Wednesday, 20 January 2010

കാര്‍ഷിക സര്‍വ്വകലാശാല പരാജയം - മന്ത്രി ജി.സുധാകരന്‍


ഉത്പാദന മേഖലയ്ക്ക് പ്രയോജനകരമായ ഒരു പദ്ധതിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് സഹകരണ മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

സര്‍വ്വകലാശാല നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും സഹകരണ മന്ത്രി ആവശ്യപ്പെട്ടു. സര്‍വ്വകലാശാലകളുടെ ഗവേഷണ രീതിയും നിലവിലുള്ള പഠന രീതിയും സമൂഹത്തിന് ഗുണം ചെയ്യുന്നില്ല.

വിജ്ഞാന വ്യാപനം നടക്കുന്നില്ല. കാര്‍ഷിക സര്‍വ്വകലാശാല സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വിളവ് നശിക്കുന്ന കര്‍ഷകര്‍ക്ക് പ്രയോജനകരമായ യാതൊന്നും സൃഷിക്കാന്‍ അവര്‍ക്കാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിളവ് നശിക്കുന്ന പാടത്ത് കൊയ്യാന്‍ ഇറങ്ങുന്നതിന് പകരം കാര്‍ഷിക സര്‍വ്വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന കണ്ടുപിടിത്തങ്ങള്‍ക്ക് തയാറാകണം.

പിള്ളേരെയും കൂട്ടി കുട്ടനാട്ടില്‍ കൊയ്ത്തിനു പോവുന്ന സമയത്ത്‌ പുതിയ കൊയ്ത്തു യന്ത്രം കണ്ടുപിടിച്ചിരുന്നെങ്കില്‍ കര്‍ഷകന്‌ പ്രയോജനം കിട്ടിയേനെയെന്നും സുധാകരന്‍ പറഞ്ഞു. സര്‍വ്വകലാശാലകളുടെ സ്വയം ഭരണത്തില്‍ കൈകടത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ക്കായുള്ള ശില്‍പ്പശാല തിരുവനന്തപുരത്ത് 3 മെയ് 2008ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സര്‍വ്വകലാശാ‍ല വൈസ്ചാന്‍സലര്‍ അധ്യക്ഷനായിരുന്നു.
[webdunia]
[yahoo]

No comments:

Post a Comment