Thursday, 14 January 2010

പാവ രാജാവ്

ആരോടും ഒന്നും പറയാതെയും ഫോണ്‍ പോലും എടുക്കാതെയും പലായനം ചെയ്ത് വിശ്രമിച്ചിരുന്നയാളെ തിരിച്ചു കൊണ്ടുവന്നതെന്തിന്? എന്തിനായിരുന്നു ഈ നാടകങ്ങള്‍! ഒരു സ്ഥാപനത്തിലെ മുഴുവന്‍ ആളുകളേയും വിഡ്ഢികളാക്കികൊണ്ട് ഒരാള്‍ നിയമ പ്രകാരം ഇരിക്കുമ്പോള്‍ മറ്റൊരാള്‍ അയാളറിയാതെ ഓഫീസ് വണ്ടി താന്‍ താമസിക്കുമെന്ന് അറിയിച്ച ഹോട്ടലില്‍ വരുത്തുക, എന്നിട്ട് വരില്ലെന്ന് അറിയിക്കുക പോലും ചെയ്യാതെ വെറുതെ ഗവ: വണ്ടി ഓടുക! എന്തൊക്കെ തമാശകള്‍!? മീറ്റിംഗിന് പങ്കെടുക്കില്ലെന്ന് പറയുക എന്നിട്ട് പകരം പേരുവെച്ചിരുന്ന ആളോട് പറയാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ പങ്കെടുക്കുക! ഓരോരുത്തരുടെയും അന്തസ്സ് ഓരോ തരത്തിലായിരിക്കും!? ദുരൂഹതയും രഹസ്യവും മറ്റും താരതമ്യേന ശരാശരിയായ ഒരുത്തന് താരപരിവേഷം നല്‍കാനുള്ള തന്ത്രമോ, വിലപേശലിന്റെ വാണിഭ സൂത്രമോ?!

മുക്കാല്‍ കോടി പാഴാക്കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ മുക്കാന്‍ പകരക്കാരന്‍ കൂട്ടു നില്‍ക്കാതായപ്പോളാണ് ഈ സൂത്രം വേണ്ടി വന്നത്. ലുട്ടുവിന്റെ അഭ്യുദയകാംക്ഷിയായ മേലാവാണ് സൂത്രധാരന്‍. പകരക്കാരന് നിരന്തരമായ മാനസിക പീഢനവും ഭീക്ഷണിയും മൂലം മാനസിക പിരിമുറുക്കം അനുഭവപ്പെട്ടപ്പോള്‍, ലുട്ടുവിന്റെ നേതൃത്വത്തില്‍ ഒരു 'ഡെലിഗേഷന്‍' മേലാവിന്റെ ആശംസകളോടെ ഉന്നതരെ കാണുവാന്‍ പുറപ്പെടുവാന്‍ തീരുമാനിച്ചു. അതിനായി ആളെ കൂട്ടാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ക്ക് അനഭിമതനായതു കൊണ്ട് മാറ്റി നിര്‍ത്തപ്പെടുന്ന, ഇവിടുത്തെ അതേ സാഹചര്യത്തില്‍ മറ്റൊരു കോളേജിലെ തലവനെ മാറ്റി തന്നെ ആക്കിയപ്പോള്‍ നിരസിച്ച് അന്തസ്സും ആഭിജാത്യവും കാണിച്ച ആളുടെ ബന്ധുവായ, ആള്‍ അദ്ദേഹത്തിന്റെ കുടുംബ മഹിമയ്ക്കൊത്തവണ്ണം "ഇത്തരം പരിപാടികളില്‍ എനിക്ക് യോജിപ്പില്ല" എന്ന് പറയുകയാണുണ്ടായത്. 'ഡെലിഗേഷന്' വേണ്ടത്ര ആളെ കിട്ടാത്തത് കൊണ്ട് വിജയിക്കാതെ പോയി.
അപ്പോഴാണ് പഴയ ആളെ നിര്‍ബന്ധമായി കൊണ്ടു വന്നത്. ഫയലുകളോക്കെ ലുട്ടു നോക്കി നല്‍കും, തുല്യം ചാര്‍ത്തിയാല്‍ മതി! ആഴ്ചയില്‍ രണ്ട് ദിവസം ഉണ്ടായാല്‍ മതി. ഔദ്യോഗികമായി യാത്രപ്പടി വാങ്ങി വീട്ടിലിരിക്കാനുള്ള സൗകര്യം ബാക്കി ദിവസത്തേയ്ക്ക് ചെയ്യും. ഇവിടെ താമസത്തിന് സമശീതോഷ്ണ മുറി, എപ്പോഴും കൂടെ നടക്കാന്‍ 'ഏലസ്' ധരിച്ചവര്‍. ആരെങ്കിലും വേണ്ടെന്നു വെയ്ക്കുമോ? ലുട്ടുവിന് വേണ്ട ഫയല്‍ അയാള്‍ മുക്കട്ടെ!

"ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം"
 പണ്ട് യേശു ദേവന്‍ ദേവാലയത്തില്‍ നിന്ന് അടിച്ചിറക്കിയ ഹുണ്ടികക്കാരുടെ പിന്മുറക്കാര്‍ ഉന്നതങ്ങളിലിരുന്ന് വേദം ഓതുന്നു! സത്യസന്ധനെന്നും എല്ലാവരേക്കാളും മിടുക്കനെന്നും മറ്റും
വീമ്പിളക്കിയിരുന്നവര്‍ക്ക് എന്തിനെയാണ് ഭയം?!!

സത്യമേവ ജയതേ!
യതോ ധര്‍മ്മസ്തതോ ജയ!

No comments:

Post a Comment