Thursday, 28 January 2010

എന്തും ആവാം!

ശമ്പളക്കുടിശിക നല്‍കാതിരിക്കാന്‍ സെക്ഷനിലെ ആളെ മാറ്റി, പണ്ട് ലുട്ടുവിന്റെ പെറ്റിന്റെ ബോണ്ടും ഇപ്പോള്‍ കേസിലായ ഫയലുകളും അപ്രത്യക്ഷമായ സെക്ഷനിലെ പ്രിയങ്കരനെ കൊണ്ടുവന്നിരിക്കുകയാണ്. ഇനി രാജ കല്പ്പനയുള്ളവര്‍ക്കേ ശമ്പളമുള്ളൂ. രാജാവോ ലുട്ടുവിന്റെ അക്രീത ദാസനും! പോരേ പൂരം!
ഇപ്പോള്‍ കൈകാര്യം ചെയ്തിരുന്ന ആള്‍ കാര്യ പ്രാപ്തിക്കും നിഷ്പക്ഷതയ്ക്കും പേരു കേട്ടയാളായതിനാല്‍ ലുട്ടുവിന്റെ തരികിടകള്‍ നടന്നിരുന്നില്ല. ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നയാള്‍ ലുട്ടുവിന്റെ പ്രിയങ്കരന്‍ ആണ് എന്നല്ലാതെ കാര്യശേഷിയില്ലായ്മയ്ക്കും അലക്ഷ്യമായി ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനും കുപ്രസിദ്ധിയാര്‍ജ്ജിച്ചയാളാണ്. വര്‍ഷങ്ങളായി ലുട്ടുവിന്റെ ദ്രോഹം കാരണം കൊടുക്കാതെ വെച്ചിരിക്കുന്ന ശമ്പളം ഏത് നിയമ പ്രകാരമാണ് തടയുന്നത്? രാജാവിന് സെക്ഷനുകളില്‍ കയറി ദേഷ്യമുള്ളവരുടെ ഫയലുകള്‍ നശിപ്പിക്കാന്‍ അധികാരമുണ്ടോ? ജനാര്‍ദ്ദനന്‍ പിള്ളയുടെ പ്രസ്സിലെ തമിഴന്മാര്‍ക്ക് പോലും സമയത്തിന് ശമ്പളം നല്‍കണ്ടേ? അതോ എവനൊന്നും ഒരു നിയമവും ബാധകമല്ലെന്ന മുഷ്കാണോ? പ്രസ്സിലെ തമിഴന്മാരോട് കാണിക്കുന്ന സാമാന്യ മര്യാദ പോലും കീഴ് ജീവനക്കാരോട് കാണിക്കേണ്ടന്നാണോ? പണ്ടേ അദ്ധ്യാപരോട് മോശമായേ പെരുമാറൂ. അതു പിന്നെ അക്കാദമിക്ക് കാര്യങ്ങളിലും "സ്പെഷ്യല്‍ ലീവിലും" മറ്റും പല അഡ്ജസ്റ്റുമെന്റും വേണ്ടവര്‍ "നാണം കൈവിട്ട്" നില്‍ക്കുന്നത് കണ്ട് എല്ലാ അദ്ധ്യാപകരും അത്തരക്കാരാണെന്ന തെറ്റിദ്ധാരണയും ലുട്ടുവിന്റെ ഭീക്ഷണിയ്ക്ക് മുമ്പില്‍ പതറാത്തവരില്ലെന്ന ധൈര്യവും മൂലമാണെന്ന് വയ്ക്കാം.
ഇവിടെ എന്താണ് നടക്കുന്നത്? പണ്ടൊക്കെ രാജാവില്ലെങ്കില്‍ ഒരു പകരക്കാരന്‍ വേണം - ചാര്‍ജ്ജ് ആര്‍ക്കെങ്കിലും കൊടുക്കും, പോവുമ്പോള്‍ സീനിയര്‍ അദ്ധ്യാപകരോട് എവിടെ പോവുന്നു എന്ന് പറയും, മിക്കവാറും ദിവസം ക്യാമ്പസില്‍ ഉണ്ടാവും. ഇപ്പോള്‍ എപ്പോള്‍ ഉണ്ട് ഇല്ല എന്നോ എവിടെ പോയെന്നോ ആര്‍ക്കാണ് ചാര്‍ജ്ജെന്നോ എപ്പോള്‍ വരുമെന്നോ ഒന്നും ആര്‍ക്കും അറിഞ്ഞു കൂടാ. ജ്യോതിഷക്കാരനെ കണ്ട് കവടി നിരത്തുകയോ മഷിയിട്ടു നോക്കുകയോ മാത്രമേ രക്ഷയുള്ളൂ! ഡിപ്പാര്‍ട്ടുമെന്റ് ഹെഡുകള്‍ക്ക് പുല്ലു വില! ഇതിനാണോ ധാര്‍ഷ്ട്യമെന്ന് പറയുന്നത്?

No comments:

Post a Comment