Friday, 31 December 2010

Thursday, 30 December 2010

Professor!?

Sequel-3 to KCAET Sathyam

03 February 2010
Innovator!  
Merriam Webster's Dictionary defines "innovation" as
1 : the introduction of something new,
2 : a new idea, method, or device.
National Knowledge Commission(2007) defines Innovation in the following manner especially with respect to business in India:
‘Innovation is defined as a process by which varying degrees of measurable value enhancement is planned and achieved, in any commercial activity. This process may be breakthrough or incremental, and it may occur systematically in a company or sporadically; it may be achieved by:
 introducing new or improved goods or services and/or
 implementing new or improved operational processes and/ or
  implementing new or improved organizational/ managerial processes in order to improve market share, competitiveness and quality, while reducing costs.’
(Why there was a spring in the original model? Because every one who have used the "improved" model may have experienced the ergonomic disadvantage in lifting the handle up, whereas in the "original" you just had to push it down by transferring your body weight! The spring was there to return the handle to the original position, in the "improved" one it is returned by the self weight of the handle! )

What new idea is there in removing a spring and putting an arm there? Hasn't the mechanical advantage of the 1929 innovation lost in duplication?
 ഈ ചോദ്യത്തിനുള്ള ഉത്തരം: "പയറഞ്ഞാഴി"
 ഇയാളെ "ടേക്കപ്പ്" എന്ന് വിളിച്ച് നടക്കുകയും പിന്നീട് ഇയാളുടെ കാലുനക്കി നടക്കുകയും ചെയ്ത ഒരു "വെള്ളായണി പരമു"വാണ് അയാളുടെ പീ.എച്ച്.ഡി. ആവശ്യത്തിന് വേണ്ടി അമേരിക്കന്‍ പേറ്റന്റ് ഡോക്കുമെന്റ് വരുത്തിച്ചത്. അത് ഇയാള്‍ക്ക് നല്‍കിയത് വെച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തുവാന്‍ വര്‍ക്ക്‌ഷോപ്പില്‍ ശ്രമിക്കുമ്പോളാണ്, അവിടെ ഉണ്ടായിരുന്ന ടെക്നീഷ്യന്‍ അയാളുടെ ഐഡിയ അനുസരിച്ച് ഇന്നത്തെ രൂപത്തിലാക്കിയത്. ഉയര്‍ന്ന പദവിയിലിരിക്കുന്ന, ടെക്നീഷ്യന്റെ മേലധികാരിയും, ഉന്നതങ്ങളില്‍ വഴി വിട്ട ബന്ധങ്ങളുമുള്ള ഇയാളുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ പാവം ഒരു ടെക്നീഷ്യന്‍ എന്ത് ചെയ്യാന്‍! (കാലുകൊണ്ട് വളരെ എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും പ്രവര്‍ത്തിപ്പിക്കാന്‍ ആയാസം കുറഞ്ഞതുമായ മറ്റൊരു യന്ത്രം മറ്റൊരു ടെക്നീഷ്യന്‍ കണ്ടുപിടിച്ചത് ഇപ്പോഴും തമസ്ക്കരിക്കപ്പെട്ട് കിടക്കുകയാണല്ലോ?! അടുത്ത കാലത്ത് വേറൊരാള്‍ കണ്ടുപിടിച്ച അടയ്ക്കപൊളി യന്ത്രം "മുക്കാന്‍" നോക്കിയത് ഇയാള്‍ തന്നെ കുറ്റപ്പെടുത്തുന്ന സംഘടനകളുടെ ഇടപെടല്‍ മൂലമാണ് സാധിക്കാത്തത്, എന്നിട്ടും അത് ഇപ്പോഴും തമസ്ക്കരിക്കപ്പെട്ട് കിടക്കുകയാണ്) 
 ഇയാളുടെ വഴിവിട്ട സ്വാധീനങ്ങളുടെ ഉദാഹരണങ്ങള്‍: 
Selective Felling and Planting! 
Selective removal and additions are happening! Here is an example:
 
Hints:
a. Was Laser printer available in 1997?!
b. Why only the writings made by the accused - in his own hand writing (he may have forgot his hand writing, but not us!)- alone are available in the page? No other markings from the section staff or others are found!
The Public Information Officer of KCAET replies that "the project file "Energy Requirement in Agricultural Sector" is not available at present." 
ഈ ഫയലുകള്‍ പട്ടാപകല്‍ ധാര്‍ഷ്ട്യത്തോടെ ഇരുന്ന് തിരുത്തിയ താപ്പാനയ്ക്ക് കീഴ് ജീവനക്കാരനായ പാവം ടെക്നീഷ്യനെ ഒതുക്കാനെന്ത് പാട്! ഇയാള്‍ ഇപ്പോള്‍ പറയുന്ന ജീവനക്കാരുടെ സംഘടനകളും അന്ന് ഇയാള്‍ക്ക് ഓശാന പാടിയത് കണ്ടതല്ലേ?! 

ഇയാളുടെ കീഴില്‍ ജോലിചെയ്ത ഒരാള്‍ ഇയാളുടെ നിര്‍ദ്ദേശപ്രകാരം (ഇപ്പോഴും നടക്കുന്നുണ്ടല്ലോ, പാവപ്പെട്ട ടെക്നീഷ്യന്മാരോട് "അത് ഉണ്ടാക്ക്, ഇത് ഉണ്ടാക്ക്" എന്നെല്ലാം പറഞ്ഞിട്ട് എങ്ങിനെയെന്ന് ചോദിക്കുമ്പോള്‍ കൈമലര്‍ത്തുന്ന പരിപാടി. ഗതികേട് കൊണ്ട് അവരെന്തെങ്കിലും തട്ടിക്കൂട്ടിയാല്‍ അതിന്റെ ക്രെഡിറ്റ് ഒട്ടും കൊടുക്കുകയുമില്ല! [ഫ്യുറഡാന്‍ ഇടുന്ന യന്ത്രത്തിന് ടെക്നീഷ്യനെ സഹ-inventor ആക്കിയ പ്രൊഫസറെ പോലുള്ള മാന്യന്മാരുമുണ്ട്, അടുത്ത് പത്രങ്ങളില്‍ വന്ന വാഴയ്ക്ക അരിയുന്ന യന്ത്രത്തിന്റെ കാര്യത്തിലും ടെക്നീഷ്യന്മാര്‍ക്ക് അര്‍ഹിക്കുന്ന ക്രെഡിറ്റ് നല്‍കിയിരുന്നു]) പ്രവര്‍ത്തിക്കുന്നത് അയാള്‍ നടത്തിയ plagiarization ആണെന്ന് പറയണമെങ്കില്‍ ചില്ലറ നാണം പോര!
ഇയാള്‍ക്ക് എതിരെ പരാതിപ്പെടാത്തതെന്തെന്ന് ചോദിക്കാനും ചില്ലറ നാണം പോര! ഇയാള്‍ക്ക് എതിരെ തെളിവുകളോടുകൂടി യൂണിവേഴ്സിറ്റിയില്‍ നല്‍കിയിട്ടുള്ള അനേകം പരാതികളില്‍ എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാം! ഇനി ഈ ബ്ലോഗില്‍ തന്നെ എത്ര ഉദാഹരണങ്ങള്‍. ഒന്ന് ഇതാ 4 March 2010. ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. ഒരു കുട്ടി ഹൈക്കോടതി വിധി കൊണ്ടുവന്നിട്ടും എന്ത് സംഭവിച്ചുവെന്ന് അറിയാം!! ആരെയാണ് ഇയാള്‍ കബളിപ്പിക്കുന്നത്!?
മറ്റൊന്ന് ഇയാള്‍ ഒരു innovator ആണെങ്കില്‍ മറ്റൊന്നും ഇയാള്‍ innovate ചെയ്യാത്തതെന്തേ എന്നാണ്! (മൂന്ന് പ്രോജക്ടുകള്‍ (അണ്ടിപൊളിക്കുന്ന യന്ത്രം ഉള്‍പ്പെടെ!) എടുത്തിട്ട് യാതൊന്നും innovate ചെയ്യാത്തത് പറ്റിയ ടെക്നീഷന്മാരില്ലാതിരുന്നത് കൊണ്ടാണെന്ന് പറയുന്നത് വെറുതെയല്ല!)  

ചില യഥാര്‍ത്ഥ innovators ഇതാ (Click link to read):
1. കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ : മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)
2. Bio-waste gasifier that works out cheaper than grid power
3. Innovation - Coconut Dehusker
4. കാര്‍ഷിക യന്ത്രങ്ങള്‍ വയനാട്ടില്‍ - മനോരമ ന്യൂസ്
 ഇനിയും അനേകം അനേകം പേരുണ്ട്!! ഇവരൊന്നും ഒന്ന് അടിച്ച് മാറ്റി, ഒരവാര്‍ഡും സംഘടിപ്പിച്ച്, സ്വര്‍ണ്ണത്തിലും വെള്ളിയിലും മാതൃകയുണ്ടാക്കി കഴുത്തില്‍ തൂക്കി "ഞാന്‍ മിടുക്കനാണ്! എന്നോളം മിടുക്കരില്ല" എന്നെല്ലാം കൂവി വിളിച്ച് നടക്കാറില്ലെന്ന് മാത്രം! 

ഇനി ഇത് ജനം അംഗീകരിച്ചെങ്കില്‍ അത് Mr. R.W. Titmas, Mr. R.S. Hickish and Mr. V.P. Kannan എന്നിവരുടെ മിടുക്ക്. പേറ്റന്റ് നിയമ പ്രകാരം ഒരാള്‍ അവകാശവാദം ഉന്നയിച്ചാല്‍ അതിനെ ആരും എതിര്‍ത്തില്ലെങ്കില്‍ അത് അംഗീകരിക്കുകയാണ് പതിവ് എന്ന് കഴിഞ്ഞ കണ്‍‌വെന്‍ഷനിലും KCAETയില്‍ വെച്ച് അവര്‍ പറഞ്ഞതാണ്. അവര്‍ക്ക് Mr. R.W. Titmas and Mr. R.S. Hickish ന്റെ പേറ്റന്റിനെപറ്റി അറിവില്ലെന്ന് വേണം ധരിക്കാന്‍! NRDCയും തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനൊക്കെ ഇപ്പോഴും തിരുത്തല്‍ നടപടികള്‍ സാധ്യമാണ് എന്ന് ധരിച്ചിരിക്കുന്നത് നന്ന്!!
 "9. Therefore, any new and useful improvement of a machine or an apparatus qualifies to be an invention. So, Keramithra qualifies to be an invention as per the Indian Patents Act. Hence, any attempt by anyone to discount this popular tool as ‘not-an-invention’ becomes illogical."
 അപ്പം അടിച്ച് മാറ്റിയത് തന്നേ! തന്നേ! സമ്മതിച്ചേ! സ്പ്രിങ്ങ് മാറ്റിയതേയുള്ളൂ അല്ലേ!? ഇനി മാറ്റരുതേ!!

Tuesday, 28 December 2010

Sequel-2 to KCAET Sathyam

1. It has now become imperative to expose some facts, in abstract, on three of the projects executed in the Kerala Agril. University (KAU) during 1995-02, under my Principal Investigatorship.
(പുതുതായൊന്നുമില്ല. Just Old wine in New bottle!)
2. For a better understanding, kindly peruse the other four attachments containing extracts from KAU’s Annual Budget Books (Appendices I-IV). Each year’s Budget Book is a highly authentic document. These are available for reference and verification in KAU’s various institutions/offices located in different parts of Kerala, including KCAET, Tavanur.
(Just blah..blah...blah...)
3. In these, the expenditures finally authorized for a particular year appear generally in the budget book of the year after the next. Sometimes, expenditure arising from the delayed payment of salary arrears or that sort is accounted in later year/s; at times after even the project period.
(Just blah..blah...blah...)
4. According to the KAU Budget Books (1997-2006):
Total allocation = Rs 74,64,600-00 (Ref.: Budget estimate/project outlay for 3 projects)
Total expenditure = Rs 55,82,914-00
∴ Unspent balance = Rs 18,81,686-00
Break-up of expenditure:
Salary paid to staff = Rs 49,17,179-00
Purchases, wages, transportation, etc. = Rs 6,65,735-00
Total expenditure = Rs 55,82,914-00
(അമ്പത്തിയ്ഞ്ചിന് വെറുതെ, Output യാതൊന്നും ഇല്ലാതെ, പുട്ടടിച്ചെന്നേ പറഞ്ഞുള്ളൂ. ബാക്കി ചെലവാക്കാത്തത് കഴിവില്ലായ്മ കൊണ്ടും!)
5. One major cause for the large unspent balance of Rs 18,81,686/- (nearly 25 % of the allocation) was non-availability of the full complement of project staff for the respective project’s full tenure and the consequent shortfall in activities; especially for the two smaller of the three projects.
(Saturday 20 February 2010 ലെ പോസ്റ്റില്‍ നിന്ന്:
 അനേകം reminderകള്‍ക്ക് ശേഷം, "last remider" നും ശേഷം 28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ റിപ്പോര്‍ട്ട് 29.10.2007ല്‍ കൊടുത്തപ്പോള്‍ the conclusion-
ടെക്നീഷ്യന്മാരുടെ ക്ഷാമം ഈ ഒരു പ്രോജക്ടിന് മാത്രമേ ഉണ്ടായുള്ളൂ എന്നതാണ് രസകരം! അതേ ഡിപ്പാര്‍ട്ട് മെന്റിലെ മറ്റ് ശാസ്ത്രജ്ഞന്മാരുടെ പ്രോജക്ടുകളേയൊന്നും ബാധിച്ചില്ല! പാവം! ഉത്തരേന്‍ഡ്യക്കാര്‍ പവ്വര്‍ കട്ടെന്ന് കേട്ടാല്‍ മറ്റു സംസ്ഥാനങ്ങളിലെ പോലെ പകല്‍ 4-5 മണിക്കൂറുണ്ടാവുമെന്ന് കരുതിക്കോളും! കേരളത്തിലെവിടെയാ 9 a.m. നും 4 p.m. നും ഇടയില്‍ പവ്വര്‍ കട്ട്! മറ്റുള്ളവരെ official communications ല്‍ 'dishonest person' എന്ന് വിശേഷിപ്പിക്കാന്‍ എന്തുകൊണ്ടും യോഗ്യനല്ലേ!?

"രണ്ടു വര്‍ഷമായി ഒന്നും ചെയ്തിട്ടില്ല" എന്ന് സമ്മതിക്കുന്നത് തന്നെ മഹാമനസ്കത!


6. Besides, it is noteworthy that Rs 49.17179 lakh out of the total expenditure of Rs 55.82914 lakh accounted for the salaries paid to the staff. Its major share was for the salary paid to the senior and permanent staff posted in the biggest project.
(ഇതേ പ്രോജക്ടില്‍ ജോലി ചെയ്തിരുന്നവര്‍ അവിടെ നിന്ന് മാറി അതേ ഡിപ്പാര്‍ട്ട്മെന്റിലെ വേറെ പ്രോജക്ടില്‍ ചേര്‍ന്നതെന്ത് കൊണ്ട്? ശംബളം വെറുതെ കൊടുത്തതോ?അവനവന്റെ കഴിവ് കേട് മറ്റുള്ളവരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നത് ചീപ്പല്ലേ?! എന്ത് കൊണ്ട് ഇത്രയും രൂപ ചിലവാക്കിയിട്ടും യാതൊരു outputഉം ഉണ്ടായില്ല?)
7. Further, the Dean was the Drawing & Disbursing Officer for these three projects. So, the main responsibility for the monitoring, controlling, and accounting of cash inflow and its disbursals was on his Office and ultimately him. These were not Principal Investigator’s responsibility.
ഒരു പ്രോജക്ട് എടുത്താല്‍ അത് കൃത്യമായി നടത്തേണ്ടത് അതിന്റെ പി ഐ ആണ്. മറ്റൊരു പ്രോജക്ടില്‍ അനധികൃതമായി കടിച്ച് തൂങ്ങിയതിനേ ന്യായീകരിക്കാന്‍ അഭൂതപൂര്‍‌വ്വ നടപടിയായി ഇറക്കിയ നോട്ടില്‍ ഡീന്മാരെ അപഹസിക്കുകയും സ്വന്തം അപദാനങ്ങള്‍ വാഴ്ത്തുകയുമായിരുന്നുവല്ലോ? അപ്പോള്‍ പുകഴ്ത്തുമ്പോള്‍ ഡിഡിഓ ഡീനിന്റെ കഴിവില്ല, പിഐ ആയ സ്വന്തം സാമര്‍ത്ഥ്യം! എന്നാല്‍ കഴിവുകേട് കൊണ്ട് മേലധികാരികളുടെ ശകാരവും ധന നഷ്ടവും ഉണ്ടാക്കുന്നതിന് ഉത്തരവാദിത്തം പാവം ഡിഡിഓയ്ക്ക്! എങ്ങിനെയുണ്ടെന്റെ പുത്തി!!!
8. Also, it is trusted that, the Dean admitted no expenditure unless he was satisfied of its necessity, procedural properness, and the related instruments’/bills’ genuineness and correctness. Additionally, as mandatory, the accounts might have been subjected to thorough audit at two levels; firstly by the Internal Audit Wing of KAU and then the Local Fund Audit Wing. No discrepancy or irregularity is known to be existing in terms of the money spent.
(Saturday 20 February 2010 ലെ പോസ്റ്റില്‍ നിന്ന്:
KLDA പ്രോജക്ടിന് ചെലവായില്‍ പോയത്: Rs. 4,57,973/-
(A3-785/05 dt. 21.12.2009 of Dean i/c, KCAET, Tavanur)

KLDA നല്‍കിയത്:  Rs. 3,73,500/-
(KDA-120/2008 dt. 08.02.2010 of KLDA, Thrissur)

യൂണിവേഴ്സിറ്റിയ്ക്കുണ്ടായ നഷ്ടം:  Rs. 84,473/-
കളക്ടര്‍ ശ്രീ. രാജു നാരായണ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനവും, അസന്തുഷ്ടി പ്രകടിപ്പിക്കലും, ചെയ്തതിനെപ്പറ്റി പഠിക്കാന്‍ ഉപസമതിയും:

 ചെയ്തിടത്തോളം മതി, ബാക്കി പണവും നല്‍കേണ്ട എന്ന് തീരുമാനിച്ചു:

ഇതിനൊന്നും മറുപടിയില്ലാത്തത് കൊണ്ട് "ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുകയോ" "അരിയെത്രയെന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴിയെന്ന്" പറയുകയോ ആവാം. ഇനിയെങ്കിലും പറഞ്ഞത് തന്നെ പറയുന്ന ഈ വൃഥാ വ്യായാമം നിര്‍ത്തിക്കൂടെ!? 

 9. Above all, it is firmly asserted that the funds have been utilized only for genuine purposes. Therefore, any propaganda, fundamentally contrasting this; particularly by those having easy access to the KAU’s Annual Budget Books; is ill-motivated and mala fide.

28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ നല്‍കേണ്ടത് കിട്ടാന്‍ വര്‍ഷം തോറും റിമൈന്‍ഡറയയ്ക്കേണ്ടി വരിക! ഏഴ് വര്‍ഷത്തോളം ഇങ്ങിനെ റിമൈന്‍ഡറുകള്‍ അയയ്ക്കുക! അവസാനം അഡ്-ഹോക്ക് സ്കീമെന്ന പരിപാടിയേ നിറുത്തിയിട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പറ്റാതെ സഹികെട്ട് കാശ് തിരിച്ച് പിടിക്കും എന്ന് ഭീക്ഷണി മുഴക്കേണ്ടി വരുക! യൂണിവേഴ്സിറ്റിക്കും ഫാക്കല്‍ട്ടിക്കും മറ്റും എന്ത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്! മറ്റു പ്രോജക്ടുകളുടെ ഇവാല്യുവേഷന് ചെല്ലുന്നവരോട് കോ-ഓര്‍ഡിനേറ്റര്‍ ഇത് പറയുമായിരുന്നു എന്ന് പല ശാസ്ത്രജ്ഞന്മാരും‍ സാക്ഷ്യപ്പെടുത്തുന്നു. 
ഇതൊന്നും തങ്കളുടെ ഉപജാപക വൃന്ദം നടത്തുന്നതുപോലെ "ആടിനെ പട്ടിയാക്കുന്ന പ്രചാരണം" അല്ലല്ലോ സുഹൃത്തേ! തെളിവുകള്‍ മുന്‍ പോസ്റ്റുകളില്‍ ഇട്ടിട്ടുണ്ടല്ലോ?! കണ്ടില്ലെന്നുണ്ടോ?!! വിജിലന്‍സ് കോടതിയ്ക്കും ബോധ്യമായ കാര്യം കൃത്യ വിലോപം, കഴിവില്ലായ്മ, സര്‍ക്കാര്‍ പണം ദുര്‍ വിനിയോഗം ചെയ്യുക ,എന്നിവയാണ്. അതൊക്കെ ശരിയാണെന്ന് തന്നെയാണല്ലോ താങ്കളും സമ്മതിക്കുന്നത്, പക്ഷേ കൂടെ ജോലി ചെയ്തവരുടേയും ഡീനിന്റെയും കുറ്റം കൊണ്ടാണെന്ന് മാത്രം! മടിയന്റെയും കഴിവില്ലാത്തവന്റെയും അവസാനത്തെ അടവ്! 
PS: Though every effort has been taken to present the data correctly, incorrectness crept in, if any, due to oversight, computer-induced error, etc. may please be brought to the notice of the author for applying the correction.
(മുന്‍‌കൂര്‍ ജാമ്യം! അപ്പോള്‍ perfection പോയോന്ന് അടിയങ്ങള്‍ക്ക് ഒരു തംശ്യം!)

Wednesday, 15 December 2010

പാഷാണത്തില്‍ കൃമി

പുണ്യവാന്‍ എന്ന മുഖം മൂടി അണിഞ്ഞ് അനേകം കൃത്രിമങ്ങള്‍ കാട്ടുന്നവനും മറ്റുള്ളവരെ ഉപദ്രവിച്ച് അതില്‍ ആനന്ദം കൊള്ളുന്ന മാനസിക വൈകൃതം ഉള്ളവനുമായ ഒരാളുടെ വിക്രിയകള്‍ മൂലം സ്ഥാപനത്തിലെ സമാധാന അന്തരീക്ഷം നശിക്കുകയും ആളുകള്‍ ഗ്രൂപ്പുകളായി തിരിയുകയും ചെയ്ത കാലഘട്ടത്തിന്റെ അവസാനം 2010 ഫെബ്രുവരിയില്‍ ഉണ്ടാവുമെന്ന് ധരിച്ചവരുടെ ധാരണ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് പാഷാണത്തില്‍ കൃമി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ഈ യോന പ്രവാചകനെ കപ്പലില്‍ നിന്ന് എറിയുന്നതോടെ കടല്‍ ശാന്തമാവുമെന്ന് കരുതിയവര്‍ക്ക് തെറ്റി! ആള്‍ മാറിപ്പോയി!

 കഴിഞ്ഞ പത്ത് മാസം ഇയാള്‍ പതുങ്ങിയിരുന്നത് എന്ത് കൊണ്ട്? പുതിയ സ്ഥലത്ത് ചുവടുറപ്പിച്ച് അവിടെ ഇരുന്ന് പഴയ തന്ത്രങ്ങള്‍ എടുക്കാമെന്ന് വിചാരിച്ചിരിക്കണം. ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ആര്‍ക്കിട്ടെങ്കിലും ഒരു പണി കൊടുത്തത് ഓര്‍ത്ത് ഒന്ന് ചിരിച്ചില്ലെങ്കില്‍ ഉറങ്ങാനാവില്ലത്രേ! നന്നായി നടക്കുന്ന ഒരു മാനേജ്മെന്റ് സ്ഥാപനത്തില്‍ ഇയാളുടെ കൈയ്യിലിരുപ്പ് നേരിട്ട് വെളിയിലെടുത്താല്‍ അവര്‍ ചെവിക്ക് തൂക്കി വെളിയിലെറിയും എന്നതും എന്തിനും പോന്ന സ്തുതിപാഠക വൃന്ദത്തിന്റെ അഭാവവും മൂലം "പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല" എന്ന അവ്സ്ഥയായപ്പോള്‍ പണ്ടിരുന്നിരുന്ന സ്ഥലത്തേയ്ക്ക് കയറ്റുമതി ചെയ്തേക്കാം എന്ന് വച്ചു. സുഖമായി ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായി!

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി ശരിക്കും സുഖിക്കുകയായിരുന്നു: ആരെ ഉപദ്രവിക്കണമെന്ന് പറഞ്ഞാലും എന്ത് വൃത്തികെട്ട നിയമ വിരുദ്ധ നടപടിയ്ക്കും കൂട്ട് നിന്നിരുന്ന ഒരു അധികാര ദല്ലാള്‍ കൂടെയുണ്ടായിരുന്നത് കൊണ്ട്. അയാളുടെ ശ്രമം കൊണ്ട് നിയമ വിരുദ്ധമായി ഒരു വാലാട്ടിയെ സ്ഥാപനത്തില്‍ പ്രതിഷ്ടിച്ച് അയാളെ കൊണ്ട് എന്തും ചെയ്യിപ്പിച്ച് ചിരിച്ച് രസിച്ച് മദിച്ചിരുന്ന കാലം! ഒരു കുന്നുണ്ടെങ്കില്‍ ഒരു കുഴിയും ഉണ്ടെന്ന് മറന്ന കാലം! അഹങ്കാരം മൂത്ത് മദിച്ച് നടന്നപ്പോള്‍, ഉപദ്രവം മൂലം മടുത്തവര്‍ അധികാര ദല്ലാളിനെ ഉപയോഗിച്ച് ഒതുക്കാനാവാത്ത നീതിന്യായ വ്യവസ്ഥയുപയോഗിച്ച്, തന്റെ വൃത്തികേടുകള്‍ വെളിച്ചത്ത് കൊണ്ട് വരും എന്ന് വിചാരിച്ചില്ല. എന്നിട്ടും ദല്ലാളുടെ ബലത്തില്‍ റിക്കോഡുകള്‍ തിരുത്തുന്നതുള്‍പ്പടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തികള്‍, ധാര്‍ഷ്ട്യത്തോടെ പട്ടാപ്പകല്‍ നീതി വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് ചെയ്യാന്‍ സാധിച്ചു. വിജിലന്‍സ് അന്വേഷണത്തെ സ്വാധീനിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തി. പൊതു ഖജനാവിന് നഷ്ടം വരുത്തിയ വാര്‍ത്തകള്‍ പൊതുജനത്തെ അറിയിക്കരുതെന്ന് പത്രപ്രവര്‍ത്തകരുടെ കാലുപിടിച്ച് കേണു. അപ്പോഴൊക്കെ സത്യസന്ധതയും നാണവും എവിടെയായിരുന്നു? 
ഇയാളുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നതും അധികാര സ്ഥാനങ്ങളിലുള്ള വഴിവിട്ട സ്വാധീനവും വൈര്യനിര്യാതനത്തിന് എന്ത് ഹീനപ്രവര്‍ത്തിയും ചെയ്യാനുള്ള ഉളുപ്പില്ലായ്മയും അതിന് കൂട്ടായി എന്തിനും പോന്ന ചില സഹായികള്‍ ഉണ്ടെന്നുള്ളതും ഭയന്നിട്ട് മാത്രം പരസ്യമായി പറയാത്തതാണെന്നും ഇയാളുടെ സ്ഥാപനത്തില്‍ നിന്നുള്ള പിരിഞ്ഞുപോക്ക് ആളുകള്‍ കരിമരുന്ന് പ്രയോഗത്തോടെ ആഘോഷിച്ചതില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല സാധാരണ ഒരു വിട വാങ്ങല്‍ ചടങ്ങ് പോലും സാധ്യമാവാത്തിനാല്‍ നിര്‍ബന്ധപൂര്‍‌വ്വമുള്ള ഒരു 'ചടങ്ങ്' മാത്രമേ നടന്നുള്ളൂ എന്നതും അതില്‍ പലരും ഒരു നല്ലവാക്ക് പോലും പറയാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇത്ര വര്‍ഷത്തെ സര്‍‌വ്വീസിനിടയില്‍ ഒരു ഗവേഷണ പ്രബന്ധം പോലും എഴുതാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പേറ്റണ്ടുള്ള ഒരു പാരയ്ക്ക് ചെറിയ മാറ്റം വരുത്തി (അത് തന്നെ  പാരമ്പര്യമായി അതിന് കഴിവുള്ള ഒരാള്‍ ചെയ്തതാണെന്ന് സംസാരം) അതിന് ഒരു അവാര്‍ഡ് സംഘടിപ്പിച്ച് (എങ്ങിനെയെന്ന് പിന്നീട്) ജീവിത കാലം മുഴുവന്‍ അത് മാത്രം പൊക്കിപ്പിടിച്ച് നടക്കുകയായിരുന്നു. മറ്റൊന്നും കാണിക്കാനില്ല!! ഓരോ കാലത്തും വേണ്ടവരുടെ കാലുപിടിച്ച് പ്രമോഷനും മറ്റും സംഘടിപ്പിക്കുവാനും പിന്നീട് അവരെത്തന്നെ പിന്നില്‍ നിന്ന് കുത്താനും മടിച്ചിരുന്നില്ല. കണ്ണില്‍ കുത്തിയാലും തിരിഞ്ഞ് കടിക്കാത്തവരെ തിരഞ്ഞ് പിടിച്ച് ഉപദ്രവിച്ചായിരുന്നു തന്റെ സാഡിസം തൃപ്തിപ്പെടുത്തിയിരുന്നത്. തന്നെ കവിഞ്ഞ് ലോകത്ത് ഒന്നുമില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ഇയാള്‍ ഈശ്വരനിലും വിശ്വസിക്കുന്നില്ല എന്ന് തന്നെയല്ല ഒരു പൊതു മീറ്റിംഗില്‍ അത് വലിയ മിടുക്കായി അവതരിപ്പിക്കുകയും ഉണ്ടായി. മുഴുവന്‍ സമയവും ചില കൂട്ടാളികളോട് കൂടി തന്റെ സാഡിസം തൃപ്തിപ്പെടുത്താന്‍ ആര്‍ക്കിട്ടെങ്കിലും എന്ത് ഉപദ്രവം ചെയ്യാം എന്ന് മാത്രം ചര്‍ച്ച ചെയ്യുകയും അത് സാധിച്ചാല്‍ വിരലുകള്‍ ഒരു പ്രത്യേക രീതിയില്‍ വിക്ഷേപിച്ച് "ഞാന്‍ അവനെ അങ്ങിനെ പിടിച്ചു, ഇങ്ങിനെ പിടിച്ചു" എന്നിങ്ങനെ ആത്മ പ്രശംസ ചെയ്തു നടക്കുകയുമായിരുന്നു പണി. ഇയാളെക്കൊണ്ട് ചില നക്കാപ്പിച്ച കാര്യങ്ങള്‍ സാധിച്ച് കിട്ടണ്ടവരും കുടുംബത്തിലെ മറ്റു ചില സാഹചര്യങ്ങള്‍ മൂലം ഇയാളോട് ആരാധനയുള്ളവരുമായ വിരലിലെണ്ണാവുന്ന വ്യക്തികള്‍ "ഇത്രയും മിടുക്കനില്ല, അവന്റെ കുടുംബം കുളം തോണ്ടിയത് കണ്ടോ!" മുതലായ മുഖ സ്തുതികള്‍ തുടര്‍ച്ചയായി പറഞ്ഞ് ഉറപ്പിച്ചിരുന്നത് കൊണ്ട് അങ്ങിനെ അല്ലാതെ പറയുന്നവരോട് ഇയാള്‍ക്ക് വിദ്വേഷം ഉണ്ടാവുകയും ഏത് വിധേനയും അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇയാളുടെ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ വിചാരിച്ചിട്ടും ഇയാളെ പിന്തിരിപ്പിക്കാന്‍ സാധിക്കാറില്ലെന്ന് പറയപ്പെടുന്നു. സാഡിസം ഒരു രോഗമായതിനാല്‍ അതിനുള്ള വൈദ്യ സഹായം ഇയാള്‍ക്ക് ലഭ്യമാക്കുകയാണ് അവര്‍ സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം. ഇല്ലെങ്കിലും, സ്ഥാപനങ്ങള്‍ നശിക്കുകയും അതിന്റെ വിലയേറിയ സമയം പാഴായി പോവുകയും മറ്റുള്ളവരെ മെനക്കെടുത്തിക്കുകയും ചെയ്യാമെന്നല്ലാതെ ഇയാളുടെ പദ്ധതികള്‍ ഒന്നും ഇനി നടപ്പാവാന്‍ പോവുന്നില്ല. ഇയാളുടെ താളത്തിനൊത്ത് തുള്ളിയിരുന്നയാളെപ്പോലെയുള്ള കുടുംബത്തോടെ അഴിമതി അന്വേഷണം നേരിടുന്ന mean വ്യക്തികള്‍ അപൂര്‍‌വ്വത്തില്‍ അപൂര്‍‌വ്വമാണ്.

(ഇയാള്‍ വലിയ ഹരിശ്ചന്ദ്രനും നിയമ വിരുദ്ധകാര്യങ്ങളെ തടയുന്നവനുമാണെന്നും അങ്ങിനെയുള്ളവരാണ് ഇയാളെപ്പറ്റി കുറ്റം പറയുന്നതെന്നുമാണ് ഇയാളുടെ സ്തുതിപാഠകര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇയാളുടെ സ്തുതിപാഠകര്‍ ചെയ്യുന്നിടത്തോളം നിയമ വിരുദ്ധകാര്യങ്ങള്‍ ചെയ്യാന്‍ മറ്റ് ആരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. അതിനൊക്കെ മറയായിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍. ഇന്നും അതൊക്കെ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്ന സുന്ദര വിഡ്ഢികള്‍ ഉണ്ടാവുമെന്ന് വിചാരിക്കുന്നത് മൂഢതയാണ്. )
 
ഏതായാലും ആരെയെങ്കിലും ഉപദ്രവിക്കാന്‍ സാഹചര്യമുണ്ടെന്നറിഞ്ഞാല്‍ കുഴിമാടത്തില്‍ നിന്നു പോലും എഴുന്നേറ്റ് വരുന്ന ഇയാളെ മൃതദേഹം പോലും ചാടി അടിക്കുമത്രേ - അത്രയ്ക്കുണ്ട് ചൊറിച്ചില്‍!

Monday, 13 December 2010

ഒരു കള്ള നാട്യക്കാരന്റെ ജല്പനങ്ങള്‍

ഒരു കള്ള നാട്യക്കാരന്റെ ജല്പനങ്ങള്‍ 
A Sequel to KCAET Sathyam
For a long time since December 2008, a Blog by the title ‘KCAET Sathyam :: The Truth about KCAET’ was on the internet.   
(പച്ചേങ്കില് ഞമ്മള് ഇപ്പളേ കണ്ടുള്ളൂ!)
It had a preamble, the first part of which read as:
KCAET is an imaginary institution. Here is the TRUTH of what is happening there and what happened there.
(സത്യമേത്! മിഥ്യയേത്! പുണ്യവാനെന്നുള്ള നാട്യമോ ശരി, എല്ലാ കള്ളത്തരവും രഹസ്യമായി ചെയ്യുന്നവനെന്നതോ ശരി! എല്ലാം മായം!)


But, the numerous postings in that Blog, which include among others;
  1. some information obtained under the Right to Information Act, and
  2. copies/extracts of many documents, including: 
    1. Judgments of Hon’ble Courts of Law,
    2. Project Reports, and
    3. Newspaper clippings; 
(ഒക്കെ നുണയാണ്! കള്ളമായിട്ടുണ്ടാക്കിയതാണ്! ഭാവനയാണ്! കുറച്ച് കാലം വിവരാവകാശനിയമത്ത്ന്റെ ദോഷവശങ്ങളെപ്പറ്റി 
നോട്ടീസിട്ട് നോക്കിയതാണ്!) 
show that most of them, if not all, pertain to mainly the _____. So, the KCAET, to which the author refers in his Blog, is a real institution. It means, his presentation of KCAET as an imaginary institution is fraudulent. Hence, his deliberate continuance with such a fraudulent preamble, even when making postings related to KCAET, Tavanur, again and again in that Blog, affirms repeatedly of his addicted or inborn habit of misleading the public by lying.

 (ജന്മനായുള്ള ശീലം മൂലമാണല്ലോ ഈ "നോട്ടും"! ആര്‍ക്കാണ് മറ്റുള്ളവരെ ഉപദ്രവിക്കുന്നത് ലഹരിയായത് കൊണ്ട് പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്! പെന്‍ഷനായിട്ടും മുകളിലെ ബലം വച്ച് ആപ്പീസിലിരുന്ന് ടൈപ്പ് റൈറ്റര്‍ മാത്രമുണ്ടായിരുന്ന കാലത്തെ റിക്കോഡുകളും മറ്റും ലേസര്‍ പ്രിന്ററിലടിച്ച സത്യസന്ധനാണ് പറയുന്നത്, എല്ലാവരും ശ്രദ്ധിക്കൂ: യഥാര്‍ത്ഥ കള്ളനിതാ! എന്ത് വല്യ കള്ളത്തരമാണ്! ഇന്റര്‍നെറ്റില്‍ 'ചിത്രകാരന്‍','ഇഞ്ചിപ്പെണ്ണ്', എന്നെല്ലാം വെച്ച് ബ്ലോഗുന്ന കള്ളന്മാരെല്ലാവരും ശ്രദ്ധിക്കൂ, ഒരു സത്യസന്ധനായ പുണ്യാത്മാവ് നിങ്ങളെ 'കല്ലെറിയാന്‍' പോവുന്നു)

Further, it was unwise of the Blog’s author to have made a statement such as the second-one in the preamble immediately after presenting KCAET as imaginary. How would a thing stated about an imaginary institution be truth! Anything stated about an institution said to be imaginary, would remain, by simple logic, imaginary only.  So, the two sentences are contradictory to each other.

(എന്തൊരു പുത്തിമാന്‍! ബാക്കിയുള്ളവരൊന്നും wise അല്ലെന്ന് വിചാരിക്കാത്ത, megalomaniac അല്ലാത്ത ഒരു അന്താരാഷ്ട്ര ശാസ്ത്രജ്ഞനാണ് പറയുന്നത്!) 

Mind it, in that Blog, he was even not ashamed to place such a patently untruthful preamble just above a quotation of the great Mahatma Gandhi, and that too on truth!

(പ്രസംഗത്തില്‍ മിസ്റ്റര്‍ പോലും ചേര്‍ക്കാതെ ഗാന്ധി എന്ന് പറഞ്ഞിരുന്ന മഹാന് ഇപ്പോള്‍ എന്ത് ബഹുമാനം! എന്തൊരു നാണക്കേടുണ്ടാക്കുന്ന സംഭവം! കൂട്ടത്തിലൊരാളെ കൂട്ടാളികളോട് ചേര്‍ന്ന് പിരിമുറുക്കി, മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് സ്ഥാനഭ്രഷ്ടനാക്കാന്‍ delegation ആയി ദല്ലാളിന്റെ അടുത്ത് പോവാനൊരുങ്ങിയതും മറ്റും എത്ര അന്തസ്സുറ്റ സംഭവങ്ങള്‍! നാണം എന്നാല്‍ എന്ത്?)

Also, it is pertinent that the author’s postings in the Blog are a blend of ‘Truth’, Half-Truth’, and ‘Untruth’. Repeated use of the latter two for the attempted mud-slinging and casting aspersions on his colleagues does affirm of his wicked intentions.  

(ഇത് പലപ്പോഴും പയറ്റിയിരുന്ന ഗീബല്‍സിയന്‍ തന്ത്രമല്ലേ സുഹൃത്തേ, നിര്‍ത്താറായില്ലേ! താങ്കളല്ലേ നുണയന്‍? നാണമില്ലാതെ ഒരു ബ്രോക്കറുടെ ബലത്തില്‍ പരസ്യമായി ഇരുന്ന് റെക്കോഡുകള്‍ തിരുത്തിയത് എല്ലാവരും കണ്ടതല്ലേ?!)

Besides, his maneuvers to remain in anonymity all throughout the Blog are also indicators of his wicked intentions. Further, it is a pity that its author showed no courage whatsoever to explicitly reveal in that Blog his true identity. Generally, a person who fears the ignominy arising from his disgraceful actions and is spineless and lacking bravery takes shelter under anonymity. Hence, his said patently fraudulent preamble and the mud-slinging attempted using untruth would be the compulsions on him to stay anonymous.

(എന്തിനാണ് ഈ വെറും ഒച്ചപ്പാട്? എന്താണ് "untruth"? നിങ്ങള്‍ പറയുന്നതല്ലേ? പ്രോജക്ടുകള്‍ ചെയ്യാന്‍ കഴിവില്ലാതെ പണം പാഴാക്കിയതിന് തെളിവില്ലേ? അന്വേഷണം കഴിഞ്ഞിട്ടില്ലല്ലോ? ബാക്കി റിമൈന്‍ഡറുകളും നാട്ടുകാരെ കാണിക്കണോ? താങ്കള്‍ "അജ്ഞാതനായി" ഇരുന്ന് പല കളിയും കളിച്ചതല്ലേ! താങ്കളുടെ കള്ളരേഖ ചമയ്ക്കുന്നതുപോലുള്ള "കുത്സിത പ്രവര്‍ത്തികള്‍" എല്ലാവരും കണ്ടതല്ലേ! "ധൈര്യം" എന്നൊക്കെ പറഞ്ഞിരുന്നത് താളത്തിന് തുള്ളാന്‍ ഒരുത്തന്‍ മുകളിലിരുന്നപ്പോളല്ലേ, ഇല്ലെങ്കില്‍ "ധൈര്യം" എന്നതും "നാണ"ത്തിന്റെ കൂടെ പെടുത്തിയേനേ.) 
Based on the above and others, when people talk of the said Blog’s author as being a man of perverted mind and suffering from Megalomania, it will be reality only and not imaginary. 


(ആളുകള്‍ താങ്കളെപ്പറ്റി നേരിട്ടല്ലാതെ 
(മുകളിലിരുന്നവന്റെയും മറ്റും ബലത്തില്‍, ഭയന്നിട്ട്) പറയുന്ന കാര്യം മറ്റുള്ളവരുടെ തലയില്‍ വെച്ച് കൈകഴുകാനുള്ള ശ്രമം കൊള്ളാം! ഈ "നോട്ടും" തങ്കളുടെ perversion ന് ഒരു തെളിവാണ്. 
പണ്ടും താങ്കള്‍ മുന്‍ മേലധികാരികളെ അധിക്ഷേപിച്ച്കൊണ്ടും 
സ്വന്തം വാലാട്ടികളെ പുകഴ്ത്തികൊണ്ടും കീഴ്വഴക്കങ്ങള്‍ക്ക് 
വിരുദ്ധമായി "താന്‍പോരിമ കാട്ടാന്‍" ഒരു നോട്ട് സര്‍ക്കാര്‍ ചിലവില്‍ വിതരണം ചെയ്തതിലെ പല കാര്യങ്ങളും "half truth", "untruth" ഒക്കെയാണെന്ന് തെളിഞ്ഞതാണല്ലോ! ഒരു megalomaniac നല്ലേ ഇത്തരം മിടുക്കത്തരങ്ങള്‍ കാട്ടുവാന്‍ കഴിയൂ! മറ്റുള്ളവര്‍ നിങ്ങളുടെയൊക്കെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ ചെയ്യുന്നത് എങ്ങിനെ "മിടുക്കത്തരം" ആവും സുഹൃത്തേ! സമ്മതിച്ചു മിടുക്കനും ഹരിശ്ചന്ദ്രനും ധൈര്യശാലിയും സകല ഗുണങ്ങളുടെയും വിളനിലവും ആണ് താങ്കള്‍! ബാക്കിയുള്ള megalomaniac കള്‍ പാവങ്ങള്‍ ജീവിച്ചോട്ടേ! ഇല്ലെങ്കില്‍ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് ഓര്‍മ്മിച്ചോ!)
 _anjir_ppall_                                                Megalomaniac         
 12-12-10                       (Formerly ____ of KCAET)
(The Blog’s author has been repeatedly attempting mud-slinging at me through the Blog raising false premises or pretexts. This note of mine and the rest that may follow shall hence be steps to expose his evil designs. If he can boldly come out of anonymity purging cowardice and credibly owning all his postings in the said Blog, then, I shall be taking on him directly.)
(ഇംഗ്ലീഷ് ഡിഷ്ണറി നോക്കി സാധാരണ ഉപയോഗിക്കാത്ത കുറച്ച് വാക്കുകള്‍ കണ്ടുപിടിച്ച്, കുറച്ച് ബോള്‍ഡും, ഇറ്റാലിക്സും, അണ്ടര്‍ലൈനും ഇട്ട്, എന്തെങ്കിലും അര്‍ത്ഥ ശൂന്യമായതെഴുതി ആളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി! ഇവിടെ മാത്രമേ വിളയുകയുള്ളൂ, ഇപ്പം ഇരിക്കുന്നിടത്ത് ഇറക്കാന്‍ വയ്യാത്തതുകൊണ്ട് ഇങ്ങോട്ട് കയറ്റുമതി ചെയ്യാമെന്ന് വിചാരിച്ചിരിക്കുകയാണ്. സ്വന്തം സ്വഭാവം മറ്റുള്ളവര്‍ക്ക് പേരിട്ടാല്‍ അവര്‍ക്ക് ഉണ്ടെന്ന് കരുതുമെന്ന് വിചാരിച്ചാല്‍ അത് മണ്ടത്തരം! ആളുകള്‍ ബ്ലോഗ് എഴുതുന്നത് എങ്ങിനെയെന്ന് അറിയാത്തതുകൊണ്ടല്ല (എല്ലാവരും തന്നെ തൂലികാ നാമത്തിലാണ്), രഹസ്യമായി പ്രൊഫസറാവാന്‍ നോക്കിയപ്പോഴും പ്രോജക്ട് എടുത്ത് പൊതുജനങ്ങളെ വഞ്ചിച്ചപ്പോഴും കേസുകൊടുത്തവര്‍ സ്വന്തം പേരിലാണല്ലോ കൊടുത്തത്? മൂക്കില്‍ കയറ്റിയോ! ഇനിയെങ്കിലും നിങ്ങളുടെ Megalomania ചികിത്സിപ്പിക്കൂ. അവിടെയും "പര പീഡനം" അല്ലാതെ വേറെ ജോലിയില്ലേ? കഷ്ടം! നല്ല ഒരു മാനേജ്മെന്റ് സ്ഥാപനമാണ്!! എന്ത് ചെയ്യാം!)

ചൊട്ടയിലെ ശീലം ചുടലവരെ!
നായുടെ വാല്‍ പന്തീരാണ്ട് കാലം കുഴലിലിട്ടാലും നിവരില്ല!
നാണം കെട്ടവന്റെ ആസനത്തില്‍ ഒരു ആല്‍ കിളിച്ചാല്‍ അതും അവനൊരു തണല്‍!

 
ഡിസംബര്‍ 2008 ലെ കാര്യങ്ങള്‍ക്ക് ഒരാള്‍ നീണ്ട ഒരു കാലത്തിന് ശേഷം മാത്രം "beating around the bush" (ബോള്‍ഡ്, ഇറ്റാലിക്ക്, അണ്ടര്‍ലൈന്‍) ആയി ഇപ്പോള്‍ എന്തേ ഒരു "കൊഞ്ഞനം കുത്തല്‍"! പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിഷേധിക്കുന്നില്ലല്ലോ, വെറും വ്യക്തി ഹത്യയ്ക്ക് വേണ്ടി അധിക്ഷേപ വാക്കുകള്‍ എഴുതുക മാത്രം ചെയ്തിരിക്കുന്നു. ഇത്തരം 'ക്ഷുദ്ര ജീവികള്‍' മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും, പറയാതിരുന്നാല്‍ "മിടുക്ക്" ആണെന്ന് വിചാരിക്കും. വെറും അധിക്ഷേപ വാക്കുകള്‍ എഴുതാതെ, ഈ വയസ്സുകാലത്തെങ്കിലും മറ്റുള്ളവര്‍ക്കിട്ട് "പാര" എഴുതാതെ സ്വന്തം പ്രോജക്ട് ചെയ്ത് അതിന്റെ റിപ്പോര്‍ട്ട് സമയത്തിന് കൊടുക്കാന്‍ നോക്കിക്കൂടെ! ഇയാളുടെ വാശിയും വൈരാഗ്യവും സ്വജനപക്ഷപാതവും കൊണ്ട് ഒരു സ്ഥാപനം നശിപ്പിച്ചു, ഇനി മറ്റൊന്നും കൂടി നശിപ്പിക്കരുത്! 
കൂടുതല്‍ നോട്ടുകള്‍ ഇറങ്ങുന്നത് നല്ലത് തന്നെ: ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടാവുന്നതല്ലേ നല്ലത്. തെളിവുകള്‍ ഉള്‍പ്പടെ പല കാര്യങ്ങളും പൊതുജനമദ്ധ്യത്തില്‍ എത്തിക്കുവാന്‍ വഴി തുറക്കുമോ ആവോ?
വാല്‍ കഷണം: ഒക്കെ ഭാവനയല്ലേ! പിന്നെന്തിനാണപ്പാ ഇയ്യാള്‍ക്കിത്ര ബേജാറ്!!