Thursday, 7 January 2010

വാര്‍ത്താ ലോകം ന്യൂസ്


തവനൂര്‍ എന്‍ജിനിയറിങ് കോളേജ് മുക്കാല്‍ കോടി രൂപ പാഴാക്കിയതായെന്ന് ആരോപണം

പൊന്നാനിഃ തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളേജില്‍ മൂന്ന് പ്രൊജക്ടുകളുടെ പേരില്‍ മുക്കാല്‍ കോടിയോളം രൂപ പാഴാക്കിയതായി ആരോപണം. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കോള്‍ലാന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ കോള്‍ നിലങ്ങളിലെ നെല്ല് കൊയ്യുന്നതും മെതിക്കുന്നതും യന്ത്രവത്കരിക്കുന്നതിനുള്ള 9.22 ലക്ഷം രൂപയുടെ പദ്ധതി, ഐ.സി.എ.ആര്‍ന്റെ അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതിയിലുള്ള കാര്‍ഷികമേഖലയിലെ ഊര്‍ജത്തിന്റെ ആവശ്യകത 54.27 ലക്ഷത്തിന്റെ പ്രൊജക്ട്, ഐ.സി.എ.ആര്‍.ന്റെ തന്നെ കശുവണ്ടിയുടെ തോട് പൊളിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രൊജക്ട് എന്നിവയാണ് 74.49 ലക്ഷം രൂപ ചെലവഴിച്ചിട്ടും വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ വര്‍ഷങ്ങളായി ഫയലിലൊതുങ്ങുന്നത്.

മൂന്ന് പ്രൊജക്ടുകള്‍ക്കും വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് പണം മുടക്കിയ ഏജന്‍സികളില്‍നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മുക്കാല്‍ കോടിയോളം പൊതുപണം ദുരുപയോഗം ചെയ്തതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി മുല്ലക്കര രത്‌നാകരനാണ് വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Read here

1 comment:

  1. Emily Dickinson once said " Pardon my sanity in a world insane " . Mind you you are in the company of the "insane" ... therefore we pardon you for your "sanity". May your tribe increase!

    ReplyDelete