിരുന്നിടത്ത്, സഹായി ഇല്ലാതെ ഒന്നുമാവില്ല എന്ന് പറഞ്ഞ് സുധീര്‍ അടച്ചിട്ടു. സുധീറിന് താത്പര്യമുള്ള ഒരു കമ്പ്യൂട്ടര്‍ ഫേമിന്, പല തരികിടകളും കാണിച്ചത് കൊണ്ട് മുന്‍ ഡീന്‍ സി. പി. മുഹമ്മദ് സാറിന്റെ അനുജ്ഞയോടെ വര്‍ക്കുകളും മറ്റും നല്‍കാറില്ലായിരുന്നു. DGS&D റേറ്റ് കോണ്‍ട്രാക്ടില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നത് കൊണ്ട് ലോക്കല്‍ ഫേമിന് പര്‍ച്ചേസും കിട്ടാതിരുന്നത് കൊണ്ട് ഉടമയ്ക്ക് വിഷ്ണുവിനോട് നീരസമായി. ഇയാളും സുധീറും കൂടി ആലോചിച്ച് “ക്ലാസ്സ് ത്രീ”യുടെ സാങ്കേതിക സഹായത്തോടെ മരിച്ചു പോയ അഹമ്മദ് എന്ന വ്യക്തിയുടെ പേരില്‍ വിഷ്ണുവിനെ സംബന്ധിച്ച് അസഭ്യമായ രീതിയില്‍ വിവരാവകാശ നിയമ പ്രകാരമെന്ന പോലെ താറടിക്കാനും യൂണിവേഴ്സിറ്റി മേലധികാരികളെ തെറ്റിദ്ധരിപ്പിക്കത്തക്ക രീതിയിലും ചോദ്യങ്ങള്‍ പോലെ പ്രസ്താവനകള്‍ അയച്ചു. കമ്പ്യൂട്ടര്‍ സെന്റര്‍ വര്‍ക്കുകള്‍ ഇയാള്‍ക്ക് നല്‍കണമെന്ന് സുധീര്‍ ആവശ്യപ്പെട്ടിട്ടും ഡീന്‍ തിരുവന്തപുരത്തുനിന്നും ആളെ കൊണ്ട് വന്ന് ചെയ്യിച്ചത് തീരെ രസിച്ചില്ല. ഇഷ്ടന്‍ ഡീനിനെ കണ്ട് സംസാരിച്ചിട്ടും ശരിയാവാത്തപ്പോള്‍ വീണ്ടും മരിച്ചു പോയ അഹമ്മദ് ചോദ്യവുമായെത്തി! ഇത് വലിയ പ്രശ്നമായപ്പോള്‍ എല്ലാം ഞാനും വിഷ്ണുവും ചെയ്യുന്നതാണെന്നായി പ്രചാരണം. ഒരാള്‍ തന്നെപ്പറ്റി തന്നെ അത്ര വൃത്തികെട്ട ആരോപണം ഉന്നയിക്കണമെങ്കില്‍ ‘ഐ.ടി. വിദഗ്ദന്റെ’ മാനസിക നിലയാവണം! ഇതിനിടയില്‍ തിരുവന്തപുരംകാരുടെ റിപ്പയര്‍ ശരിയല്ലെന്ന് വരുത്തി സുധീറിന്റെ ഇഷ്ടനു മാത്രമേ അത് ശരിയാക്കാനാവൂ എന്ന് വരുത്താന്‍ പലപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും നെറ്റ്വര്‍ക്കും കട്ട് ചെയ്യുകയും ‘ഇഷ്ടനെ‘ വിളിക്കാന്‍ ഡീന്‍ സമ്മതിക്കുന്നില്ലെന്നും അതാണ് പ്രശ്നമെന്നും ആകാശവാണിയിലൂടെ പരിദേവനങ്ങള്‍ ഇടവിട്ട് സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ വിഷ്ണു എന്നും വൈകുന്നേരം ഊരിയിട്ടിട്ടു പോവാറുള്ള ടെലിഫോണ്‍ ലൈന്‍ പുതിയ ആള്‍ക്ക് ശ്രദ്ധിക്കാന്‍ സമയമില്ലാത്തതുകൊണ്ട് ഊരിയിടാതിരുന്നതിനാല്‍ രാത്രിയില്‍ ഇടിമിന്നലില്‍ മോഡം പോവുകയും ചെയ്തു. കൃത്യമായി കിട്ടിയിരുന്ന ഇന്റര്‍നെറ്റ് കിട്ടാതായപ്പോള്‍ പ്രശ്നമായി. തിരുവന്തപുരംകാര്‍ റിപ്പയര്‍ ചെയ്യുന്നത് പെട്ടെന്ന് പോവുന്നത് ഡീനിനും സംശയത്തിനിടയാക്കി. അപ്പോളാണ് ‘അപാര ബുദ്ധി’ പ്രവൃത്തിയ്ക്കുന്നത്. എല്ലാം വിഷ്ണു ചെയ്യുന്നതാണ്! വിഷ്ണു ചാര്‍ജ്ജ് ഒഴിഞ്ഞിട്ട് മാസങ്ങളായി, കംപ്യൂട്ടര്‍ സെന്ററില്‍ കയറാറില്ല, ഡിപ്പാര്‍ട്ടുമെന്റിലെ കംപ്യൂട്ടര്‍ കേടുമാണ്, പിന്നെയെങ്ങിനെ അത് സാധിക്കുമെന്ന് ചോദിക്കുന്ന വിഡ്ഡികളോട് “അവനാള് ഭയങ്കരനാ, വീട്ടിലിരുന്നു കൊണ്ട് ചെയ്യുന്നതാണ്”. എങ്ങിനെയുണ്ട് ‘പുത്തി’?! ഡൈനാമിക്ക് ഐ.പി.യുള്ള ഒരു WANലുള്ളയാള്‍ ഒരു പ്രൈവറ്റ് LANല്‍ എങ്ങിനെ കടക്കും! ഇന്റര്‍നെറ്റ് കണക്ഷനുമില്ലാത്തപ്പോഴോ?! കഥയില്‍ ചോദ്യമില്ലല്ലോ! മാത്രമല്ല ‘ഐ.ടി. വിദഗ്ദന്‘ കാര്യങ്ങളൊക്കെ മനസ്സിലാവുകയും ചെയ്യും! ഇത് പോരായെന്ന് തോന്നിയപ്പോള്‍ പുതിയ ഒരു ‘അപാര പുത്തി’: വിഷ്ണു യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ‘ഹാക്ക്’ ചെയ്തു! അമേരിക്കയിലെങ്ങോ ഉള്ള ഒരു സെക്യൂര്‍ സേര്‍വറില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റ് ‘ഹാക്ക്’ ചെയ്താല്‍ കണ്ടുപിടിക്കാന്‍ സംവിധാനമില്ലേ?! സേര്‍വര്‍ ലോഗില്‍നിന്ന് ഇപ്പോഴും കണ്ടുപിടിക്കാമല്ലോ? ഹാക്ക് ചെയ്ത വെബ്സൈറ്റ് എവിടെ നിന്നെങ്കിലും അസ്സസ് ചെയ്യാനാവുമോ? ‘ഐ.ടി. വിദഗ്ദന്‍‘ ഹാക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണോ? ഇന്റര്‍കോം പോലെയായിരിക്കും! (അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും) ഇതിനൊക്കെ സൈബര്‍ ക്രൈം നിയമപ്രകാരം ശിക്ഷിക്കാമെന്നിരിക്കെ വൈര്യ നിര്യാതനത്തിനിറങ്ങിയിരിക്കുന്ന ഇവര്‍ വെറുതെയിരിക്കും എന്ന് വിശ്വസിക്കണോ? ജനയിതാവിനെപ്പറ്റി ജ്ഞാനമുള്ളവരാണെങ്കില്‍ ഇത് തെളിയിക്കണമെന്നുള്ള വെല്ലുവിളിയേറ്റെടുക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയോ അല്ലെങ്കില്‍ നുണ പ്രചാരണം നിര്‍ത്തുകയോ വേണം. നുണയുണ്ടാക്കുമ്പോള്‍ സാങ്കേതികമായി കൃത്യമായിട്ടുണ്ടാക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ? (ഇത്രയൊക്കെ ആരോപണങ്ങള്‍ തലതൊട്ടപ്പന്‍ ഇറക്കുന്നുണ്ടെന്ന് ഒരു ദന്തഗോപുരവാസി തവനൂരില്‍ ‘ലാന്‍ഡ് ചെയ്തപ്പോള്‍’ അറിഞ്ഞതാണ്. കൂടുതല്‍ അറിയാവുന്നവര്‍ ദയവായി ഇമെയില്‍ അയയ്ക്കാന്‍ അപേക്ഷിച്ചു കൊള്ളുന്നു)
ഇതിനിടയില്‍ വിഷ്ണുവിന് പടന്നക്കാട് ക്ലാസ്സെടുക്കാന്‍ ഓഡറിട്ടിരുന്നു. അഗ്രിക്കള്‍ച്ചറല്‍ പ്രോസസിംഗിന്റെ കോഴ്സ് എടുക്കാന്‍ അതിന്റെ സ്പെഷ്യലൈസേഷനുള്ളവര്‍ വേണമെന്ന് പറഞ്ഞ് ഇതേ കോഴ്സ് എടുക്കാന്‍ സുധീര്‍ യാത്രപ്പടി വാങ്ങി തൃശ്ശൂര്‍ക്കു പോവുമ്പോള്‍, പടന്നക്കാട് സോയില്‍ കണ്‍സര്‍വേഷനില്‍ സ്പെഷ്യലൈസേഷനുള്ള വിഷ്ണുവിനെടുക്കാം! പിന്നെയെന്തിനാണ് യുജിസിയും സ്പെഷ്യലൈസേഷനും ഇത്രയും ഡിപ്പാര്‍ട്ട്മെന്റുകളും! ആരതൊക്കെ നോക്കുന്നു, നേതാവിന് തൃശ്ശൂരെ വീട്ടില്‍ നില്‍ക്കാന്‍ ഒരു കാരണം വേണം, മറ്റേത് ഉപദ്രവിക്കാനും, അത്രതന്നെ. ഇത്രയൊക്കെ പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ നടത്തി അവസരം നോക്കിയിരുന്നപ്പോഴാണ്, വിദേശത്ത് പോയിരുന്ന ഒരാള്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ വരുന്നത്. ഓഡറടിച്ചപ്പോള്‍ വിഷ്ണുവിന് പിലിക്കോടേക്കുള്ള ട്രാന്‍സ്ഫറും അതില്‍ ചേര്‍ത്തു. വിദേശ ജോലികഴിഞ്ഞ് വന്നത് വിശ്വാസിയായതു കൊണ്ട് നിയമമൊന്നും നോക്കാതെ ഇഷ്ടമുള്ളടത്ത് കൊടുത്തു, അതിന് അവിശ്വാസിയെ ട്രാന്‍സ്ഫര്‍ ചെയ്യാതെ തന്നെ വേക്കന്‍സിയുണ്ടെങ്കിലും, അതല്ലല്ലോ നമ്മുടെ ലക്ഷ്യം! ഡീനിനെ കണ്ടപ്പോള്‍ “ആ ഷാജിയും മേരിയുമൊക്കെ ചേര്‍ന്ന് ചെയ്തതാ, രജിസ്ട്രാറെ പോയി കണ്ട് നോക്ക്” എന്ന് മുഖത്ത് നോക്കാതെ പറഞ്ഞു. നിയമ വിരുദ്ധമായതിനാല്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് റെപ്രസന്റേഷന്‍ തന്നാല്‍ ഫോര്‍വേഡ് ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍ റെപ്രസന്റേഷന്‍ 24.09.2008ല്‍ നല്‍കിയത് തവനൂരില്‍ നിന്ന് അയച്ചത് 21.10.2008ല്‍ മാത്രം! ബഹു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഈ അപേക്ഷ പരിഗണിക്കേണ്ടിവന്നപ്പോളാകട്ടെ, വിഷ്ണുവിന്റെ വൈദഗ്ധ്യം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അത്യന്താപേക്ഷിതമായതിനാലാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും പുതിയ നിയമനങ്ങള്‍ നടക്കുമ്പോള്‍ പരിഗണിക്കാമെന്നും ഓര്‍ഡറിറക്കി. ഏറ്റവും രസകരമായ വസ്തുത 1996 ജൂണ്‍ 30ന് നിര്‍ത്തിയ എന്‍.എ.ആര്‍.പി. എന്ന ഐ.സി.എ.ആര്‍./വേള്‍ഡ് ബാങ്ക് പ്രോജക്ടിനുവേണ്ടി ഉണ്ടാക്കിയ ആ പോസ്റ്റില്‍ പ്രോജക്ടുണ്ടായിരുന്നപ്പോള്‍ തന്നെ ചില താത്ക്കാലിക നിയമനങ്ങള്‍ നടത്തിയിരുന്നതല്ലാതെ സ്ഥിരം നിയമനം ലഭിച്ച ആരേയും ഇതുവരെ നിയമിച്ചിരുന്നില്ലെന്നു മാത്രമല്ല, ഒരു ദശാബ്ദത്തോളം ഈ പോസ്റ്റ് ഒഴിഞ്ഞു കിടന്നിരുന്നതുമാണ്. ഇതിനെ ബഹു. ഹൈക്കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍, പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് കേരള സര്‍ക്കാര്‍ ഒരു സൂക്ഷ്മ ജലസേചന പദ്ധതി നടത്തി കൊണ്ടിരിക്കുകയാണെന്നും അതിലേക്കായി വിഷ്ണുവിന്റെ വൈദഗ്ധ്യം അത്യന്താപേക്ഷിതമാണെന്നും അസത്യ പ്രസ്താവന നല്‍കി ബഹു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് കേസ് ഡിസ്മിസ്സ് ചെയ്യിച്ചു. ഇത് പുന:പരിശോധിക്കുന്നതിനായി ബഹു. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കാസര്‍ഗോഡ് ജില്ലയിലെ ജലദൌര്‍ലഭ്യം പഠിക്കുവാനുള്ള ഒരു പ്രോജക്ടിന്റെ തലവനാണ് വിഷ്ണുവെന്ന് കാണിക്കുന്ന ചില കത്തുകള്‍ കൃത്രിമമായി ഉണ്ടാക്കി സമര്‍പ്പിച്ചു. (തവനൂരും പടന്നക്കാട് കാര്‍ഷിക കോളേജിലും ഒരു താലൂക്കിന്റെ ജലവിഭവ വിനിയോഗ പഠനത്തിന് ആറ് ശാസ്ത്രജ്ഞരും രണ്ട് പ്രോജക്ട് സ്റ്റാഫും കമ്പ്യൂട്ടര്‍ ലാബ് സൌകര്യവുമുള്ളപ്പോഴാണ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ പഠനം വിഷ്ണു തന്നെ ചെയ്യുന്നുവെന്ന് കള്ള സത്യവാങ്മൂലം നല്‍കിയത്! മാത്രമല്ല കാസര്‍ഗോഡ് ജില്ലയില്‍തന്നെ പടന്നക്കാട് കാര്‍ഷിക കോളേജില്‍ ജലവിഭവ വിദഗ്ധര്‍ ഉണ്ടുതാനും!) ബഹു. കൃഷി മന്ത്രിയെയും ഇത്തരത്തില്‍ അസത്യ പ്രസ്താവത്തിലൂടെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് ആ കത്തുകളില്‍ നിന്നും മനസ്സിലാക്കാം. വിവരാവകാശ നിയമ പ്രകാരം കാര്‍ഷിക സര്‍വ്വകലാശാലയോടും ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ നടത്താന്‍ ചുമതലപ്പെട്ട കേരള സര്‍ക്കാര്‍ വകുപ്പുകളോടും വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരം നല്‍കുവാന്‍ തലതൊട്ടപ്പന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇങ്ങിനെയൊരു പ്രോജക്ടില്ലയെന്ന് സമ്മതിയ്ക്കേണ്ടി വന്നു.
ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുള്ള ആദ്യ ഓര്‍ഡര്‍ നിയമ വിധേയമാക്കാന്‍ ഇറക്കിയ രണ്ടാമത്തെ ഓര്‍ഡറില്‍ നല്‍കിയ കാരണങ്ങളും ബഹു. ഹൈക്കോടതിയെ ധരിപ്പിച്ച കാരണങ്ങളും എല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടും, പുതിയ നിയമനങ്ങള്‍ നടക്കുമ്പോള്‍ പരിഗണിക്കാമെന്ന്‍ രണ്ടാമത്തെ ഓര്‍ഡറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും 23.10.2008ല്‍ പുതിയ നിയമനങ്ങള്‍ നടന്നപ്പോള്‍ വിഷ്ണുവിന് ട്രാന്‍സ്ഫര്‍ നല്‍കിയില്ല. അതിനാല്‍ 2009ലെ ജനറല്‍ ട്രാന്‍സ്ഫറില്‍ അപേക്ഷിച്ചുവെങ്കിലും നിയമപ്രകാരം ട്രാന്‍സ്ഫര്‍ നല്‍കാമായിരുന്നിട്ടും നല്‍കിയില്ല. RP11/2009 ലെ ഉത്തരവ് പ്രകാരം ബഹു. ഹൈക്കോടതി വിഷ്ണുവിന്റെ ട്രാന്‍സ്ഫര്‍ നിലനില്‍ക്കത്തക്കതല്ലെന്നും നാല് ആഴ്ചയ്ക്കുള്ളില്‍ തവനൂരേയ്ക്ക് നിയമനം നല്‍കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും തവനൂര് ആരും ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സു നടക്കാത്ത അവസ്ഥയായിട്ടും അദ്ധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ സമരം ചെയ്തിട്ടും വ്യക്തി വിദ്വേഷം മൂലം അവിടേയ്ക്ക് ട്രാന്‍സ്ഫര്‍ കൊടുക്കില്ലെന്ന വാശിയിലാണത്രേ രജിസ്ട്രാര്‍.
ഓപ്പറേഷന്‍ 3 – അനില്‍ കുമാര്‍ വധം (ബാലെ) സംവിധാനം: ജിപ്പു, നായകന്‍: സുധീര്‍
എന്തെങ്കിലും കള്ളക്കേസുണ്ടാക്കി എന്നെ പിടിക്കണമെന്ന് ചിന്തിച്ച്, ‘നിദ്ര നിശയിങ്കല്‍ പോലും ഇല്ലാതെയായ‘ ജിപ്പു, ദംശിക്കാന്‍ പതിയിരിക്കുന്ന സര്‍പ്പത്തെപ്പോലെ അവസരം നോക്കിയിരുന്നു. മാത്തമാറ്റിക്സിന്റെ പ്രക്ടിക്കല്‍ പരീക്ഷ നടക്കുന്നു. മൂന്ന് പേരടങ്ങുന്ന കമ്മറ്റിയാണ് അക്കാദമിക്ക് നിയമ പ്രകാരം പരീക്ഷ നടത്തിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് ടോയ്‌ലെറ്റില്‍ പോകാന്‍ അത്യാവശ്യം തോന്നിയപ്പോള്‍ ഞാന്‍, ജിപ്പുവിന്റെ റൂമിനു മുന്നിലൂടെ അതിനപ്പുറത്തെ ബാത്ത്‌റൂമിലേക്ക് പോയി. ഇതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല, ജിപ്പുവുള്‍പ്പെടെ ഹാളില്‍ ആളെ നിര്‍ത്തിയിട്ട് ചായ കുടിക്കുവാനും മറ്റും പോകാറുള്ളതാണ് - ഇപ്പോഴും പോകുന്നുണ്ട്. (“വണ്‍വേ തെറ്റിച്ച് പോകാറുണ്ടെങ്കിലും, പിടിച്ചാലേ കുറ്റമാവൂ”-ജിപ്പു ജേക്കബ്) അപ്പോള്‍ അയാള്‍ അവിടിരുന്ന് ‘കാകദൃഷ്ടി’യിലൂടെ നോക്കുന്നുണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഹാളിലുണ്ടായിരുന്ന ബിനീതയ്ക്ക് പകരം ആശയും ജിപ്പുവും നില്‍ക്കുന്നു. ജിപ്പു എന്നെ കണ്ടതും സ്ഥലം വിട്ടു. ആശയോട് എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും ബിനീതയെവിടെയെന്നും ചോദിച്ചപ്പോള്‍ ജിപ്പു വിളിച്ച് നിര്‍ത്തിയതാണെന്ന് പറഞ്ഞ് അവരും പോയി. പരീക്ഷയ്ക്കു ശേഷം പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒരു കുട്ടി പുറത്ത് നില്‍ക്കുന്നു. ജിപ്പു കോപ്പിയടിച്ചെന്ന് പറഞ്ഞ് അകാരണമായി പുറത്താക്കിയെന്ന് പറഞ്ഞ് കരഞ്ഞ കുട്ടി പരിഭ്രാന്തനും പിരിമുറുക്കമുള്ളവനുമായി കാണപ്പെട്ടു. പിന്നീട്, കുട്ടികളുടെ ശക്തമായ പ്രതിഷേധം മനസ്സിലാക്കിയ എന്‍ക്വയറി കമ്മറ്റി കുട്ടി തെറ്റുകാരനല്ലെന്ന് കണ്ടെത്തി. അദ്ധ്യാപകനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ ബലിയാടാക്കപ്പെട്ട ഈ കുട്ടിയുടെ മാനസ്സികബുദ്ധിമുട്ടുകള്‍ക്കും മനുഷ്യാവകാശ നിഷേധത്തിനും ജിപ്പുവിനെ ശിക്ഷിക്കേണ്ടതല്ലേ? ഇനി കഴിഞ്ഞ പ്രാവശ്യം നുണക്കഥയുണ്ടാക്കിയപ്പോള്‍ പൊളിഞ്ഞതുപോലെ ആവാതെ സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ സുധീറിനെ ഏല്‍പ്പിച്ചു. “അനില്‍ കുമാര്‍ ആള്‍ ചീത്തയാണ്. പരീക്ഷ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ചായകുടിക്കാന്‍ പോയി” എന്ന് ലജ്ജാ നമ്രതയോടെ താടിക്ക് കൈ കുത്തി ആശ്ചര്യ ആക്ഷേപ വിക്ഷേപങ്ങളോടെ കാണുന്ന പുല്ലിനോടും കിളിയോടും വരെ നിര്‍ത്താതെ പൊടിപ്പും തൊങ്ങലും വെച്ച് സംപ്രേക്ഷണവും പുന:സംപ്രേക്ഷണവും സ്പെഷ്യല്‍ ബുള്ളറ്റിനും വരെ നടത്തി. ഇനി ബഹു. വി.സിയുടെ ചെവിയിലെത്തിക്കണം: അതും സുധീറും തലതൊട്ടപ്പനും കൂടി സാധിച്ചു. (അതിന് ശേഷം സുധീര്‍ ഇന്‍വിജിലേഷന്‍ നടത്തിയപ്പോള്‍, ശ്രദ്ധയില്ലാതെ ഉച്ചകഴിഞ്ഞുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍ രാവിലത്തെ പരീക്ഷയ്ക്ക് പൊട്ടിച്ച് വിതരണം നടത്തിയിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുട്ടികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോളാണ് മനസ്സിലായത്. ബണ്‍ഡിലില്‍ എഴുതിയത് വായിക്കാതെ ചോദ്യപേപ്പര്‍ നല്‍കിയത് അക്കാദമിക്ക് ആപ്പീസര്‍ പെര്‍ഫെക്ട് ജിപ്പു, അത് വായിക്കാതെ വാങ്ങിപൊട്ടിച്ചത് നല്ലവനായ സുധീറും: ആര്‍ക്കെങ്കിലും പരാതിയുണ്ടാവുമോ! ഉള്ളവന്റെ ബാക്കി കാണുമോ! ബഹു. മന്ത്രി, ബഹു. വി.സി., രജിസ്ട്രാര്‍ എന്നിവരുമായുള്ള അടുപ്പവും അവര്‍ എപ്പോഴും വിളിക്കുന്ന കാര്യവും മറ്റും സംപ്രേക്ഷണം ചെയ്തു നടക്കുന്നവനെ ഡീനിനുവരെ ഭയമാണ്! പിന്നെയാണ് പാവം കുട്ടികള്‍! തീര്‍ന്നില്ല; ഇത് പുറത്താവരുതല്ലോ, കുട്ടികളെ താക്കീത് ചെയ്തു, ഉച്ച കഴിഞ്ഞ് അതേ ചോര്‍ന്ന ചോദ്യം വെച്ച് പരീക്ഷയും നടത്തി!)
ഉടനെ രജിസ്ട്രാര്‍ ഇടപെട്ടു, എങ്ങിനെയെങ്കിലും സസ്പെന്റ് ചെയ്യണം! മാഫിയ നേതാവ് ഇന്റര്‍മീഡിയേറ്റ് തോറ്റ് ഡിഗ്രിയെടുക്കാന്‍ കരിവണ്ടി കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സഹപാഠിയും ആജ്ഞാനുവര്‍ത്തികളും ഉള്‍പ്പെടുന്ന കമ്മറ്റിയെ അന്വേഷണത്തിനു വെച്ചു. ജിപ്പു സഹപാഠിയോട് പറഞ്ഞു “dereliction of duty” എന്ന് റിപ്പോര്‍ട്ടില്‍ എഴുതണമെന്ന്. അറിഞ്ഞു കൂടാത്തതുകൊണ്ടോ എന്തോ സഹപാഠി റിപ്പോര്‍ട്ടില്‍ എഴുതിയിട്ട് അതിന്റെ അര്‍ത്ഥമറിയാന്‍ ചോദിച്ചും നിഘണ്ടു തപ്പിയും നടന്നു! എന്നാല്‍ യൂണിവേഴ്സിറ്റി ലെവലില്‍ അക്കാദമിക്ക് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഞാന്‍ കുറ്റക്കാരനല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. കഥയിലെ ചില ചോദ്യങ്ങള്‍:
1.അക്കാദമിക്ക് നിയമ പ്രകാരം മൂന്ന് പേരടങ്ങുന്ന കമ്മറ്റിയാണ് പരീക്ഷ നടത്തിക്കൊണ്ടിരിക്കുന്നത്, അതില്‍ നിന്ന് ഒരാള്‍ പുറത്ത് പോയാല്‍ അത് പരീക്ഷയെ എങ്ങിനെ ബാധിക്കും. ഒരു ഇന്‍വിജിലേറ്റര്‍ ബോധമറ്റ് വീണാല്‍ അയാളുടെ പേരില്‍ നടപടിയെടുക്കുമോ? മൂന്ന് മണിക്കൂറും അതിലധികവും പരീക്ഷാ ഹാളില്‍ നില്‍ക്കുമ്പോള്‍ മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളായ മൂത്രശങ്കയും മറ്റും അനുഭവപ്പെട്ടാല്‍ എന്ത് ചെയ്യും?
2.പരീക്ഷാ ഹാളില്‍ ആരുമില്ലായിരുന്നു എന്നാണ് വാദമെങ്കില്‍ പരീക്ഷ നടത്തുവാന്‍ ചുമതലപ്പെട്ട എല്ലാവരും കുറ്റക്കാരല്ലേ? അവരുടെ “dereliction of duty” ജിപ്പുവിന്റെ ആവശ്യമല്ലാത്തതിനാലാണോ, എന്റെ പേരില്‍ മാത്രമാക്കിയത്?
3.ഒരു കമ്മറ്റി നടത്തുന്ന ആന്തരിക പരീക്ഷാ ഹാളില്‍ കയറാനും അവിടെ നിന്നിരുന്ന കമ്മറ്റി അംഗമായ ബിനീതയെ കാരണമില്ലാതെ ഇറക്കിവിടാനും ഒരു കുട്ടിയെ കോപ്പിയടിച്ചുവെന്ന് പറഞ്ഞ് പുറത്താക്കാനും (റെഗുലേഷന്‍ പ്രകാരം ഇന്‍വിജിലേറ്റര്‍ക്കേ അധികാരമുള്ളൂ, ജിപ്പു വഴിപോക്കനാണ് - ഇന്‍വിജിലേറ്റര്‍ അല്ല) ജിപ്പുവിന് ആര് അധികാരം നല്‍കി - അയാള്‍ ഈ പരീക്ഷാ നടത്തിപ്പുമായോ എന്റെ ഡിപ്പാര്‍ട്ടുമെന്റുമായോ ബന്ധമില്ലാത്ത മറ്റൊരു വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ മാത്രമാണ്, രജിസ്ട്രാറുമായുള്ള ബന്ധം അനൌദ്യോഗിക പവ്വറല്ലേ?
4.കോപ്പിയടിച്ചെന്ന് പറഞ്ഞ് ഇന്‍വിജിലേറ്റര്‍ അല്ലാത്ത ഒരു വ്യക്തി നിയമ വിരുദ്ധമായി പുറത്താക്കിയ കുട്ടി തെറ്റുകാരനല്ല എന്ന് അന്വേഷണ സമതി കണ്ടെത്തിയ സ്ഥിതിക്ക്, ജിപ്പുവിന്റെയും സുധീറിന്റെയും വ്യക്തി വിദ്വേഷം തീര്‍ക്കാനുള്ള കളിയില്‍ മാനനഷ്ടവും സമയനഷ്ടവും മാനസിക പീഡനവും അനുഭവിക്കേണ്ടിവന്ന കുട്ടിക്ക് ആര് നഷ്ടപരിഹാരം നല്‍കും? അനധികൃതമായി കുട്ടിയെ ഇറക്കിവിട്ട ജിപ്പുന്വിന്റെ പേരില്‍ എന്താണ് നടപടിയെടുക്കാത്തത്?
5.യൂണിവേഴ്സിറ്റി എന്‍ക്വയറിയില്‍ ഞാന്‍ കുറ്റ വിമുക്തനാക്കപ്പെട്ട സാഹചര്യത്തില്‍ ജിപ്പു ആദ്യ നാടകത്തിലേതു പോലെ കള്ളത്തരം സമ്മതിക്കുമോ? നുണയന്‍ സുധീര്‍ എന്തു പറയും?
സംഘടനയുടെ പേരിലും അംഗങ്ങളെ ഒറ്റ് കൊടുത്തതിന്റെ വെള്ളിക്കാശായും സുധീര്‍ പരസ്യമായി നേടിയത് (വേറെയും അറിയപ്പെടാത്ത അനേകം ഉണ്ടാവാം)
1.അഞ്ച് വര്‍ഷത്തെ കമ്മിറ്റ്മെന്റില്‍ പൂക്കോടേയ്ക്ക് നിയമിച്ച ഭാര്യയ്ക്ക്, അത് ലംഘിച്ച് തൃശ്ശൂര്‍ക്ക് ട്രാന്‍സ്ഫര്‍.
2.മൃഗാസ്പത്രി കമ്പോണ്ടര്‍ പോലെന്തോ സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച പിതാവ് പെന്‍ഷനറല്ല തന്റെ ആശ്രിതനാണെന്ന് കള്ള സത്യവാങ്മൂലം നല്‍കി ഒരു ലക്ഷത്തോളം രൂപയുടെ മെഡിക്കല്‍ റീഇമ്പേഴ്സ്മെന്റ്.
3.തൃശ്ശൂര് തന്നെ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് അദ്ധ്യാപകരുള്ളപ്പോള്‍, തൃശ്ശൂരെ വീട്ടില്‍ നിന്നും ഹോട്ടിക്കള്‍ച്ചര്‍ കോളേജില്‍ പോയി ക്ലാസ്സെടുത്ത് ആനുകൂല്യങ്ങള്‍ പറ്റുന്നു.
4.ജലവിഭവ വിദഗ്ദര്‍ വേണ്ടിടത്ത് പ്രോസസ്സിംഗ്കാരനായ ഇവന്‍ കയറിപ്പറ്റുന്നു.
സംഘടനയും ധാര്‍മ്മികതയും പറഞ്ഞിരുന്നാല്‍ ഇതു വല്ലതും നടക്കുമോ?
യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്തേക്ക്
യൂണിവേഴ്സിറ്റി ലെവലില്‍ നടത്തുന്ന അന്വേഷണത്തില്‍ എന്നെ എങ്ങിനെയെങ്കിലും കുറ്റക്കാരനാക്കണം എന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. എനിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ റീഡറായി സെലക്ഷന്‍ കിട്ടിയിരിക്കുന്ന സമയമായിരുന്നു. ജിപ്പുവും രജിസ്ട്രാറും എന്തിനും മടിക്കാത്ത അധാര്‍മ്മികരായതിനാല്‍, എത്രയും പെട്ടെന്ന് കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയ്ക്ക് പോവുന്നതാണ് നല്ലത് എന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചതിനാല്‍ ഞാന്‍ റിലീവ് ചെയാന്‍ എഴുതികൊടുത്തു. എന്നാല്‍ എന്നെ റിലീവ് ചെയ്യാതെ ഉപദ്രവിക്കണമെന്ന ജിപ്പുവിന്റെ ആവശ്യപ്രകാരം രജിസ്ട്രാര്‍ ഫയലുകള്‍ മുക്കി. സുധീറിന്റെ കുന്നായ്മ കേട്ട്, എന്നെ സഹായിക്കേണ്ട സംഘടനാ നേതാവ്, അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ രജിസ്ട്രാര്‍ ഓഫീസിലെ എസ്.ഒ യെ കൊണ്ട് സാധിക്കാവുന്ന എല്ലാ ഉപദ്രവവും ചെയ്യുകയും സഹായിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേതാവ്, താന്‍ പറഞ്ഞാല്‍ ഇവരൊന്നും കേള്‍ക്കില്ല എന്നുമാണ് പറഞ്ഞത്! പിന്നെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംഘടനയുടെ നേതാവ് എന്ന് പറയുന്നതെന്തിനാണെന്ന് എനിക്ക് ഒരു സംശയം തോന്നിപ്പോയി. ഇതെല്ലാം എന്നും പാര്‍ട്ടിക്കും സംഘടനയ്ക്കും വിരുദ്ധമായി നിന്ന് പ്രവര്‍ത്തകരെ ഉപദ്രവിച്ച ജിപ്പുവിന് വേണ്ടി, പാര്‍ട്ടിക്കാരനും സംഘടനക്കാരനുമായ എന്നെ ഉപദ്രവിക്കാന്‍ ആയിരുന്നു എന്നുള്ളതാണ് ശ്രദ്ധേയം! അല്പം രാഷ്ടീയ സ്വാധീനം പ്രയോഗിച്ചപ്പോള്‍ ‘കടിച്ച പാമ്പ് തന്നെ വിഷം ഇറക്കിത്തന്നു”. എന്നാല്‍ എന്റെ പക്കല്‍ നിന്നും മൂന്ന് മാസത്തെ ശമ്പളം പിടിച്ചിട്ടേ എന്നെ റീലീവ് ചെയ്തുള്ളൂ.
സെന്‍ഡോഫിന്റെ രാഷ്ടീയം
പന്ത്രണ്ട് വര്‍ഷത്തോളം തവനൂര് ക്ലാസ്സെടുത്തിരുന്ന എനിക്ക് സെന്‍ഡോഫ് നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച്, ‘തനയ ഇഷ്ടപ്പെട്ട തരുണന്റെ താതനെ “ക്വട്ടേഷന്‍” നല്‍കി തല്ലുകയും, തനയ താപതാല്‍ ഈ ലോക വാസം ഉപേക്ഷിക്കുകയും ചെയ്തിട്ടും ഉള്‍താപമോ പശ്ചാത്താപമോ ഉണ്ടാകാത്ത ഖലനോട്’ അറിയിച്ചപ്പോള്‍ “അവനെ ഇവിടെ നിന്നും ഓട്ടിച്ചതല്ലേ! തന്നേ! ഒറ്റോരുത്തന്‍ എങ്ങാനും ഇതും പറഞ്ഞ് ഇനി വരുകയോ, സെന്‍ഡോഫ് നല്‍കിയതായി അറിയുകയോ ചെയ്താല്‍ ….” കാര്യങ്ങള്‍ അറിയാവുന്ന കുട്ടികള്‍ ഭയന്ന് എന്നെ ക്യാമ്പസില്‍ കാണുമ്പോള്‍ ഓടാന്‍ തുടങ്ങി (പാവങ്ങള്‍! പുറത്ത് വച്ച് കാണുമ്പോള്‍ ഓടി വന്ന് ക്ഷമചോദിച്ച് കാര്യം പറയും! ജീവിതത്തില്‍ ക്ലാസ്സെടുക്കാത്ത, കുറ്റവാസനയുള്ള, മുഖത്തുനോക്കാത്ത കള്ളന്മാര്‍ക്ക്, മനസ്സിലാവാത്ത, ലഭിക്കാത്ത സൌഭാഗ്യം!) എന്നെ ഹെഡായിരുന്ന് ഉപദ്രവിച്ച ടീച്ചര്‍ക്ക്, മാഫിയയുടെ നേതൃത്വത്തില്‍ നാല് യാത്രയയപ്പാണ് നല്‍കിയത്! രജിസ്ട്രാര്‍ വരെ വന്നു! അതിന് മുമ്പ് ഡീനായിരുന്നവര്‍ക്കോ, മുതിര്‍ന്ന പ്രൊഫസര്‍മാര്‍ക്കോ, (അതിനുശേഷം റിട്ടയറായ മാഫിയാ ഡോണിന്റെ ക്ലാസ്സ് മേറ്റിന് അത്ര അഭിമതനല്ലാത്തതിനാല്‍ സാധാരണ തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ നല്‍കുന്നപോലുള്ള യാത്രയയപ്പ് നല്‍കപ്പെട്ടില്ല) ലഭിക്കാത്ത ഈ സൌജന്യം എന്നെ ഉപദ്രവിക്കുന്നതില്‍ കാട്ടിയ മികവിനുള്ള അംഗീകാരമായിരുന്നു! (ഇതുപോലെ അലുംനികളോട് നുണപചാരണം നടത്തിയതിനുള്ള അംഗീകാരമായി, അതിന് മുമ്പോ ശേഷമോ നടത്തിയിട്ടില്ലാത്ത ഒരു വിവാഹ സത്ക്കാരം നടത്തുകയുണ്ടായി - പെണ്ണ് അന്നത്തോടെ ബൈ! പറഞ്ഞുവെന്നത് രഹസ്യം!)
അദ്ധ്യാപകര്‍ക്കും അനദ്ധ്യാപര്‍ക്കും രണ്ട് നിയമം!
കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്ട്സ് പ്രകാരം അദ്ധ്യാപകര്ക്ക് മൂന്ന് മാസത്തെ നോട്ടീസ് നല്‍കണം എന്നല്ലാതെ മൂന്ന് മാസത്തെ ശമ്പളം പിടിക്കുന്ന കാര്യം എവിടെയും പറയുന്നില്ലെന്നിരിക്കെ, ഇതിനു വിരുദ്ധമായ ബോണ്ട് അനധികൃതമായി അദ്ധ്യാപകരില്‍ നിന്നും വാങ്ങുകയാണെന്ന് എന്റെ അന്വേഷണത്തില്‍ നിന്നും മനസ്സിലായി. അനദ്ധ്യാപര്‍ക്ക് ഒരു മാസത്തെ നോട്ടീസ് നല്‍കേണ്ടത്, ശമ്പളമായി ഇന്ന് വരെ ആരില്‍ നിന്നും വസൂലാകിയിട്ടില്ല! 77ഓളം റിലീവ് ചെയ്യപ്പെട്ട അനദ്ധ്യാപരില്‍ ആരും പണം നല്‍കാത്തപ്പോള്‍ റിലീവ് ചെയ്യപ്പെട്ട അദ്ധ്യാപരില്‍ ചിലരില്‍ നിന്ന് മാത്രം പണം വാങ്ങാതിരിക്കുകയായിരുന്നു. ഇതാണ് അദ്ധ്യാപരും അനദ്ധ്യാപരും അവരുടെ സംഘടനകള്‍ തമ്മിലും ഉള്ള വ്യത്യാസം!
ഇപ്പോള്‍ നടക്കുന്നത്
1.അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടേയും മീറ്റിംഗ് വിളിച്ച് ഇവിടെ പഠിപ്പിക്കാനും മറ്റും അദ്ധ്യാപകരില്ലാത്തതിനാല്‍ ക്ലാസ്സുകള്‍ നടക്കില്ല, ഒറ്റയെണ്ണം പരാതിപ്പെട്ടാല്‍ വിവരമറിയുമെന്ന് പറഞ്ഞ ആദ്യ “വിദ്യാഭ്യാസ സ്ഥാപനം” എന്ന നിലയില്‍ ഗിന്നസിലേക്ക്. (നാല് അദ്ധ്യാപകര്‍ മാറി മാറി വന്ന് പഠിപ്പിച്ച വിഷയവും മിക്കവരും തോല്‍ക്കുന്ന വിഷയവും മറ്റും ഉണ്ടെങ്കിലും പരാതിപ്പെടാനാവില്ലല്ലോ!)
2.ആദ്യമായി പരാതികളെ തൃണവത്ഗണിച്ചു കൊണ്ട് ഒരു സ്റ്റുഡന്റിന്റെ മാതാവ് തന്നെ അവന്റെ മാര്‍ക്കുകളും ചോദ്യപേപ്പറും കൈകാര്യം ചെയ്യുന്ന അക്കാഡമിക്ക് ആപ്പീസ് കൈകാര്യം ചെയ്യുകയും അവന്റെ പരീക്ഷയ്ക്ക് ഇന്‍വിജിലേഷന്‍ നടത്തുകയും വൈവ നടത്തുകയും മറ്റും ചെയ്യുന്ന ആദ്യത്തെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനം. ഇപ്പം പയ്യന്‍സ് തന്നെ അപ്രന്റിസ്ഷിപ്പ് തുടങ്ങിയത്രെ!
3.ഇന്റേണല്‍ മാര്‍ക്ക് വൈകുന്നത് കൊണ്ട് (അക്കാദമിക്ക് ഓഫീസറായ ജിപ്പുവിന്റെ കഴിവുകേടു കൊണ്ട്) റിസള്‍ട്ട് വൈകുന്നുവെന്ന് മേലധികാരിതന്നെ പത്രക്കാരോട് പറഞ്ഞെങ്കിലും വൈകാന്‍ കാരണമായ ആളെ മറ്റാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയുള്ള ഒരേ ഒരു സ്ഥാപനം.
4.നാല്പത് അദ്ധ്യാപകരുടെ കുറവുണ്ടെന്ന് പത്രത്തില്‍ കൊടുത്തിട്ട്, ഉള്ള അദ്ധ്യാപകരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും പടന്നക്കാട് അദ്ധ്യാപകരില്ലാത്തതുകൊണ്ട് സ്വന്തം സ്ഥാപനത്തിലെ അദ്ധ്യാപകരെ അങ്ങോട്ട് മാറ്റണമെന്ന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന മാതൃകാ തലവനുള്ള ഒരേ ഒരു സ്ഥാപനം.
5.അറ്റന്‍ഡന്‍സ് കുറവുള്ള കുട്ടികള്‍ക്ക് പുതിയ ടെക്നോളജികളിലൂടെ അറ്റന്‍ഡന്‍സ് കൊടുക്കാമെന്ന് കണ്ടുപിടിച്ച പുത്തിമാനായ അക്കാദമിക്ക് ഓഫീസറുള്ള സ്ഥാപനം
1.നോട്ട് ബുക്ക് പരിശോധിച്ച് അറ്റന്‍ഡന്‍സ് നല്‍കുന്ന ടെക്നോളജി
2.അറ്റന്‍ഡന്‍സ് കുറവുള്ള സ്വന്തം കുട്ടിക്ക് മാത്രം ആവശ്യത്തിനനുസരിച്ച് ആബ്സന്റും പ്രസന്റും ഒരുമിച്ച് മാര്‍ക്ക് ചെയ്യുന്ന (പത്ത് മിനിട്ടിന് ശേഷം വന്നു!) ടെക്നോളജി
(പേറ്റന്റിന് അപേക്ഷിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല!)
6.കശുവണ്ടിയുമായി ബന്ധപ്പെട്ട അദൃശ്യമായ അത്ഭുത യന്ത്രം (അദ്ദേഹത്തിനുമാത്രമേ കാണാനാവൂ) കണ്ടുപിടിച്ച മഹാനായ ശാസ്ത്ര-അജ്ഞന്‍ ഉള്ള സ്ഥാപനം.
മുന്‍കുറിപ്പ്
മാഫിയാ ഗ്രൂപ്പില്‍ ചേരൂ! എന്ത് വന്നാലും കൈവിടില്ല! പീഡനമോ, അറ്റന്‍ഡന്‍സ് തിരുത്തലോ, മാര്‍ക്ക് തിരുത്തലോ എന്തായാലും! കുരുട്ടുവാദമോ “പുതിയ ടെക്നോളജിയോ” എന്ത് കൊണ്ടെങ്കിലും രക്ഷിച്ചിരിക്കും. അഞ്ചാംപത്തികളെപ്പോലെ കൂടെ നിന്ന് ചതിക്കില്ല. ഉറപ്പ്. “ഐ. ടി. വിദഗ്ദനെ” പോലുള്ള മുഖത്ത് നോക്കാത്ത ശിഖണ്ഡികളായ വഞ്ചകരും അവരുടെ കൂടെയില്ല!
പീന്‍കുറിപ്പ്
എല്ലാ അക്കാഡമിക്ക്/ഗവേഷണ സ്ഥാപനങ്ങളിലും, AICTE അംഗീകാരമുള്ള പ്രൈവറ്റ് സ്വാശ്രയ കോളേജ്കള്‍ വരെ നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ചവരെ സ്ക്കോളര്‍ഷിപ്പോടെ ഗവേഷണ ബിരുദത്തിന് വിടും. ഇവിടെ രാഷ്ടീയക്കാരെക്കൊണ്ട് വിളിപ്പിക്കണം! വിളിയുടെ വെയിറ്റ് അനുസരിച്ച് 0,1,2,3 എന്നിങ്ങിനെ നല്‍കപ്പെടുന്നു. UGC/ICAR/AICTE accreditation മാനദണ്ഡങ്ങളില്‍ അദ്ധ്യാപകര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അവകാശങ്ങളിലൊന്നായ ഇത് വലിയ ഒരു ഔദാര്യവും തെറ്റുമായാണ് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ മാത്രം (മറ്റ് കാര്‍ഷിക സര്‍വ്വകലാശാലകളില്‍ ഇങ്ങിനെയല്ല) പരിഗണിക്കപ്പെടുന്നത്. അദ്ധ്യാപക സംഘടനകളുടെ കഴിവ്! ഇപ്രാവശ്യം രജിസ്ട്രാറുടെ പ്രിയപ്പെട്ടവര്‍ക്ക് മാത്രം മൂന്ന് വര്‍ഷം കൊടുക്കാനും, സ്വന്തം സംഘടനക്കാര്‍ക്ക് ഒന്നും കൊടുക്കാതിരിക്കാനും തീരുമാനിച്ചത് കഴിവായിപ്പറയുന്നവരുമുണ്ട്!
View and download PDF