വാര്‍ത്ത ശ്രദ്ധിക്കുക: അതില്‍ എവിടെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍?
ലുട്ടുവിന് സദ്യകൊടുക്കുക എന്ന ഒരേ ഒരു ഉദേശത്തില്‍ ചേര്‍ന്ന മീറ്റിംഗിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് - വിവിധ പ്രോജക്ടുകളില്‍ നിന്ന് - ലക്ഷങ്ങളാണ് അഡ്വാന്‍സായി വാങ്ങിയത്!
റിട്ടയറായ പല ബഹുമാന്യരായ പ്രൊഫസര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കാത്തവരാണ് അഴിമതിയുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാള്‍ക്ക് വന്‍ സദ്യയൊരുക്കിയത്. ഒരു യൂണിവേഴ്സിറ്റി മേലുദ്യോഗസ്ഥന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. കുറച്ച് കാലമായി ഈ അസോസിയേഷന്‍ ചിലര്‍ കൈയടക്കി വച്ച് സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി -സ്വന്തം പേരിലും ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും അവാര്‍ഡ് നല്‍കുക, ചിലരെപ്പറ്റി നുണ പ്രചാരണം നടത്തുക, വേണ്ടപ്പെട്ടവരെ പൊക്കുക, തുടങ്ങിയ കാര്യങ്ങള്‍ക്ക് - ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ലുട്ടു നേരിടുന്ന അന്വേഷണങ്ങള്‍ ഏതു വിധേനയും ഒതുക്കാമെന്ന് ഉന്നതന്‍ വാക്ക് നല്‍കിയത്രേ!


No comments:
Post a Comment