മനോരമ ന്യൂസ്: Wednesday, December 16, 2009
കാപ്പി പറിക്കാം, കൊളുന്തു നുള്ളാം
കല്‍പറ്റ: കേരളത്തില്‍ ആദ്യമായി കാപ്പി പറി യന്ത്രവും ഇപ്പോള്‍ വയനാട്ടിലെത്തി. ഒരുകിലോ മാത്രം തൂക്കം വരുന്ന ഇതുകൊണ്ട് ഒരു സ്ത്രീ തൊഴിലാളിക്ക് മണിക്കൂറില്‍ 80 കിലോ മൂതല്‍ 120 കിലോ വരെ കാപ്പി പറിച്ചെടുക്കാം. എട്ടു മണിക്കൂറോളം യന്ത്രം പ്രവര്‍ത്തിപ്പിച്ചാല്‍ 800 കിലോ കാപ്പി പറിച്ചെടുക്കാം. സാധാരണഗതിയില്‍ ഒരു തൊഴിലാളി ദിവസം ഏറിയാല്‍ 70 കിലോ കാപ്പി മാത്രമാണ് പറിച്ചെടുക്കുക. ചാര്‍ജ് ചെയ്യുന്ന ബാറ്ററി ഉപയോഗിച്ചാണ് യന്ത്രം പ്രവര്‍ത്തിക്കുന്നത്. മൂന്ന് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ എട്ടു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഇറ്റാലിയന്‍ കമ്പനിയുടെ യന്ത്രത്തിന് 16,950 രൂപയാണ് വില. യന്ത്രമുപയോഗിച്ച് ചെടിക്ക് കേടുകൂടാതെ എക്കോ സിസ്റ്റം വഴി കാപ്പി വിളവെടുപ്പ് നടത്താം.കാപ്പിത്തോട്ടങ്ങള്‍ പലതും റബറിലേക്ക് വഴിമാറുന്ന കാഴ്ചയാണ്. റബര്‍ കുഴിയെടുക്കുന്നത
മുതലുള്ള ജോലികള്‍ക്കും വയനാട്ടില്‍ യന്ത്രങ്ങളുണ്ട്. യന്ത്രം ഉപയോഗിച്ച് ഒരു മണിക്കൂറില്‍ 60 കുഴികള്‍ വരെയെടുക്കാം. ഒരു ലീറ്റര്‍ പെട്രോള്‍ ചെലവില്‍ യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാം. ഈ യന്ത്രമുപയോഗിച്ച് വേലിക്കല്ല് സ്ഥാപിക്കാനും മറ്റ് കുഴികളെടുക്കാനും കഴിയും. കാടുവെട്ട് യന്ത്രമാണ് വന്‍കിട—ചെറുകിട തോട്ടങ്ങളില്‍ വ്യാപകമായ മറ്റൊന്ന്. ഈ യന്ത്രമുപയോഗിച്ച് ഒരു ഏക്കര്‍ വൃത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ മതി. ഇതിന് 300 രൂപയോളമാണ് ചെലവ് വരുന്നത്. ഞാറുനടാനും കൊയ്യാനും യന്ത്രങ്ങളുണ്ട്. നെല്ല് കൊയ്യാന്‍ യന്ത്രമുപയോഗിക്കുകയാണെങ്കില്‍ പത്ത് തൊഴിലാളികളുടെ പ്രവൃത്തി ചെയ്യാന്‍ കഴിയും.
കരസ്ഥലം കിളയ്ക്കുന്ന മിനി ടില്ലര്‍ ഉപയോഗിക്കുകയാണെങ്കില്‍ അഞ്ച് ഇഞ്ച് താഴ്ചയില്‍ നിലം ഉഴുതെടുക്കാം. ഇഞ്ചികൃഷിക്കും, തോട്ടങ്ങളില്‍ ഇടയിളക്കാനും ഈ യന്ത്രം ധാരാളം.തേയില മേഖലയില്‍ യന്ത്രവല്‍ക്കരണം കുറവായിരുന്നു. ചപ്പ് പറിക്കാന്‍ യന്ത്രമെത്തിയതോടെ സര്‍ക്കാര്‍ ശരാശരി നിശ്ചയിച്ച അളവിന് ഇരട്ടിയിലധികം ചപ്പ് തൊഴിലാളികള്‍ എടുക്കുന്നുണ്ട്. തെങ്ങിലും കവുങ്ങിലും കയറാന്‍ ആളെ കിട്ടാത്തത് ഒരു പരിധിവരെ തെങ്ങ് കയറ്റ യന്ത്രം കൊണ്ട് പരിഹരിക്കാനായിട്ടുണ്ട്. അടയ്ക്ക പറിക്കാനും പൊളിക്കാനും മരം മുറിക്കാനും ചോലയിറക്കാനും യന്ത്രമായി കഴിഞ്ഞു. അടുത്ത ദിവസത്തിനകം കുരുമുളക് പറിക്കാനുള്ള യന്ത്രം കൂടി ജില്ലയിലെത്താനിരിക്കുകയാണ്. ക്ഷീരമേഖലയും യന്ത്രവല്‍ക്കരണത്തില്‍ നിന്നു മാറിനില്‍ക്കുന്നില്ല. പശു പരിചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ യന്ത്രം ലഭ്യമാണ്.

No comments:
Post a Comment