Document
നേരത്തെ പ്രസിദ്ധപ്പെടുത്തിയ മുകള്‍ ലിങ്കില്‍ കൊടുത്ത പ്രമാണങ്ങള്‍ വായിച്ച് മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കായി അത് ചുരുക്കത്തില്‍ ചോദ്യവും ഉത്തരവും ഒന്നിച്ച് വരത്തക്ക വിധത്തില്‍ നല്‍കിയിരിക്കുന്നു.
* ചോദ്യഉത്തരങ്ങളില്‍ പെടാത്ത കമന്റുകളാണ്.
വിവരാവകാശ നിയമം, 2005 പ്രകാരം, ലഭിച്ച ഡോ. വി. ഗണേശന്‍ എന്ന അദ്ധ്യാപകനെ സംബന്ധിക്കുന്ന, വിവരങ്ങള്‍:
1.ഡോ. വി. ഗണേശന്റെ ബിരുദം (ബി ടെക്ക്) ഏത് വിഷയത്തിലാണ്?
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
2.ഡോ. വി. ഗണേശന്റെ ബിരുദാന്തര ബിരുദം ഏത് സ്പെഷ്യലൈസേഷനിലാണ് (ഫാം പവര്‍ മെഷിനറി, അഗ്രി. പ്രോസ്സസിംഗ് മുതലായവയിലേത്)?
ഫാം പവര്‍ മെഷിനറി
3.ഡോ. വി. ഗണേശന് ഏത് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് ഗവേഷണ ബിരുദം ലഭിച്ചിരിക്കുന്നത്?
അഗ്രിക്കള്‍ച്ചറല്‍ പ്രോസ്സസിംഗ് ഡിപ്പാര്‍ട്ട്മെന്റ്, തമിഴ്നാട് അഗ്രി. യൂണിവേഴ്സിറ്റി, കോയമ്പത്തൂര്‍
4.ഡോ. വി. ഗണേശന്‍ എന്നാണ് FPME ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും PHT&AP ഡിപ്പാര്‍ട്ടുമെന്റിലേയ്ക്ക് മാറിയത്? ഏത് ഉത്തരവ് പ്രകാരമാണിത്?
*(വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല, കിട്ടിയ മറുപടി ഇതാണ്)
Ph.D Course പൂര്‍ത്തീകരിച്ച് തിരിച്ച് വന്നപ്പോള്‍ Dr. V. ഗണേശനെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രി. എഞ്ചിനീയറിംഗ് & ടെക്നോളജിയില്‍ പോസ്റ്റ് ഹാര്‍വസ്റ്റ് ടെക്നോളജിയില്‍ ഉണ്ടായിരുന്ന അസോസിയേറ്റ് പ്രൊഫസറുടെ ഒഴിവിലേക്ക്, കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ 20.06.1996 തീയ്യതിയിലെ GA/C3/19262/96 നമ്പര്‍ ഉത്തരവ് പ്രകാരം repost ചെയ്തു. 21.06.1996 തീയ്യതിയില്‍ അദ്ദേഹം പ്രസ്തുത ഡിപ്പാര്‍ട്ട്മെന്റില്‍ join ചെയ്തതായി കാണുന്നു.
5.അഗ്രി. പ്രോസ്സസിംഗില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്കേ PHT&AP ഡിപ്പാര്‍ട്ടുമെന്റിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പോലുമാവാന്‍ സാധിക്കൂ എന്നിരിക്കെ ഫാം പവര്‍ മെഷിനറിയില്‍ ബിരുദാന്തര ബിരുദമുള്ള ഡോ. വി. ഗണേശനെ ഏത് നിയമ പ്രകാരമാണ് ആ ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസര്‍ ആക്കിയിരിക്കുന്നത്?
*(ഉത്തരം നല്‍കിയിട്ടില്ല, 5&6 എന്ന് നമ്പറിട്ട് നല്‍കിയ മറുപടി താഴെ)
6.CAP ഇവാലുവേഷന്‍ നടത്തിയ കമ്മറ്റിയില്‍നിന്നും ഡോ. വി. ഗണേശന്റെ ബിരുദാന്തര ബിരുദം ഫാം പവര്‍ മെഷിനറിയില്‍ ആണെന്നുള്ളത് മറച്ചു വെച്ചല്ലേ പ്രൊഫസര്‍ പ്രൊമോഷന്‍ നേടിയത്? ഈ തട്ടിപ്പിന് ഡോ. വി. ഗണേശന്റെ പേരില്‍ നടപടി സ്വീകരിക്കുമോ? ഡോ. വി. ഗണേശനെ FPME ഡിപ്പാര്‍ട്ടുമെന്റിലേയ്ക്ക് മാറ്റുമോ?
കരിയര്‍ അഡ്വാന്‍സ്മെന്റ് മുഖേനയുള്ള പ്രൊമോഷനുവേണ്ടി ഡോ. വി. ഗണേശന്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷ അനുസരിച്ച് അദ്ദേഹത്തിന്‍ അഗ്രി. എഞ്ചിനിയറിംഗില്‍ ഫാം പവര്‍ മെഷീനറിയില്‍ ബിരുദാനന്തര ബിരുദവും, അഗ്രി. എഞ്ചിനിയറിംഗില്‍അഗ്രി. പ്രോസ്സസിംഗില്‍ ഗവേഷണ ബിരുദവുമാണുള്ളത്. അദ്ദേഹത്തിന്റെ അപേക്ഷയും, അതോടൊപ്പം സമര്‍പ്പിച്ചിരുന്ന മറ്റ് രേഖകളും പരിശോധിച്ച് സ്ക്രീനിംഗ് നടത്തിയാണ് പ്രൊമോഷന്‍ ശുപാര്‍ശ ചെയ്തത്.
7.ഡോ. വി. ഗണേശനെ കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രൊമോഷന്‍ പ്രകാരം പ്രൊഫസറാക്കിയപ്പോള്‍, യു.ജി.സി./ഐ.സി.എ.ആര്‍. നിബന്ധന പ്രകാരമുള്ള, റഫറീഡ് ജേണല്‍ പേപ്പറുകള്‍ ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ ഏതൊക്കെ? അവ പ്രസിദ്ധീകരിച്ച ജേണലുകളുടെ ‘ഇമ്പാക്ട് ഫാക്റ്റര്‍’ എത്ര?
‘ഇമ്പാക്ട് ഫാക്റ്റര്‍’ ലഭ്യമല്ല.
*(യു.ജി.സി./ഐ.സി.എ.ആര്‍. നിബന്ധന പ്രകാരമുള്ള, റഫറീഡ് ജേണല്‍ പേപ്പറുകളില്‍ 5,6,7ല്‍ കോണ്‍ഫറന്‍സ് എന്ന് എഴുതിയിരിക്കുന്നത് എന്തോ!? വര്‍ഷങ്ങള്‍ നോക്കിയിട്ട് പ്രൊമോഷന് പരിഗണിച്ച പീരിയേഡിലേത് എത്ര! ഒന്നുകില്‍ 2&3 പേപ്പറുകള്‍ വ്യാജം, അല്ലെങ്കില്‍ ചോദ്യം 8 ന്റെ ഉത്തരം തെറ്റ് [coconut dehusker കണ്ടുപിടിച്ചു?])
8.ഡോ. വി. ഗണേശന്റെ ഗവേഷണ രംഗത്തെ നേട്ടങ്ങള്‍ എന്തൊക്കെ? എന്തൊക്കെ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിച്ചു? അതില്‍ ഏതിനൊക്കെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്, ലഭിച്ച പേറ്റന്റ് നമ്പര്‍ എത്ര?
പ്രത്യേകിച്ച് ഒന്നും കണ്ട് പിടിച്ചിട്ടില്ല.
9.കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്സ് പ്രകാരം ഇദ്ദേഹത്തിന് അഗ്രിക്കള്‍ചറല്‍ എഞ്ചിനിയറിംഗ് ഫാക്കല്‍ട്ടിയുടെ ഡീന്‍ ആയിരികാനുള്ള യോഗ്യതകളുണ്ടോ?
പരിശോധിക്കപ്പെട്ടിട്ടില്ല.
10.ഡോ. വി. ഗണേശനെ ഡീന്‍ (ഇന്‍ ചാര്‍ജ്ജ്) ആയി നിയമിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങള്‍ ഏതൊക്കെ? (വിവരാവകാശ നിയമം, 2005 പ്രകാരം, സുതാര്യത നിലനിര്‍ത്താന്‍ മാനദണ്ഡങ്ങള്‍ വെളിപ്പെടുത്തിയിരിക്കേണ്ടതാണ് )
“മാനദണ്ഡങ്ങള്‍” രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല.
11.കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്സ് പ്രകാരം അഗ്രിക്കള്‍ചറല്‍ എഞ്ചിനിയറിംഗ് ഫാക്കല്‍ട്ടിയുടെ ഡീന്‍ ആയിരികാനുള്ള എല്ലാ യോഗ്യതകളുമുള്ള ഏറ്റവും സീനിയര്‍ പ്രൊഫസറായ പ്രൊ. (ഡോ.) എം. ശിവസ്വാമിയെ ഏത് മാനദണ്ഡപ്രകാരമാണ് ഡീന്‍ സ്ഥാനത്തുനിന്ന് നീക്കിയത്?
പ്രൊ. ശിവസ്വാമിയെ നീക്കുവാനുള്ള മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല.
12.ഡോ. വി. ഗണേശന്‍ പ്രൊ. (ഡോ.) എം. ശിവസ്വാമിയെക്കാള്‍ ജൂനിയറല്ലേ?
ഇക്കാര്യം പരിശോധിച്ച് ബോദ്ധ്യപ്പെടുവാന്‍ ഇപ്പോള്‍ നിലവിലുള്ള seniority listന്റെ പ്രസക്തമായ പേജ് ഇതോടൊപ്പം വയ്ക്കുന്നു.
*(01.04.2000 ത്തിലെ വായിക്കുവാന്‍ പ്രത്യേക വൈദഗ്ദ്യം ആവശ്യമായ “seniority listന്റെ പ്രസക്തമായ പേജ്”ല്‍ നാലുപേര്‍ വിരമിച്ചിട്ട് വര്‍ഷങ്ങളായി. പ്രൊമോഷനിലൂടെ പ്രൊഫസറായവര്‍ അസോസിയേറ്റ് പ്രൊഫസര്‍ക്ക് താഴെ! പല പ്രൊഫസര്‍മാരുടെയും പേരില്ല. ഡോ. ഗണേശനാകട്ടെ ഫാം പവര്‍ മെഷിനറിയില്‍ പ്രൊ. എം. ശിവസ്വാമിയ്ക്ക് താഴെയുമാണ്! ഇത്ര കുറച്ചാളുകളുടെ seniority list ഒമ്പത് വര്‍ഷമായിട്ടും update ചെയാനുള്ള പ്രയാസമെന്താണോ?!)
13.ഡോ. വി. ഗണേശന് എത്ര ദിവസം തവനൂരും എത്ര ദിവസം തിരുവനന്തപുരത്തും ഡ്യൂട്ടിയുണ്ട്? തിരുവനന്തപുരത്ത് കോളേജ് മേധാവി മുമ്പാകെ ഹാജരായി ഒപ്പിടാറുണ്ടോ? ഇല്ലെങ്കില്‍ ഇദ്ദേഹം ഔദ്യോഗിക കാര്യത്തിനായാണോ തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിലാണോ പോയതെന്ന് എങ്ങിനെ ഉറപ്പാക്കും?
ഡോ. വി. ഗണേശന് തിരുവനന്തപുരത്ത് ഡ്യൂട്ടി അസൈന്‍ ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി കാണുന്നില്ല.
*(ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തവനൂര് കാണപ്പെടുന്ന ഇദ്ദേഹം പിന്നെ ഗവ: കാറില്‍ എവിടെ പോവുന്നു!)