Friday, 29 January 2010

സംഗമം!?

ആര് സംഗമിച്ചു: 10-25 പൂര്‍‌വ്വന്മാര്‍, 50 ഓളം അപൂര്‍‌വ്വന്മാര്‍
ആര് സംഗമിപ്പിച്ചു: ഏതാനും അപൂര്‍‌വ്വന്മാര്‍
ആര് പ്ലാന്‍ ചെയ്തു: യാത്രാമൊഴിവേണ്ടയാള്‍
എന്തിന്?: മിടുക്കനാവാന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ രക്ഷപ്പെടാന്‍ ചില മുന്‍ തലൈവ്ന്മാരുടെ സഹായം വേണ്ടി വരാം - അവരെ ഒന്ന് സുഖിപ്പിച്ചു വെച്ചാല്‍ ഉപകാരപ്പെട്ടാലോ? തെളിവിന്റെ അടിസ്ഥാനത്തില്‍ തലയിലായ കുറ്റങ്ങള്‍ വെറും പ്രചാരണമെന്ന് ശിങ്കിടികളെക്കൊണ്ട് പറയിച്ച് കുറെ പാവങ്ങളെ പറ്റിക്കാം. പിന്നെ ഇല്ലാത്ത കേമത്തങ്ങള്‍ ശിങ്കിടികള്‍ പറയുന്നത് കേട്ട് രസിക്കാം.
തുട്ട് എവിടുന്ന്: ഖജനാവില്‍ നിന്ന്
ശാപ്പാട് : മുന്നൂറില്‍ പരം
പ്രയോജനം: പിറ്റേന്ന് തന്നെ ഒരു മുന്‍ തലൈവന്‍ ഇരുന്ന് ഫയലുകള്‍ നോക്കി
പേര് ആര്‍ക്ക്: പാവം പൂര്‍‌വ്വന്മാര്‍ക്ക്. അവരുടെ പേരില്‍ ചിലര്‍ കളിക്കുന്ന കളികള്‍ ആരറിയുന്നു.
സാധാരണ ഇത്തരം സംഗമങ്ങള്‍ കുടുംബ സംഗമവും നോസ്റ്റാല്‍ജിയ പങ്കുവയ്ക്കലുമൊക്കെയാണ്. ഇത്തരം വേദികള്‍ പോലും സങ്കുചിത ലക്‌ഷ്യങ്ങള്‍ക്കായി വിഷ ലിപ്തമാക്കുന്ന ചിലരാണ് സ്ഥാപനത്തേയും നശിപ്പിക്കുന്നത്. ഇത്തരം "ദുഷ്പ്രചാരണ തന്ത്രങ്ങള്‍"ക്ക് ഒന്നും സത്യത്തെ മൂടി വയ്ക്കാനാവില്ല.
(simple math: 25x1000=25,000, 300x125= 37,500, rest thinkable!)

കമ്പ്യൂട്ടര്‍ റെയ്ഡ്

ദിവസ വേതനക്കാരന്‍ രാജാവിന്റെ കമ്പ്യൂട്ടറിലും റെയ്ഡ്. ചാര്‍ജ്ജ്കാരന്‍ രാജാവാണ് ദിവസ വേതനക്കാരന്‍ രാജാവിന്റെ കമ്പ്യൂട്ടറില്‍ ബലമായി റെയ്ഡ് നടത്തി എല്ലാം പകര്‍ത്തിക്കൊണ്ട് പോയത്. യഥാര്‍ത്ഥത്തില്‍ ചാര്‍ജ്ജ്കാരനാവണ്ടയാളുടെ മേല്‍ നിയമ വിരുദ്ധമായി മുഷ്ക് കൊണ്ട് അദ്ദേഹത്തെ ദിവസ വേതനക്കാരനാക്കികൊണ്ടിരിക്കുന്നയാളാണ് എല്ലാ മര്യാദകളും ലംഘിച്ച് കൊണ്ട് അതിക്രമിച്ച് കയറി ഹാര്‍ഡ് ഡിസ്ക്ക് പകര്‍ത്തിക്കൊണ്ട് പോയത്. ഗവേഷണ വിവരങ്ങളും മറ്റും അടിച്ച് മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാവിയില്‍ ഇത് ഒരു മാതൃകയാക്കാവുന്നതാണ്.

സംഗമത്തില്‍ കേട്ടത് ....

കുറ്റവാളി: "ഗോതമ്പ് ഉണ്ട തിന്നേണ്ടി വരുമോ?"
മേലാവ്: "അടിയന്‍ ലച്ചിപോം!"
കുട്ടി: "അപ്പിയിട്ടവനെ ചുമക്കുന്നവനെ നാറുമെന്നല്ലേ പറഞ്ഞത്?"
മേലാവിനെ കടന്ന് വന്ന വഴിപോക്കന്‍: "എന്താണ് ഒരു മണം?"

Thursday, 28 January 2010

എന്തും ആവാം!

ശമ്പളക്കുടിശിക നല്‍കാതിരിക്കാന്‍ സെക്ഷനിലെ ആളെ മാറ്റി, പണ്ട് ലുട്ടുവിന്റെ പെറ്റിന്റെ ബോണ്ടും ഇപ്പോള്‍ കേസിലായ ഫയലുകളും അപ്രത്യക്ഷമായ സെക്ഷനിലെ പ്രിയങ്കരനെ കൊണ്ടുവന്നിരിക്കുകയാണ്. ഇനി രാജ കല്പ്പനയുള്ളവര്‍ക്കേ ശമ്പളമുള്ളൂ. രാജാവോ ലുട്ടുവിന്റെ അക്രീത ദാസനും! പോരേ പൂരം!
ഇപ്പോള്‍ കൈകാര്യം ചെയ്തിരുന്ന ആള്‍ കാര്യ പ്രാപ്തിക്കും നിഷ്പക്ഷതയ്ക്കും പേരു കേട്ടയാളായതിനാല്‍ ലുട്ടുവിന്റെ തരികിടകള്‍ നടന്നിരുന്നില്ല. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നയാള്‍ ലുട്ടുവിന്റെ പ്രിയങ്കരന്‍ ആണ് എന്നല്ലാതെ കാര്യശേഷിയില്ലായ്മയ്ക്കും അലക്ഷ്യമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനും കുപ്രസിദ്ധിയാര്‍ജ്ജിച്ചയാളാണ്. വര്‍ഷങ്ങളായി ലുട്ടുവിന്റെ ദ്രോഹം കാരണം കൊടുക്കാതെ വെച്ചിരിക്കുന്ന ശമ്പളം ഏത് നിയമ പ്രകാരമാണ് തടയുന്നത്? രാജാവിന് സെക്ഷനുകളില്‍ കയറി ദേഷ്യമുള്ളവരുടെ ഫയലുകള്‍ നശിപ്പിക്കാന്‍ അധികാരമുണ്ടോ? ജനാര്‍ദ്ദനന്‍ പിള്ളയുടെ പ്രസ്സിലെ തമിഴന്മാര്‍ക്ക് പോലും സമയത്തിന് ശമ്പളം നല്‍കണ്ടേ? അതോ എവനൊന്നും ഒരു നിയമവും ബാധകമല്ലെന്ന മുഷ്കാണോ? പ്രസ്സിലെ തമിഴന്മാരോട് കാണിക്കുന്ന സാമാന്യ മര്യാദ പോലും കീഴ് ജീവനക്കാരോട് കാണിക്കേണ്ടന്നാണോ? പണ്ടേ അദ്ധ്യാപരോട് മോശമായേ പെരുമാറൂ. അതു പിന്നെ അക്കാദമിക്ക് കാര്യങ്ങളിലും "സ്പെഷ്യല്‍ ലീവിലും" മറ്റും പല അഡ്ജസ്റ്റുമെന്റും വേണ്ടവര്‍ "നാണം കൈവിട്ട്" നില്‍ക്കുന്നത് കണ്ട് എല്ലാ അദ്ധ്യാപകരും അത്തരക്കാരാണെന്ന തെറ്റിദ്ധാരണയും ലുട്ടുവിന്റെ ഭീക്ഷണിയ്ക്ക് മുമ്പില്‍ പതറാത്തവരില്ലെന്ന ധൈര്യവും മൂലമാണെന്ന് വയ്ക്കാം.
ഇവിടെ എന്താണ് നടക്കുന്നത്? പണ്ടൊക്കെ രാജാവില്ലെങ്കില്‍ ഒരു പകരക്കാരന്‍ വേണം - ചാര്‍ജ്ജ് ആര്‍ക്കെങ്കിലും കൊടുക്കും, പോവുമ്പോള്‍ സീനിയര്‍ അദ്ധ്യാപകരോട് എവിടെ പോവുന്നു എന്ന് പറയും, മിക്കവാറും ദിവസം ക്യാമ്പസില്‍ ഉണ്ടാവും. ഇപ്പോള്‍ എപ്പോള്‍ ഉണ്ട് ഇല്ല എന്നോ എവിടെ പോയെന്നോ ആര്‍ക്കാണ് ചാര്‍ജ്ജെന്നോ എപ്പോള്‍ വരുമെന്നോ ഒന്നും ആര്‍ക്കും അറിഞ്ഞു കൂടാ. ജ്യോതിഷക്കാരനെ കണ്ട് കവടി നിരത്തുകയോ മഷിയിട്ടു നോക്കുകയോ മാത്രമേ രക്ഷയുള്ളൂ! ഡിപ്പാര്‍ട്ടുമെന്റ് ഹെഡുകള്‍ക്ക് പുല്ലു വില! ഇതിനാണോ ധാര്‍ഷ്ട്യമെന്ന് പറയുന്നത്?

കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തുമ്പോള്‍!

അദ്ധ്യാപകരോട് അപമര്യാദയായി പെരുമാറുമ്പോഴും അനദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മാന്യത കാണിച്ചിരുന്ന രാജാവ് ഇപ്പോള്‍ അനദ്ധ്യാപകരോടും ധാര്‍ഷ്ട്യം കാണിച്ചു തുടങ്ങി. ലുട്ടുവിന് ദേഷ്യമുണ്ടായിരുന്ന ഒരദ്ധ്യാപകന്റെ 2003 മുതല്‍ കൊടുക്കുവാനുള്ള ശമ്പളക്കുടിശികയുടെ ഫയല്‍ ലുട്ടുവിന്റെ നിര്‍ദ്ദേശ പ്രകാരം നശിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കാത്തതിനാണ് ധാര്‍ഷ്ട്യം കാണിച്ച് ബലമായി രാജാവ് ഫയല്‍ പിടിച്ച് വാങ്ങി കൊണ്ട് പോയിരിക്കുന്നത്. ഇന്ന് സെക്ഷനിലെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ പകര്‍ത്തുകയും നശിപ്പിക്കുകയും ചെയ്തു. ജനാര്‍ദ്ദനന്‍ പിള്ളയാണ് എല്ലാവര്‍ക്കും ശമ്പളം നല്‍കുന്നത് എന്ന് വിശ്വസിച്ച് വശായിരിക്കുകയാണത്രേ. സ്കീമില്‍ നിന്ന് ഹയര്‍ ചെയ്ത്ത ഏസി വണ്ടിയില്‍ അച്ചി വീട്ടിലെ കല്യാണ നിശ്ചയവും കൂടി വന്ന പോളാണത്രേ വിളി തോന്നിയത്. എന്തായാലും അദ്ധ്യാപകരുടെ തോളില്‍ കയറി ചെവി തിന്നുന്നതുപോലെയാവില്ല അനുഭവം!

Wednesday, 27 January 2010

Alumni Association?!!

 


വാര്‍ത്ത ശ്രദ്ധിക്കുക: അതില്‍ എവിടെയാണ് പൂര്‍‌വ്വ വിദ്യാര്‍ത്ഥികള്‍?
ലുട്ടുവിന് സദ്യകൊടുക്കുക എന്ന ഒരേ ഒരു ഉദേശത്തില്‍ ചേര്‍ന്ന മീറ്റിംഗിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് - വിവിധ പ്രോജക്ടുകളില്‍ നിന്ന് - ലക്ഷങ്ങളാണ് അഡ്വാന്‍സായി വാങ്ങിയത്!
റിട്ടയറായ പല ബഹുമാന്യരായ പ്രൊഫസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കാത്തവരാണ് അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാള്‍ക്ക് വന്‍ സദ്യയൊരുക്കിയത്. ഒരു യൂണിവേഴ്സിറ്റി മേലുദ്യോഗസ്ഥന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. കുറച്ച് കാലമായി ഈ അസോസിയേഷന്‍ ചിലര്‍ കൈയടക്കി വച്ച് സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി -സ്വന്തം പേരിലും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും അവാര്‍ഡ് നല്‍കുക, ചിലരെപ്പറ്റി നുണ പ്രചാരണം നടത്തുക, വേണ്ടപ്പെട്ടവരെ പൊക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് - ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ലുട്ടു നേരിടുന്ന അന്വേഷണങ്ങള്‍ ഏതു വിധേനയും ഒതുക്കാമെന്ന് ഉന്നതന്‍ വാക്ക് നല്‍കിയത്രേ!

Tuesday, 26 January 2010

Precepts and practice!

"Therefore, every teacher should see that there is no incompatibility between his precepts and practice.The national ideals of education which have already been set forth and which he/she should seek to inculcate among students must be his/her own ideals." - UGC Code of Professional Ethics for TEACHERS.
Practice:


JVI = Internal Marks of a particular student
RCI = Internal Marks of rest of the class (average)
JVE = External Marks of a particular student
Note that the internal marks of the particular student was higher than the corresponding external marks in all subjects except in one case where it was 7.5% less - this was the case in which the technology development for granting attendance was required. In another case where four send-offs were arranged, the difference was as high as 32% (i.e. internal mark was 32% higher than the external mark for that subject).
The internal marks of the particular student was always higher (4.7 to 11.4%) than the class average.
It is an unheard of practice and against professional ethics to conduct internal examinations, invigilaton etc. and associate with the keeping of external question papers, marks etc. of relatives and also it is against the rules of board of public examination and all other Universities in Kerala. Then why is this arrogance here? Why the influence at the higher officials was used and manipulation of the rotation list for the additional duty was done to acquire the post handling the question papers and marks was done? Why an intimate friend and a crook forcibly grabbed the other post dealing with the question papers and marks? May be these graphs will be an eye-opener. Why should we limit to internal marks alone, when we could do anything with the influence from a higher up and since the silenced docile students would only be mute witnesses?!

Thursday, 21 January 2010

കുരുമുളക് പറിച്ചെടുക്കാനുള്ള യന്ത്രം ആരുടെ?

Deepika News:
 
ദേശാഭിമാനി പത്രത്തില്‍ വന്നതായി കോളേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കട്ടിംഗില്‍ (കിട്ടിയാല്‍ ഇവിടെ ചേര്‍ക്കാം) ഉപജ്ഞാതാക്കള്‍ വേറേ! എന്തായാലും 0.48 hp മോട്ടര്‍ എവിടെ ലഭിക്കുമെന്നറിയാവുന്നവര്‍ സഹായിക്കണേ!?

കാര്‍ഷിക യന്ത്രങ്ങള്‍ വയനാട്ടില്‍ - മനോരമ ന്യൂസ്

മനോരമ ന്യൂസ്: Wednesday, December 16, 2009
കാപ്പി പറിക്കാം, കൊളുന്തു നുള്ളാം
കല്‍പറ്റ: കേരളത്തില്‍ ആദ്യമായി കാപ്പി പറി യന്ത്രവും ഇപ്പോള്‍ വയനാട്ടിലെത്തി. ഒരുകിലോ മാത്രം തൂക്കം വരുന്ന ഇതുകൊണ്ട് ഒരു സ്ത്രീ തൊഴിലാളിക്ക് മണിക്കൂറില്‍ 80 കിലോ മൂതല്‍ 120 കിലോ വരെ കാപ്പി പറിച്ചെടുക്കാം. എട്ടു മണിക്കൂറോളം യന്ത്രം പ്രവര്‍ത്തിപ്പിച്ചാല്‍ 800 കിലോ കാപ്പി പറിച്ചെടുക്കാം. സാധാരണഗതിയില്‍ ഒരു തൊഴിലാളി ദിവസം ഏറിയാല്‍ 70 കിലോ കാപ്പി മാത്രമാണ് പറിച്ചെടുക്കുക. ചാര്‍ജ് ചെയ്യുന്ന ബാറ്ററി ഉപയോഗിച്ചാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ എട്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഇറ്റാലിയന്‍ കമ്പനിയുടെ യന്ത്രത്തിന് 16,950 രൂപയാണ് വില. യന്ത്രമുപയോഗിച്ച് ചെടിക്ക് കേടുകൂടാതെ എക്കോ സിസ്റ്റം വഴി കാപ്പി വിളവെടുപ്പ് നടത്താം.കാപ്പിത്തോട്ടങ്ങള്‍ പലതും റബറിലേക്ക് വഴിമാറുന്ന കാഴ്ചയാണ്. റബര്‍ കുഴിയെടുക്കുന്നത

മുതലുള്ള ജോലികള്‍ക്കും വയനാട്ടില്‍ യന്ത്രങ്ങളുണ്ട്. യന്ത്രം ഉപയോഗിച്ച് ഒരു മണിക്കൂറില്‍ 60 കുഴികള്‍ വരെയെടുക്കാം. ഒരു ലീറ്റര്‍ പെട്രോള്‍ ചെലവില്‍ യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഈ യന്ത്രമുപയോഗിച്ച് വേലിക്കല്ല് സ്ഥാപിക്കാനും മറ്റ് കുഴികളെടുക്കാനും കഴിയും. കാടുവെട്ട് യന്ത്രമാണ് വന്‍കിട—ചെറുകിട തോട്ടങ്ങളില്‍ വ്യാപകമായ മറ്റൊന്ന്. ഈ യന്ത്രമുപയോഗിച്ച് ഒരു ഏക്കര്‍ വൃത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ മതി. ഇതിന് 300 രൂപയോളമാണ് ചെലവ് വരുന്നത്. ഞാറുനടാനും കൊയ്യാനും യന്ത്രങ്ങളുണ്ട്. നെല്ല് കൊയ്യാന്‍ യന്ത്രമുപയോഗിക്കുകയാണെങ്കില്‍ പത്ത് തൊഴിലാളികളുടെ പ്രവൃത്തി ചെയ്യാന്‍ കഴിയും.

കരസ്ഥലം കിളയ്ക്കുന്ന മിനി ടില്ലര്‍ ഉപയോഗിക്കുകയാണെങ്കില്‍ അഞ്ച് ഇഞ്ച് താഴ്ചയില്‍ നിലം ഉഴുതെടുക്കാം. ഇഞ്ചികൃഷിക്കും, തോട്ടങ്ങളില്‍ ഇടയിളക്കാനും ഈ യന്ത്രം ധാരാളം.തേയില മേഖലയില്‍ യന്ത്രവല്‍ക്കരണം കുറവായിരുന്നു. ചപ്പ് പറിക്കാന്‍ യന്ത്രമെത്തിയതോടെ സര്‍ക്കാര്‍ ശരാശരി നിശ്ചയിച്ച അളവിന് ഇരട്ടിയിലധികം ചപ്പ് തൊഴിലാളികള്‍ എടുക്കുന്നുണ്ട്. തെങ്ങിലും കവുങ്ങിലും കയറാന്‍ ആളെ കിട്ടാത്തത് ഒരു പരിധിവരെ തെങ്ങ് കയറ്റ യന്ത്രം കൊണ്ട് പരിഹരിക്കാനായിട്ടുണ്ട്. അടയ്ക്ക പറിക്കാനും പൊളിക്കാനും മരം മുറിക്കാനും ചോലയിറക്കാനും യന്ത്രമായി കഴിഞ്ഞു. അടുത്ത ദിവസത്തിനകം കുരുമുളക് പറിക്കാനുള്ള യന്ത്രം കൂടി ജില്ലയിലെത്താനിരിക്കുകയാണ്. ക്ഷീരമേഖലയും യന്ത്രവല്‍ക്കരണത്തില്‍ നിന്നു മാറിനില്‍ക്കുന്നില്ല. പശു പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ യന്ത്രം ലഭ്യമാണ്.

Wednesday, 20 January 2010

കാര്‍ഷിക സര്‍‌വ്വകലാശാലയില്‍ നാഥനില്ല - മാതൃഭൂമി റിപ്പോര്‍ട്ട്

Read here

കാര്‍ഷിക സര്‍വ്വകലാശാല പരാജയം - മന്ത്രി ജി.സുധാകരന്‍


ഉത്പാദന മേഖലയ്ക്ക് പ്രയോജനകരമായ ഒരു പദ്ധതിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

സര്‍വ്വകലാശാല നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും സഹകരണ മന്ത്രി ആവശ്യപ്പെട്ടു. സര്‍വ്വകലാശാലകളുടെ ഗവേഷണ രീതിയും നിലവിലുള്ള പഠന രീതിയും സമൂഹത്തിന് ഗുണം ചെയ്യുന്നില്ല.

വിജ്ഞാന വ്യാപനം നടക്കുന്നില്ല. കാര്‍ഷിക സര്‍വ്വകലാശാല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിളവ് നശിക്കുന്ന കര്‍ഷകര്‍ക്ക് പ്രയോജനകരമായ യാതൊന്നും സൃഷിക്കാന്‍ അവര്‍ക്കാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിളവ് നശിക്കുന്ന പാടത്ത് കൊയ്യാന്‍ ഇറങ്ങുന്നതിന് പകരം കാര്‍ഷിക സര്‍വ്വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന കണ്ടുപിടിത്തങ്ങള്‍ക്ക് തയാറാകണം.

പിള്ളേരെയും കൂട്ടി കുട്ടനാട്ടില്‍ കൊയ്ത്തിനു പോവുന്ന സമയത്ത്‌ പുതിയ കൊയ്ത്തു യന്ത്രം കണ്ടുപിടിച്ചിരുന്നെങ്കില്‍ കര്‍ഷകന്‌ പ്രയോജനം കിട്ടിയേനെയെന്നും സുധാകരന്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ സ്വയം ഭരണത്തില്‍ കൈകടത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ക്കായുള്ള ശില്‍പ്പശാല തിരുവനന്തപുരത്ത് 3 മെയ് 2008ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സര്‍വ്വകലാശാ‍ല വൈസ്ചാന്‍സലര്‍ അധ്യക്ഷനായിരുന്നു.
[webdunia]
[yahoo]

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍

മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)

തെങ്ങുകയറ്റ യന്ത്രം മുതല്‍ കൊതുക് നശീകരണ ലായനി വരെ ഒരു ഡസനോളം കണ്ടു പിടുത്തങ്ങളുടെ ഉടമയായിരുന്നു ചെമ്പേരി പുറഞ്ഞാണില്‍ നിര്യാതനായ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്). കുഞ്ഞേട്ടന്‍ എന്ന ശാസ്ത്ര പ്രതിഭയെ പ്രശസ്തനാക്കിയത് തെങ്ങുകയറ്റ യന്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. അക്കാദമിക്ക് അറിവോ ശാസ്ത്ര വിദ്യാഭ്യാസമോ ഇല്ലാത്ത ഈ കുടിയേറ്റ കര്ഷകനെ കാര്ഷിക വൃത്തി അനായാസമാക്കാനുള്ള പരിശ്രമമാണ് കാര്ഷികോപകരണ കണ്ടുപിടുത്തങ്ങളുടെ കാരണവരാക്കിയത്.
1976 ലാണ് തെങ്ങുകയറ്റുയന്ത്രം കണ്ടുപിടിച്ചത് . കാസര്ഗോ‍‍ഡ് സി പി സി ആര്‍ ഐ കാര്ഷികോപകരണങ്ങളുടെ പ്രദര്ശനം നടത്തിയപ്പോള്‍ കമ്പിയും കയറും ഉപയോഗിച്ച് നിര്മ്മിച്ച് കുഞ്ഞേട്ടന്‍ കൊണ്ടു പോയ തെങ്ങുകയറ്റ യന്ത്രത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു . അതോടെ കുഞ്ഞേട്ടന്‍ ജീവിതം കണ്ടു പിടുത്തങ്ങള്ക്ക് സമര്പ്പിക്കുകയായിരുന്നു. വീടിനോട് ചേര്ന്ന് സെന്റ്മേരീസ് ഇന്ഡസ്ട്രീസ് എന്ന പേരില്‍ പരീക്ഷണ ശാല നിര്മ്മിച്ച് പരീക്ഷണം തുടര്ന്നു. യന്ത്രത്തില്‍ കയറിനു പകരം കമ്പി ഉപയോഗിച്ച് പരിഷ്കരിച്ചു. ഈ യന്ത്രമാണ് ലോകം ശ്രദ്ധിച്ചത്.

1985 ല്‍ ഗ്രാമീണ കണ്ടു പിടുത്തങ്ങള്ക്കുള്ള ദേശീയ അവാര്ഡ് രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി. നാഷണല്‍ ഇനോവേഷന്‍ ഫൌണ്ടേഷന്‍ പുരസ്കാരവും കുഞ്ഞേട്ടനെ തേടിയെത്തി . തെങ്ങുകയറ്റ യന്ത്രത്തിനു പുറമേ കവുങ്ങ് കയറ്റ യന്ത്രം, കറവ യന്ത്രം, അടയ്ക്ക പൊളിക്കുന്ന യന്ത്രം, എളുപ്പത്തില്‍ റബര്‍ പാല്‍ ശേഖരിക്കാനുള്ള സംവിധാനം കൈകൊണ്ടു പ്രവര്ത്തിക്കുന്ന അലക്കു യന്ത്രം, പന്തലില്‍ കുരുമുളക് കൃഷി നടത്തുന്ന രീതി, കൊതുക് നശീകരണ ലായനി. എന്നിവ കുഞ്ഞേട്ടന്റെ കണ്ടുപിടുത്തങ്ങളുടെ പട്ടികയിലുണ്ട്. തെങ്ങ്, കവുങ്ങ്, യന്ത്രങ്ങളും കൊതുക് ലായനികളും വിപണിയില്‍ ലഭ്യമാണ്.

കാര്ഷിക സര്‍വ്വകലാശാലയും പന്നിയൂര്‍ കാര്ഷിക ഗവേഷണ കേന്ദ്രവും ചേര്ന്ന് സംഘടിപ്പിച്ച കാര്ഷിക സെമിനാറില്‍ കേരളത്തിലെ ആദ്യത്തെ ദര്‍ പുരസ്കാരം കുഞ്ഞേട്ടനു ലഭിച്ചു. കര്ഷക സംഗമ അവാര്ഡ്,കേരളീയനാട് ശാസ്ത്ര സാങ്കേതിക അവാര്ഡ്, കാര്ഷിക മേള അവാര്ഡ് കേരള കര്ഷക സംഘം അവാര്ഡ്. ഇന്ഫാം കാര്ഷിക അവാര്ഡ്, തലശ്ശേരി രൂപതാ സുവര്ണ്ണ ജൂബിലി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരം കുഞ്ഞേട്ടനെ തേടിയെത്തിയിട്ടുണ്ട്.

ഇത്രയധികം അവാര്‍ഡുകള്‍ കിട്ടിയിട്ടും കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടും സര്‍‌വ്വകലാശാല അദ്ദേഹത്തെ പ്രൊഫസറാക്കിയില്ല.


മറ്റൊരു റാത്തോഡ്!?

റാത്തോഡ്

ഹര്യാനയിലെ മുന്‍ ഡിജിപി ശംഭുപ്രതാപ് സിംഗ് റാത്തോഡിന്റെയും അധികാരികളുടേയും കൊടുംക്രൂരതകള്‍, സിനിമകഥകളിലെ കൊടും വില്ലനെ വെല്ലുന്നതായി. പതിനഞ്ചുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച റാത്തോഡ് പരാതി നല്കിയ ആ ബാലികയുടെ വീട്ടുകാരെയും കൂട്ടുകാരെയും വരെ കേസുകളില്‍ കുടുക്കിയും മൂന്നാംമുറകള്‍ക്ക് വിധേയരാക്കിയും അവരുടെയെല്ലാം ജീവിതം നരകതുല്യമാക്കി. സംഭവം നടന്ന് 19 കൊല്ലത്തിന് ശേഷം റാത്തോഡിന് കോടതി ശിക്ഷ വിധിച്ചത് ആറുമാസം തടവും ആയിരം രൂപ പിഴയും! ജാമ്യവും അനുവദിച്ചു.

വില്ലന്‍ ചിരിയുമായി റാത്തോഡും സംഘവും കോടതിയ്ക്ക് പുറത്തേക്ക് വന്നത് നിതീന്യായവ്യവസ്ഥയുടെ മുഖത്ത് കാര്‍ക്കിച്ച്തുപ്പുകയും നീതിയ്ക്കായി പൊരുതിയ ഇരകളുടെ ഇടനെഞ്ച് തകര്‍ക്കുകയും ചെയ്യുന്ന മട്ടിലായിരുന്നു. ടിവി ചാനലുകളില്‍ ആ ദൃശ്യങ്ങള് വന്നതോടെ വനിതാസംഘടനകളും
അതുവരെ എല്ലാറ്റിനും മൌനാനുവാദം നല്കി കേസുകളുടെ സുഗമമായ നടത്തിപ്പിന് വിഘ്നങ്ങള്‍ സൃഷ്ടിച്ചുനില്ക്കുകയും ചെയ്ത രാഷ്ട്രീയ-അധികാരിവര്‍ഗങ്ങളും എന്തെങ്കിലും ചെയ്തേ മുഖം രക്ഷിക്കാനാകൂ എന്ന അവസ്ഥയിലാകുകയും ചെയ്തു. റാത്തോഡിനെതിരെ കേസ് വീണ്ടും ഉണര്‍ത്തി അന്വേഷണത്തിനു നടപടിയെടുക്കുകയാണിപ്പോള്‍.

രുചികയെ പീഡിപ്പിച്ചെന്ന കേസില്‍ റാത്തോഡ് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് 1990ല്‍ തന്നെ കണ്ടെത്തയിരുന്നതായി അന്നത്തെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുന്‍ ഡിജിപി ആര്‍.ആര്‍.സിംഗ് പിന്നീട് വെളിപ്പെടുത്തി. ആ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് അനുമതി നല്കാതെ രാഷ്ട്രീയ-ഉന്നത ഉദ്യോഗസ്ഥ മാഫിയ ഒളിച്ചുകളിച്ചത്രേ.

പരാതിയും കേസും പിന്‍വലിക്കാന്‍ രുചികയുടെ വീട്ടുകാരുടെമേല്‍ കേസുകളുടെ പ്രളയമായി. ചൊല്പ്പടിയ്ക്കുനില്ക്കുന്ന പൊലീസുകാര്‍ അതിനെല്ലാം റാത്തോഡിന്റെ അനുസരണയുള്ള ചെന്നായ്ക്കളായി നിന്നു. ഹര്യാന സ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡില്‍ ചീഫ് എഞ്ചിനീയറായിരുന്നു രുചികയുടെ കൂട്ടുകാരി ആരാധനയുടെ പിതാവ് ആനന്ദ് പ്രകാശ്. അദ്ദേഹത്തെ പരാതികളില്‍ കുടുക്കി സസ്പെന്റ് ചെയ്തു. സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് ആയി തരംതാഴ്ത്തി.

രുചികയുടെ മേല്‍ സ്വഭാവദൂഷ്യവും ആരോപിക്കപ്പെട്ടു. സേക്രഡ്ഹാര്‍ട്ട് കോണ്‍വെന്റ് സ്കൂളില്‍ നിന്നും ആ കുട്ടിയെ പുറത്താക്കി. ഫീസടച്ചില്ലെന്ന കുറ്റം ചുമത്തിയായിരുന്നു അതെന്നും റാത്തോഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങിയാണെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. (ഇപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടിയായിട്ടുണ്ട്. സംഭവം നടന്ന് 19 വര്‍ഷം കഴിഞ്ഞിട്ട്!)

രുചികയുടെ 13 വയസുള്ള സഹോദരനെ കള്ളകേസ് ചുമത്തി പൊലീസ് പിടിച്ചുകൊണ്ടുപോയി ദിവസങ്ങളോളം കസ്റഡിയില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചു. കാലില്‍ ചൂരല്‍വടി വച്ച് ഉരുട്ടല്‍ നടത്തി. തല്ലി വശംകെടുത്തി. മൂത്രംകുടിപ്പിച്ചു. റാത്തോഡിനെതിരായ പരാതി പിന്‍വലിക്കാന്‍ രുചികയെ നിര്‍ബന്ധിക്കണമെന്ന് പറഞ്ഞായിരുന്നത്രെ ക്രൂരമര്‍ദ്ദനം. രുചികയുടെ അച്ഛന്‍ ഗിര്‍ഹോത്രയെ അഴിമതികേസില്‍ പെടുത്തി സസ്പെന്റ് ചെയ്യിച്ചു. വീട് റാത്തോഡിന്റെ അനുചരരില്‍ ഒരാള്‍ക്ക് വില്ക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി. ഈ ആഘാതങ്ങളെല്ലാം രുചികയുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവാണ് ഏല്പ്പിച്ചത്. 1993 ഡിസംബര്‍ 28ന് രുചിക വിഷം കഴിച്ചു. 29ന് ആ ബാലിക അന്ത്യശ്വാസം വലിച്ചു.

കേസില്‍ സിബിഐ അന്വേഷണത്തിന് പഞ്ചാബ്-ഹര്യാന ഹൈക്കോടതി ഉത്തരവിട്ടു. 2000 നവംബര്‍ 16ന് സിബിഐ റാത്തോഡിനെതിരെ കുറ്റപത്രം നല്കി. പക്ഷെ റാത്തോഡ് പൊലീസ് മേധാവി സ്ഥാനത്ത് തുടര്‍ന്നു. ഹര്യാനയില്‍ മാറി മാറി വന്ന മുഖ്യമന്ത്രിമാരുടെ പ്രീതിപിടിച്ചു പറ്റി നില്ക്കാന്‍ വിരുതനായിരുന്നു അയാള്‍. ഹുകുംസിംഗിന്റെയും(ലോക്ദള്‍ 1990-91) ഭജന്‍ലാലിന്റെയും (കോണ്‍ഗ്രസ് 1991-96) ബന്‍സിലാലിന്റെയും(ഹര്യാന വികാസ് പാര്‍ട്ടി 1996-98) ഓംപ്രകാശ് ചൌതാലയുടേയും(ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ 1999-2005) കാലത്ത് റാത്തോഡ് രുചികാ കേസിന്റെ പശ്ചാത്തലത്തിലും നടപടികള്‍ക്ക് വിധേയനാകാതെ ഉദ്യോഗക്കയറ്റങ്ങളും മികച്ച സേവനമെഡലുകളും നേടി വിരാജിച്ചു. ഹര്യാന പൊലീസ് ഡയറക്ടര്‍ ജനറലായി 2002 മാര്‍ച്ചില്‍ വിരമിച്ചു. പിന്നീടും അവിടെ ഗോള്‍ഫ് കളിക്കാരനായും മറ്റും ഉന്നതശ്രേണികളില്‍ ഉല്ലാസജീവിതം നയിച്ചുവരികയായിരുന്നു. താമസം പഞ്ചകുലയിലെ ആറാം സെക്ടറിലെ 469ാം ബംഗ്ളാവില്‍.

ഹര്യാനയില്‍ നടന്ന സംഭവമാണിതെങ്കിലും പ്രമുഖര്‍ക്കെതിരായ കേസുകളില്‍ സാധാരണപൌരന്മാര്‍ക്ക് നീതി ലഭിക്കുക എത്രക്ളേശകരമാണെന്ന് വിരല്‍ചൂണ്ടുന്നതാണ് രുചികാകേസ്. പരാതിക്കാരെയും സാക്ഷികളേയും പീഡിപ്പിക്കുന്ന നിയമപാലകര്‍ നീതിനിയമവ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്നത് അപൂര്‍വ്വമൊന്നുമല്ലാതായിരിക്കുന്നു.

ഇവിടെ നടക്കുന്നത്:
ഡോണിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നതും മറ്റൊന്നല്ല. അക്കാദമിക്ക് തിരിമറിയെപ്പറ്റി പരാതിപ്പെട്ട അദ്ധ്യാപകനെ കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയതും ധാര്‍ഷ്ട്യത്തോടെ പൊതുപരീക്ഷകളിലേയ്ക്ക് വരെ, നീതിയേയും എത്തിക്സിനേയും വെല്ലുവിളിച്ചുകൊണ്ട് കൈകടത്തുന്നതും ഇപ്പോഴും പരസ്യമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തുടരുകയല്ലേ? റാത്തോഡിനേയും ദേശീയ അവാര്‍ഡ് കിട്ടിയ ആള്‍ എന്നൊക്കെ വെള്ള പൂശാന്‍ ശ്രമിച്ചിട്ട് അവാര്‍ഡ് തിരിച്ചു വാങ്ങിയത് ഇവിടെ സ്മര്‍തവ്യമാണ്. ഇതിന് കൂട്ടുനിന്നാല്‍ ഒരു യോഗ്യതയുമില്ലെങ്കിലും സിംഹാസനത്തിലിരിക്കാം! അല്ലെങ്കില്‍ ഭ്രാന്തനെന്ന് ആക്രോശിച്ച് പുറത്താക്കും!
ഭരണപരമായ കഴിവുകേടിനെ പറ്റി എ.പി.സി. പരാമര്‍ശിച്ച, സ്വന്തം വാഹനം യൂണിവേഴ്സിറ്റിക്ക് പാട്ടത്തിനു നല്‍കുന്ന ഒരു ഉന്നതനാണത്രേ "നമ്മുടെ അഭിനവ റാത്തോഡ് - ഡോണിനെ" സംരക്ഷിക്കുന്നത്. ചൊല്പ്പടിക്കു നില്‍ക്കുന്ന ആളെ ഉപയോഗിച്ച് "മുക്കാല്‍ കോടി" കേസിലെ ഫയലുകള്‍ വ്യാപകമായി നശിപ്പിക്കുകയാണത്രേ. പണ്ട് "പെറ്റി"ന്റെ ബോണ്ടിന്റെ ഫയല്‍ അപ്രത്യക്ഷമായതുപോലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആരോപണ വിധേയന്‍ തന്നെ കൈയ്യില്‍ വച്ചിരിക്കുകയാണത്രേ. അറ്റന്‍‌ഡന്‍സ് ഉള്‍പ്പെടയുള്ള അക്കാദമിക്ക് തിരിമറികളുടെ കാര്യങ്ങളും ഇതുപോലെയാവുമായിരിക്കും.

ശുഭാപ്തി വിശ്വാസം:
ഒരാള്‍ക്ക് ഒരാളെ എല്ലാക്കാലവും പറ്റിക്കാന്‍കഴിഞ്ഞേക്കാം, എന്നാല്‍ ഒരാള്‍ക്കും എല്ലാവരെയും എല്ലാ കാലവും പറ്റിക്കാന്‍കഴിയില്ല. സത്യം എന്നായാലും വെളിച്ചത്ത് വരും. അതിന് കുറച്ച് സമയമെടുത്തേയ്ക്കാം. അത്രയും കാലം സഹിച്ചേ മതിയാവു.
സത്യമേവ ജയതേ! 

Kerala Agricultural University sans teachers!

Tuesday, 19 January 2010

സുഭാഷിതം


മുഹൂര്‍ത്തം ജ്വലിതം ശ്രേയഃ , ന തു ധൂമായിതം ചിരം
മുഹൂര്‍ത്ത നേരമെങ്കിലും ജ്വലിക്കുന്നതാണ് കാലങ്ങളോളം പുകയുന്നതിനേക്കാള്‍ നല്ലത്
 "Muhurtham Jwalitham Shreyo natu Dhumayitam Chiram" -
It is better to flame forth for one instant than to smoke away for ages.
 "Cowards die a thousand deaths. The valiant taste of death but once."-William Shakespeare

“Face the brutes.” That is a lesson for all life—face the terrible, face it boldly. Like the monkeys, the hardships of life fall back when we cease to flee before them.

“The earth is enjoyed by heroes”—this is the unfailing truth. Be a hero. Always say, “I have no fear.” Be a hero. Tell this to everyone—“Have no fear.”

"Above all, beware of compromises. Hold on to your own principles in weal or woe and never adjust them to others’ “fads” through the greed of getting supporters."

"Please everyone without becoming a hypocrite or a coward."

"Tell the truth boldly, whether it hurts or not. Never pander to weakness. If truth is too much for intelligent people and sweeps them away, let them go; the sooner the better."

-വിവേകാനന്ദന്‍

സുഭാഷിതം

uttamA AtmanA khyAtAH pituH khyAtAshcha madhyamAH |
adhaMA mAtulat.h khyAtAH shvashurAchhAdhamAdhamAH ||

उत्तमाः आत्मना ख्याताः पितुः ख्याताः च मध्यमाः |
अधमाः मातुलात् ख्याताः शवशुरात् च अधमाधमाः ||

ഉത്തമാ: ആത്മനാ ഖ്യാതാ: പിതു: ഖ്യാതാ: ച മധ്യമാ:
അധമാ: മാതുലാത് ഖ്യാതാ: ശ്വശുരാത് ച അധമാധമാ:

സ്വയമേവ ഖ്യാതി നേടുന്നവന്‍ ഉത്തമനും, പിതാവിനാല്‍ ഖ്യാതി നേടുന്നവന്‍ മധ്യമനും, മാതുലനാല്‍ ഖ്യാതി നേടുന്നവന്‍ അധമനും ശ്വശുരനാല്‍ (അമ്മായിഅച്ഛന്‍) ഖ്യാതി (പ്രശസ്തി) നേടുന്നവന്‍ അധമരില്‍ അധമനും ആണ്.


The great ones are famous by their own efforts, The average are famous because of their father. The inferior men are famous because of their uncle. and the worst among them are famous because of their father in law.

വിസിറ്റിംഗ് രാജാവ്

പോയ വാരം - ലാന്‍‌ഡിംഗ്: തിങ്കളാഴ്ച, ടേക്ക് ഓഫ്: ബുധനാഴ്ച
ഈ വാരം - ലാന്‍‌ഡിംഗ്: തിങ്കളാഴ്ച, ടേക്ക് ഓഫ്: ചൊവ്വാഴ്ച
ഇനി ഈ വാരം ഒരു ലാന്‍‌ഡിംഗ് ഉണ്ടാവുമോ? ആരാണ് പകരം (ഹെന്ത്! പകരം വയ്ക്കാനാവുമോ?). സംശയ ദൂരീകരണങ്ങള്‍ക്ക് സമീപിക്കുക: Astrological Consultant
വരുമെന്ന് പറഞ്ഞാല്‍ : വരില്ല
കിഴക്കോട്ടെന്ന് പറഞ്ഞാല്‍ : തെക്ക്-വടക്ക് പോയേക്കാം (മുകളില്‍ പറഞ്ഞ അദ്യം ശരണം!)

ഇക്കണക്കിന് പോയാല്‍ കഴിഞ്ഞയാണ്ട് 46 'സ്പെഷല്‍' എടുത്ത 13 ആം നമ്പ്ര് കൗണ്‍സിലറെ മലര്‍ത്തിക്കളയുമോ അണ്ണാ!? 
അസത്യം വച! അധര്‍മ്മം ചര!

നാഥനില്ലാ കളരി


കാര്‍ഷിക സര്‍‌വ്വകലാശാല നാഥനില്ലാ കളരി - മനോരമ ന്യൂസ്
Download
Windows Media Player not playing the above file? Install this 

Monday, 18 January 2010

To be, and not to be

ശ്രദ്ധിക്കേണ്ടവര്‍ ചെയ്യേണ്ടതും ചെയ്യുന്നതും!

Campus Activism

എന്തര് കൗണ്‍സിലണ്ണാ ഇത്?

പോഴന്മാര്‍ക്ക് ചെല തംശയം ഒണ്ടേ തമ്പ്രാ:
  1. മീറ്റിംഗ് 12ന് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കുന്നത് കൊണ്ട് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളെ ബാധിക്കുന്നുവത്രേ. എന്നാല്‍ 20/01/2009 നും 12ന് തന്നെ മീറ്റിംഗ്. അപ്പോള്‍ ക്ലാസ്സിനെ ബാധിക്കില്ലേ? 
  2.   മീറ്റിംഗ് 12ന് തുടങ്ങുന്നത് കൊണ്ട് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളെ ബാധിക്കുന്നു എങ്കില്‍ മീറ്റിംഗിന്റെ സമയം മാറ്റിയാലല്ലേ ശരിയാവൂ. അതോ ഇതെല്ലാം ക്ലാസ്സെടുക്കാത്തവരുടെ ലിസ്റ്റാണോ? ക്ലാസ്സെടുക്കുന്നവരെ ഇതില്‍നിന്നൊക്കെ ഒയിവാക്കിയോ?
  3.   13ആം നമ്പ്ര് എന്തര് ആപ്പീസറിന്‍ ചാര്‍ജ്ജാണാവോ? (നമ്മടെ ആളല്ലേടേ!?) ആപ്പീസറിന്‍ ചാര്‍ജ്ജ് കെമിസ്ട്രി, ഫിസിക്സ്, സോയില്‍ മെക്കാനിക്സ് ഒന്നും കണ്ടില്ല! എന്നാലും ഒരു റിമോട്ട് സെന്‍സിംഗ് ആപ്പീസറിന്‍ ചാര്‍ജ്ജ് വെക്കാത്തത് ചതിവായില്ലേ?
  4.  മൊത്തത്തില്‍ നമ്മടെ 'പുത്തി' എങ്ങനെ? ചെലവന്മാരെ ഒയിവാക്കാനുള്ള ലുട്ടു-തമ്പ് ഫോര്‍മുല എപ്പടി?!
  5. എന്തായാലും പുന:സംഘടിപ്പിക്കാനുള്ള കാരണം കലക്കിയില്ലേ? ഓഡര്‍ വായിച്ച് 'പുത്തി' ഇല്ലെന്ന് ആരെങ്കിലും പറയുമോ?
  6. ഇതെന്തര് കൗണ്‍സിലുകള്, ഇതുകള് എപ്പിടി തോന്നിയപോലെയും സംഘടിപ്പിക്കാവോ എന്നൊന്നും ചോദിച്ചേക്കരുത്! "നാന്‍ ആണയിട്ടാല്‍ ..."
 
 

    Saturday, 16 January 2010

    Code of Professional Ethics for University & College Teachers by UGC

    Report of The Task Force on  
    Code of Professional Ethics for  University & College Teachers 
     (Considered and as adopted by the Commission in its meeting held on 27th Dec. 1988)
      UNIVERSITY GRANTS COMMISSION, NEW DELHI
     1989 © University Grants Commission, UGC (P) 92/1989/10,000, ISBN 81-85025- 52-5

    PREAMBLE
    I. GOAL OF HIGHER EDUCATION IN OUR COUNTRY:
    The basic purpose of education is to create skill and knowledge and awareness of our glorious national heritage and the achievements of human civilisation, possessing a basic scientific outlook and commitment to the ideals of patriotism, democracy, secularism, socialism and peace, and the principles enunciated in the Preamble to our constitution.
    Higher education has to produce leaders of society and economy in all areas of manifold activities with a commitment to the aforesaid ideals.
    Higher education should strive for academic excellence, and progress of arts and science. Education, research and extension should be conducted in conformity with our national needs and priorities and ensure that our best talents make befitting contributions to international endeavour on societal needs.
    II. TEACHERS AND THEIR RIGHTS:
    Teachers should enjoy full civic and political rights of our democratic country. Teachers have a right to adequate emoluments, social position, just conditions of service, professional independence and adequate social insurance.
    THE CODE OF PROFESSIONAL ETHICS
    I. TEACHERS AND THEIR RESPONSIBILITIES:
    Whoever adopts teaching as a profession assumes the obligation to conduct himself in accordance with the ideals of the profession. A teacher is constantly under the scrutiny of his students and the society at large. Therefore, every teacher should see that there is no incompatibility between his precepts and practice.The national ideals of education which have already been set forth and which he/she should seek to inculcate among students must be his/her own ideals. The profession further requires that the teachers should be calm, patient and communicative by temperament and amiable in disposition.
    Teachers should :

    1. adhere to a responsible pattern of conduct and demeanour expected of them by the community;


    2. manage their private affairs in a manner consistent with the dignity of the profession;

      seek to make professional growth continuous through study and research;


    3. express free and frank opinion by participation at professional meetings, seminars, conferences etc. towards the contribution of knowledge;


    4. maintain active membership of professional organisations and strive to improve education and profession through them;


    5. perform their duties in the form of teaching, tutorial, practical and seminar work conscientiously and with dedication;


    6. co-operate and assist in carrying out functions relating to the educational responsibilities of the college and the university such as: assisting in appraising applications for admission, advising and counselling students as well as assisting in the conduct of university and college examinations, including supervision, invigilation and evaluation; and


    7. participate in extension, co-curricular and extra-curricular activities including community service.

    II. TEACHERS AND THE STUDENTS
    Teachers should

    1. respect the right and dignity of the student in expressing his/her opinion;

      deal justly and impartially with students regardless of their religion, caste, political, economic, social and physical characteristics;


    2. recognise the difference in aptitude and capabilities among students and strive to meet their individual needs;


    3. encourage students to improve their attainments, develop their personalities and at the same time contribute to community welfare;


    4. inculcate among students scientific outlook and respect for physical labour and ideals of democracy, patriotism and peace;


    5. be affectionate to the students and not behave in a vindictive manner towards any of them for any reason;


    6. pay attention to only the attainment of the student in the assessment of merit;


    7. make themselves available to the students even beyond their class hours and help and guide students without any remuneration or reward;


    8. aid students to develop an understanding of our national heritage and national goals and


    9. refrain from inciting students against other students, colleagues or administration.

    III. TEACHERS AND COLLEAGUES

    Teachers should

    1. treat other members of the profession in the same manner as they themselves wish to be treated;


    2. speak respectfully of other teachers and render assistance for professional betterment;


    3. refrain from lodging unsubstantiated allegations against colleagues to higher authorities;


    4. refrain from allowing considerations of caste, creed, religion, race or sex in their professional endeavour.

    IV. TEACHERS AND AUTHORITIES:

    Teachers should

    1. discharge their professional responsibilities according to the existing rules and adhere to procedures and methods consistent with their profession in initiating steps through their own institutional bodies and/or professional organisations for change of any such rule detrimental to the processional interest;
      refrain from undertaking any other employment and commitment including private tuition and coaching classes which are likely to interfere with their professional responsibilities


    2. co-operate in the formulation of policies of the institution by accepting various offices and discharge responsibilities which such offices may demand;


    3. co-operate through their organisations in the formulation of policies of the other institutions and accept offices;


    4. co-operate with the authorities for the betterment of the institutions keeping in view the interest and in conformity with dignity of the profession;


    5. should adhere to the conditions of contract;


    6. give and expect due notice before a change of position is made and


    7. refrain from availing themselves of leave except on unavoidable grounds and as far as practicable with prior intimation, keeping in view their particular responsibility for completion of academic schedule.

    V. TEACHERS AND NON-TEACHING STAFF:
    (i) Teachers should treat the non-teaching staff as colleagues and equal partners in a cooperative undertaking, within every educational institution;
    (ii) Teachers should help in the function of joint staff- councils covering both teachers and the non-teaching staff.

    VI. TEACHERS AND GUARDIANS
    Teachers Should try to see through teachers' bodies and organisations that institutions maintain contact with the guardians of their students, send reports of their performance to the guardians whenever necessary and meet the guardians in meetings convened for the purpose for mutual exchange of ideas and for the benefit of the institution.

    VII. TEACHERS AND SOCIETY
    Teachers Should
    (i) recognise that education is a public service and strive to keep the public informed of the educational programmes which are being provided;
    (ii) work to improve education in the community and strengthen the community's moral and intellectual life ;
    (iii) be aware of social problems and take part in such activities as would be conducive to the progress of society and hence the country as a whole;
    (iv) perform the duties of citizenship, participate in community activities and shoulder responsibilities of public offices;
    (v) refrain from taking part in or subscribing to or assisting in any way activities which tend to promote feeling of hatred or enmity among different communities, religions or linguistic groups but actively work for National Integration.


    Friday, 15 January 2010

    Help and suggestions please!

    For any suggestions and help please send a mail to: kcaetsathyam[at]gmail.com.

    Thursday, 14 January 2010

    പാവ രാജാവ്

    ആരോടും ഒന്നും പറയാതെയും ഫോണ്‍ പോലും എടുക്കാതെയും പലായനം ചെയ്ത് വിശ്രമിച്ചിരുന്നയാളെ തിരിച്ചു കൊണ്ടുവന്നതെന്തിന്? എന്തിനായിരുന്നു ഈ നാടകങ്ങള്‍! ഒരു സ്ഥാപനത്തിലെ മുഴുവന്‍ ആളുകളേയും വിഡ്ഢികളാക്കികൊണ്ട് ഒരാള്‍ നിയമ പ്രകാരം ഇരിക്കുമ്പോള്‍ മറ്റൊരാള്‍ അയാളറിയാതെ ഓഫീസ് വണ്ടി താന്‍ താമസിക്കുമെന്ന് അറിയിച്ച ഹോട്ടലില്‍ വരുത്തുക, എന്നിട്ട് വരില്ലെന്ന് അറിയിക്കുക പോലും ചെയ്യാതെ വെറുതെ ഗവ: വണ്ടി ഓടുക! എന്തൊക്കെ തമാശകള്‍!? മീറ്റിംഗിന് പങ്കെടുക്കില്ലെന്ന് പറയുക എന്നിട്ട് പകരം പേരുവെച്ചിരുന്ന ആളോട് പറയാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ പങ്കെടുക്കുക! ഓരോരുത്തരുടെയും അന്തസ്സ് ഓരോ തരത്തിലായിരിക്കും!? ദുരൂഹതയും രഹസ്യവും മറ്റും താരതമ്യേന ശരാശരിയായ ഒരുത്തന് താരപരിവേഷം നല്‍കാനുള്ള തന്ത്രമോ, വിലപേശലിന്റെ വാണിഭ സൂത്രമോ?!

    മുക്കാല്‍ കോടി പാഴാക്കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുക്കാന്‍ പകരക്കാരന്‍ കൂട്ടു നില്‍ക്കാതായപ്പോളാണ് ഈ സൂത്രം വേണ്ടി വന്നത്. ലുട്ടുവിന്റെ അഭ്യുദയകാംക്ഷിയായ മേലാവാണ് സൂത്രധാരന്‍. പകരക്കാരന് നിരന്തരമായ മാനസിക പീഢനവും ഭീക്ഷണിയും മൂലം മാനസിക പിരിമുറുക്കം അനുഭവപ്പെട്ടപ്പോള്‍, ലുട്ടുവിന്റെ നേതൃത്വത്തില്‍ ഒരു 'ഡെലിഗേഷന്‍' മേലാവിന്റെ ആശംസകളോടെ ഉന്നതരെ കാണുവാന്‍ പുറപ്പെടുവാന്‍ തീരുമാനിച്ചു. അതിനായി ആളെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് അനഭിമതനായതു കൊണ്ട് മാറ്റി നിര്‍ത്തപ്പെടുന്ന, ഇവിടുത്തെ അതേ സാഹചര്യത്തില്‍ മറ്റൊരു കോളേജിലെ തലവനെ മാറ്റി തന്നെ ആക്കിയപ്പോള്‍ നിരസിച്ച് അന്തസ്സും ആഭിജാത്യവും കാണിച്ച ആളുടെ ബന്ധുവായ, ആള്‍ അദ്ദേഹത്തിന്റെ കുടുംബ മഹിമയ്ക്കൊത്തവണ്ണം "ഇത്തരം പരിപാടികളില്‍ എനിക്ക് യോജിപ്പില്ല" എന്ന് പറയുകയാണുണ്ടായത്. 'ഡെലിഗേഷന്' വേണ്ടത്ര ആളെ കിട്ടാത്തത് കൊണ്ട് വിജയിക്കാതെ പോയി.
    അപ്പോഴാണ് പഴയ ആളെ നിര്‍ബന്ധമായി കൊണ്ടു വന്നത്. ഫയലുകളോക്കെ ലുട്ടു നോക്കി നല്‍കും, തുല്യം ചാര്‍ത്തിയാല്‍ മതി! ആഴ്ചയില്‍ രണ്ട് ദിവസം ഉണ്ടായാല്‍ മതി. ഔദ്യോഗികമായി യാത്രപ്പടി വാങ്ങി വീട്ടിലിരിക്കാനുള്ള സൗകര്യം ബാക്കി ദിവസത്തേയ്ക്ക് ചെയ്യും. ഇവിടെ താമസത്തിന് സമശീതോഷ്ണ മുറി, എപ്പോഴും കൂടെ നടക്കാന്‍ 'ഏലസ്' ധരിച്ചവര്‍. ആരെങ്കിലും വേണ്ടെന്നു വെയ്ക്കുമോ? ലുട്ടുവിന് വേണ്ട ഫയല്‍ അയാള്‍ മുക്കട്ടെ!

    "ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം"
     പണ്ട് യേശു ദേവന്‍ ദേവാലയത്തില്‍ നിന്ന് അടിച്ചിറക്കിയ ഹുണ്ടികക്കാരുടെ പിന്മുറക്കാര്‍ ഉന്നതങ്ങളിലിരുന്ന് വേദം ഓതുന്നു! സത്യസന്ധനെന്നും എല്ലാവരേക്കാളും മിടുക്കനെന്നും മറ്റും
    വീമ്പിളക്കിയിരുന്നവര്‍ക്ക് എന്തിനെയാണ് ഭയം?!!

    സത്യമേവ ജയതേ!
    യതോ ധര്‍മ്മസ്തതോ ജയ!

    Thursday, 7 January 2010

    മംഗളം ന്യൂസ്

    തവനൂര്‍ കാര്‍ഷിക കോളജിലെ വെട്ടിപ്പ്‌: അന്വേഷണം നടത്തുമെന്ന്‌ മന്ത്രി മുല്ലക്കര
    എടപ്പാള്‍: കേരളത്തിലെ ഏക കാര്‍ഷിക എന്‍ജിനീയറിംഗ്‌ കോളജായ മലപ്പുറം തവനൂരിലെ കേളപ്പജി സ്‌മാരക കാര്‍ഷിക കോളജില്‍ ഇല്ലാത്ത യന്ത്രങ്ങളുടെ പേരില്‍ വെട്ടിപ്പു നടത്തിയതിനെക്കുറിച്ചു വകുപ്പുതല അന്വേഷണം നടത്തുമെന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ 'മംഗള'ത്തോടു പറഞ്ഞു.

    വെട്ടിപ്പിനെക്കുറിച്ച്‌ 'മംഗളം' ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും. സര്‍ക്കാര്‍ ഖജനാവിലെ പണം പാഴാക്കാനുള്ളതല്ല-മന്ത്രി പറഞ്ഞു.

    കാര്‍ഷിക സര്‍വകലാശാലയുടെ പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു സമര്‍പ്പിച്ച വിവരാവകാശരേഖയ്‌ക്കുള്ള മറുപടിയിലാണ്‌ വെട്ടിപ്പു നടന്നതായി വ്യക്‌തമായ തെളിവുകളോടെ 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്‌. മുക്കാല്‍ കോടിയോളം രൂപയുടെ വെട്ടിപ്പു നടന്നതായി വ്യക്‌തമാവുകയും ചെയ്‌തിരുന്നു.

    കോള്‍ ലാന്റ്‌ വികസന ഏജന്‍സിയുടെ കോള്‍നിലങ്ങളിലെ നെല്ല്‌ കൊയ്‌ത്തുമെതി നടത്തുന്നതിനു 9.22 ലക്ഷം രൂപ മുടക്കി യന്ത്രം വാങ്ങിയെന്നാണു തട്ടിപ്പിലൊന്ന്‌. എന്നാല്‍ ഇങ്ങനെ ഒരു യന്ത്രം വാങ്ങിയിട്ടില്ല. ഐ.സി.എ.ആറിന്റെ അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതിയിലുള്ള കാര്‍ഷിക മേഖലയിലെ ഊര്‍ജത്തിന്റെ ആവശ്യകതയെന്ന പ്രൊജക്‌ടിലെ തട്ടിപ്പ്‌, കശുവണ്ടിയുടെ തോട്‌ പൊളിക്കാനുള്ള യന്ത്രം നിര്‍മിച്ചതിലെ തട്ടിപ്പ്‌ എന്നിവയായിരുന്നു മറ്റുള്ളവ.

     

    വാര്‍ത്താ ലോകം ന്യൂസ്


    തവനൂര്‍ എന്‍ജിനിയറിങ് കോളേജ് മുക്കാല്‍ കോടി രൂപ പാഴാക്കിയതായെന്ന് ആരോപണം

    പൊന്നാനിഃ തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളേജില്‍ മൂന്ന് പ്രൊജക്ടുകളുടെ പേരില്‍ മുക്കാല്‍ കോടിയോളം രൂപ പാഴാക്കിയതായി ആരോപണം. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

    കോള്‍ലാന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ കോള്‍ നിലങ്ങളിലെ നെല്ല് കൊയ്യുന്നതും മെതിക്കുന്നതും യന്ത്രവത്കരിക്കുന്നതിനുള്ള 9.22 ലക്ഷം രൂപയുടെ പദ്ധതി, ഐ.സി.എ.ആര്‍ന്റെ അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതിയിലുള്ള കാര്‍ഷികമേഖലയിലെ ഊര്‍ജത്തിന്റെ ആവശ്യകത 54.27 ലക്ഷത്തിന്റെ പ്രൊജക്ട്, ഐ.സി.എ.ആര്‍.ന്റെ തന്നെ കശുവണ്ടിയുടെ തോട് പൊളിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രൊജക്ട് എന്നിവയാണ് 74.49 ലക്ഷം രൂപ ചെലവഴിച്ചിട്ടും വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വര്‍ഷങ്ങളായി ഫയലിലൊതുങ്ങുന്നത്.

    മൂന്ന് പ്രൊജക്ടുകള്‍ക്കും വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് പണം മുടക്കിയ ഏജന്‍സികളില്‍നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മുക്കാല്‍ കോടിയോളം പൊതുപണം ദുരുപയോഗം ചെയ്തതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി മുല്ലക്കര രത്‌നാകരനാണ് വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
    Read here

    Some collected Documents

    Courtesy: Secretary, Indian Social Cultural Forum, Tavanur

    Wednesday, 6 January 2010

    എന്തിനുവേണ്ടി പോരാടണം!!

    കോളേജിനുള്ള ഡവലപ്മെന്റ് ഗ്രാണ്ട് കുട്ടികള്‍ക്കുള്ളതാണ്. അത് കൊടുത്ത് വാങ്ങുന്ന ഉപകരണങ്ങള്‍ എന്ത് കസര്‍ത്തിനുള്ളതാണെങ്കിലും ആ കോളേജിലെ കുട്ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ആ അവകാശത്തിനുവേണ്ടി "പോരാടണം".

    "കലാലയം കുടുംബം" ആവുമ്പോള്‍ കുടുംബ സ്വത്തുമാവുമോ?


    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ചരിത്രത്തില്‍ എവിടെയെങ്കിലും ഏതെങ്കിലും തെരെഞ്ഞെടുപ്പിന് അപ്പന്‍  ഓഫീസറും മകന്‍ മത്സരാര്‍ത്ഥിയുമായിട്ടുണ്ടോ? (അടുത്ത പി.എസ്.സി. പരീക്ഷയ്ക്ക് ചോദിക്കപ്പെടാവുന്ന ഒരു ചോദ്യം)


    ഈ കഥയില്‍ ചോദ്യങ്ങളില്ല. "ചോദ്യം ചെയ്യാതെ വിശ്വസിപ്പിന്‍!".ചോദിക്കാന്‍ സമ്മതിക്കില്ല. നിശ്ശബ്ദനാക്കും. ശബ്ദിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി "പോരാടണം". 

     അന്ന് അടിച്ചോടിക്കപ്പെട്ടവര്‍ ഇന്ന് വേദം ഓതുന്നു!

    Sunday, 3 January 2010

    തൊലിക്കട്ടിയ്ക്ക് ലോക അംഗീകാരം

    ഇപ്പോള്‍ പല പകല്‍ മാന്യന്മാരുടേയും “സഞ്ചിയിലെ പൂ ച്ച” പുറത്ത് ചാടിക്കൊണ്ടിരിക്കുകയാണല്ലോ? അപ്പോള്‍ തൊലിക്കട്ടിയുടെ പല അന്യാദൃശ്യ പ്രകടനങ്ങള്‍ കാണുവാനും സാധിച്ചുവല്ലോ.
    സമൂഹത്തില്‍ വിജ്ഞാനം കൊണ്ടും പ്രവൃത്തികൊണ്ടും സ്വഭാവ സംസ്കാരങ്ങള്‍ കൊണ്ടും ജനസാമാന്യത്തിന്റെ ആദരത്തിന് പാത്രമായിട്ടുള്ളവരായിരുന്നു അദ്ധ്യാപകര്‍. അവരുടെ സമ്പത്തോ, വേഷഭൂഷകളോ ആയിരുന്നില്ല, മേല്‍പ്പറഞ്ഞ സാംസ്കാരിക മേന്മയായിരുന്നു അവരെ വ്യതിരിക്തരും ബഹുമാനപാത്രങ്ങളുമാക്കിയിരുന്നത്. എന്നാല്‍ ഇതിന് കടക വിരുദ്ധമായ പ്രവൃത്തികളിലൂടെ മഹത്തരമായ ഒരു തൊഴില്‍ ചെയ്യുന്ന ഇത്തരം ആളുകളെ മുഴുവന്‍ അധിക്ഷേപത്താല്‍ തല കുമ്പിട്ട് നടക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ചില വ്യക്തികളുണ്ട്.
    “വസുധൈവ കുടുംബകം” എന്ന പൌരാണിക ഭാരതീയ മഹാമനസ്കതയുടെ ബാനറിന് കീഴിലാണ് ഈ പ്രഹസനം എന്ന് മാത്രം. പേറ്റന്റിന്റെയും ട്രേഡ് മാര്‍ക്കിന്റെയും കാലമായത് കൊണ്ടായിരിക്കാം “വസുധ”യ്ക്ക് പകരം “കലാ‍ലയം” എന്നാക്കിയിട്ടുണ്ട്.എന്ന് മാത്രം. അപ്പോള്‍ “കലാലയ”നാഥനും “കലാലയ”നാഥയും ഒരു ത്രേതായുഗ ഗുരുവും ഗുരുപത്നിയുമല്ലേ?! ഹാ! എത്ര ഉദാത്തം! കുടുംബം കലാലയമാക്കുമോ അതോ കലാലയം കുടുംബമാക്കുമോ? ലക്ഷ്യങ്ങള്‍ സാധൂകരിക്കട്ടെ!!
    ത്രേതായുഗത്തില്‍ “വിസിറ്റിംഗ് ഗുരുവും” “സ്പെഷ്യല്‍ ലീവുകളും” ഉണ്ടായിരുന്നോ എന്ന് അറിവില്ല. എന്തായാലും അഭിനവന് പൂര്‍ണ്ണത്തില്‍നിന്നും ശിഷ്യര്‍ക്ക് കലാലയത്തില്‍ നിര്‍ബന്ധമായും വേണ്ട ഹാജര്‍ ശതമാനം കുറച്ചാലുള്ളിടത്തോളം പോലും “വിസിറ്റുകള്‍” ഉണ്ടാവില്ല. ബാക്കിയൊക്കെ “സ്പെഷ്യല്‍“!. “കലാലയ”നാഥനാവുമ്പോള്‍ അടുപ്പിലുമാവാല്ലോ!
    ഏതായാലും പൌരാണിക മണ്ടന്മാര്‍ സന്തതികളേയും ശിഷ്യരേയും സമദൃഷ്ടിയോടെ കണ്ടിരുന്നുവത്രേ. എന്നാല്‍ “കാലമിന്ന് കലിയുഗമാവുന്നു”, അതുകൊണ്ടല്ലേ “ഉദര നിമിത്തം ബഹുകൃത വേഷങ്ങള്‍” ഒക്കെ. ഇപ്പോള്‍ നമ്മുടെ സ്വന്തം കാര്യത്തിന് അല്പം നീക്കുപോക്ക് ആവാം, മൂന്ന് ഗുരൂപദേശങ്ങള്‍ക്ക് വന്നിരുന്നോ ഇല്ലയോ എന്നതില്‍ അല്പം മായം! പിന്നീട് നമ്മുടെ പ്രിയ ശിഷ്യരില്‍ ചിലരോട് ഗുരുദക്ഷിണയായി മറ്റുചിലരുടെ വായ്മൊഴി വഴക്കം ദൂരഭാക്ഷിണിയില്‍ പകര്‍ത്തി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം പ്രവര്‍ത്തിച്ചതിന് അനുഗ്രഹമായി ഹാജര്‍ നല്‍കി അനുഗ്രഹിക്കുന്നത് തെറ്റാണോ!
    അപ്പോഴാണ് നമ്മുടെ പഴയ ആദര്‍ശ പ്രസംഗങ്ങളെപ്പറ്റി ഓര്‍ക്കുന്നത്, ആറേഴ് ശിഷ്യര്‍ അതാ ഹാജരില്ലാതെ താഴെ! ക്രഡിറ്റില്ലെന്നും ഗുരൂപദേശങ്ങളൊന്നും എന്നല്ല “വിസിറ്റുകള്‍”തന്നെ കാണപ്പെട്ടില്ലെന്നതുമൊക്കെ ദോഷൈകദൃക്‌കുകള്‍ കലാലയത്തെ തകര്‍ക്കുവാന്‍ പറയുന്നതാണ്. ഇത്തരത്തില്‍ പറയുന്നവരെ ഉപദ്രവിക്കേണ്ടത് ശിഷ്യരെന്നുള്ളനിലയ്ക്കും “കലാലയ”നാഥന്റെ മക്കളെന്നുള്ള നിലയ്ക്കും നിങ്ങളുടെ ചുമതലയെന്ന് ഓര്‍ത്ത് പ്രവൃത്തിയ്ക്കേണ്ടതാണ്. പ്രവൃത്തികള്‍ ഒന്നും
    കലാലയങ്ങളെ നശിപ്പിക്കാറില്ലെന്നതും അത് ഇത്തരത്തിലുള്ള ജല്പനങ്ങള്‍ കൊണ്ട് മാത്രമാണ് സംഭവിക്കുന്നത് എന്നും ഇത്തരക്കാരെ ബോധ്യപ്പെടുത്തേണ്ടതാണ്.

    ഓ ശാന്തീ! ശാന്തീ! ശാന്തീ!

    (തൊലിക്കട്ടിക്കുള്ള അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട മംഗളപത്രത്തിലൊന്ന്)