പോഴന്മാര്‍ക്ക് ചെല തംശയം ഒണ്ടേ തമ്പ്രാ:
- മീറ്റിംഗ് 12ന് തുടങ്ങി ഒന്നരയ്ക്ക് അവസാനിക്കുന്നത് കൊണ്ട് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളെ ബാധിക്കുന്നുവത്രേ. എന്നാല്‍ 20/01/2009 നും 12ന് തന്നെ മീറ്റിംഗ്. അപ്പോള്‍ ക്ലാസ്സിനെ ബാധിക്കില്ലേ?
- മീറ്റിംഗ് 12ന് തുടങ്ങുന്നത് കൊണ്ട് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകളെ ബാധിക്കുന്നു എങ്കില്‍ മീറ്റിംഗിന്റെ സമയം മാറ്റിയാലല്ലേ ശരിയാവൂ. അതോ ഇതെല്ലാം ക്ലാസ്സെടുക്കാത്തവരുടെ ലിസ്റ്റാണോ? ക്ലാസ്സെടുക്കുന്നവരെ ഇതില്‍നിന്നൊക്കെ ഒയിവാക്കിയോ?
- 13ആം നമ്പ്ര് എന്തര് ആപ്പീസറിന്‍ ചാര്‍ജ്ജാണാവോ? (നമ്മടെ ആളല്ലേടേ!?) ആപ്പീസറിന്‍ ചാര്‍ജ്ജ് കെമിസ്ട്രി, ഫിസിക്സ്, സോയില്‍ മെക്കാനിക്സ് ഒന്നും കണ്ടില്ല! എന്നാലും ഒരു റിമോട്ട് സെന്‍സിംഗ് ആപ്പീസറിന്‍ ചാര്‍ജ്ജ് വെക്കാത്തത് ചതിവായില്ലേ?
- മൊത്തത്തില്‍ നമ്മടെ 'പുത്തി' എങ്ങനെ? ചെലവന്മാരെ ഒയിവാക്കാനുള്ള ലുട്ടു-തമ്പ് ഫോര്‍മുല എപ്പടി?!
- എന്തായാലും പുന:സംഘടിപ്പിക്കാനുള്ള കാരണം കലക്കിയില്ലേ? ഓഡര്‍ വായിച്ച് 'പുത്തി' ഇല്ലെന്ന് ആരെങ്കിലും പറയുമോ?
- ഇതെന്തര് കൗണ്‍സിലുകള്, ഇതുകള് എപ്പിടി തോന്നിയപോലെയും സംഘടിപ്പിക്കാവോ എന്നൊന്നും ചോദിച്ചേക്കരുത്! "നാന്‍ ആണയിട്ടാല്‍ ..."

No comments:
Post a Comment