തവനൂര്‍ കാര്‍ഷിക കോളജിലെ വെട്ടിപ്പ്: അന്വേഷണം നടത്തുമെന്ന് മന്ത്രി മുല്ലക്കര
എടപ്പാള്‍: കേരളത്തിലെ ഏക കാര്‍ഷിക എന്‍ജിനീയറിംഗ് കോളജായ മലപ്പുറം തവനൂരിലെ കേളപ്പജി സ്‌മാരക കാര്‍ഷിക കോളജില്‍ ഇല്ലാത്ത യന്ത്രങ്ങളുടെ പേരില്‍ വെട്ടിപ്പു നടത്തിയതിനെക്കുറിച്ചു വകുപ്പുതല അന്വേഷണം നടത്തുമെന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ 'മംഗള'ത്തോടു പറഞ്ഞു.
വെട്ടിപ്പിനെക്കുറിച്ച് 'മംഗളം' ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും. സര്‍ക്കാര്‍ ഖജനാവിലെ പണം പാഴാക്കാനുള്ളതല്ല-മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാലയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കു സമര്‍പ്പിച്ച വിവരാവകാശരേഖയ്‌ക്കുള്ള മറുപടിയിലാണ് വെട്ടിപ്പു നടന്നതായി വ്യക്‌തമായ തെളിവുകളോടെ 'മംഗളം' വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മുക്കാല്‍ കോടിയോളം രൂപയുടെ വെട്ടിപ്പു നടന്നതായി വ്യക്‌തമാവുകയും ചെയ്‌തിരുന്നു.
കോള്‍ ലാന്റ് വികസന ഏജന്‍സിയുടെ കോള്‍നിലങ്ങളിലെ നെല്ല് കൊയ്‌ത്തുമെതി നടത്തുന്നതിനു 9.22 ലക്ഷം രൂപ മുടക്കി യന്ത്രം വാങ്ങിയെന്നാണു തട്ടിപ്പിലൊന്ന്. എന്നാല്‍ ഇങ്ങനെ ഒരു യന്ത്രം വാങ്ങിയിട്ടില്ല. ഐ.സി.എ.ആറിന്റെ അഖിലേന്ത്യാ സംയോജിത ഗവേഷണപദ്ധതിയിലുള്ള കാര്‍ഷിക മേഖലയിലെ ഊര്‍ജത്തിന്റെ ആവശ്യകതയെന്ന പ്രൊജക്‌ടിലെ തട്ടിപ്പ്, കശുവണ്ടിയുടെ തോട് പൊളിക്കാനുള്ള യന്ത്രം നിര്‍മിച്ചതിലെ തട്ടിപ്പ് എന്നിവയായിരുന്നു മറ്റുള്ളവ.

No comments:
Post a Comment