Wednesday, 15 December 2010

പാഷാണത്തില്‍ കൃമി

പുണ്യവാന്‍ എന്ന മുഖം മൂടി അണിഞ്ഞ് അനേകം കൃത്രിമങ്ങള്‍ കാട്ടുന്നവനും മറ്റുള്ളവരെ ഉപദ്രവിച്ച് അതില്‍ ആനന്ദം കൊള്ളുന്ന മാനസിക വൈകൃതം ഉള്ളവനുമായ ഒരാളുടെ വിക്രിയകള്‍ മൂലം സ്ഥാപനത്തിലെ സമാധാന അന്തരീക്ഷം നശിക്കുകയും ആളുകള്‍ ഗ്രൂപ്പുകളായി തിരിയുകയും ചെയ്ത കാലഘട്ടത്തിന്റെ അവസാനം 2010 ഫെബ്രുവരിയില്‍ ഉണ്ടാവുമെന്ന് ധരിച്ചവരുടെ ധാരണ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് പാഷാണത്തില്‍ കൃമി വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ഈ യോന പ്രവാചകനെ കപ്പലില്‍ നിന്ന് എറിയുന്നതോടെ കടല്‍ ശാന്തമാവുമെന്ന് കരുതിയവര്‍ക്ക് തെറ്റി! ആള്‍ മാറിപ്പോയി!

 കഴിഞ്ഞ പത്ത് മാസം ഇയാള്‍ പതുങ്ങിയിരുന്നത് എന്ത് കൊണ്ട്? പുതിയ സ്ഥലത്ത് ചുവടുറപ്പിച്ച് അവിടെ ഇരുന്ന് പഴയ തന്ത്രങ്ങള്‍ എടുക്കാമെന്ന് വിചാരിച്ചിരിക്കണം. ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ആര്‍ക്കിട്ടെങ്കിലും ഒരു പണി കൊടുത്തത് ഓര്‍ത്ത് ഒന്ന് ചിരിച്ചില്ലെങ്കില്‍ ഉറങ്ങാനാവില്ലത്രേ! നന്നായി നടക്കുന്ന ഒരു മാനേജ്മെന്റ് സ്ഥാപനത്തില്‍ ഇയാളുടെ കൈയ്യിലിരുപ്പ് നേരിട്ട് വെളിയിലെടുത്താല്‍ അവര്‍ ചെവിക്ക് തൂക്കി വെളിയിലെറിയും എന്നതും എന്തിനും പോന്ന സ്തുതിപാഠക വൃന്ദത്തിന്റെ അഭാവവും മൂലം "പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല" എന്ന അവ്സ്ഥയായപ്പോള്‍ പണ്ടിരുന്നിരുന്ന സ്ഥലത്തേയ്ക്ക് കയറ്റുമതി ചെയ്തേക്കാം എന്ന് വച്ചു. സുഖമായി ഒന്ന് ഉറങ്ങിയിട്ട് എത്ര കാലമായി!

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി ശരിക്കും സുഖിക്കുകയായിരുന്നു: ആരെ ഉപദ്രവിക്കണമെന്ന് പറഞ്ഞാലും എന്ത് വൃത്തികെട്ട നിയമ വിരുദ്ധ നടപടിയ്ക്കും കൂട്ട് നിന്നിരുന്ന ഒരു അധികാര ദല്ലാള്‍ കൂടെയുണ്ടായിരുന്നത് കൊണ്ട്. അയാളുടെ ശ്രമം കൊണ്ട് നിയമ വിരുദ്ധമായി ഒരു വാലാട്ടിയെ സ്ഥാപനത്തില്‍ പ്രതിഷ്ടിച്ച് അയാളെ കൊണ്ട് എന്തും ചെയ്യിപ്പിച്ച് ചിരിച്ച് രസിച്ച് മദിച്ചിരുന്ന കാലം! ഒരു കുന്നുണ്ടെങ്കില്‍ ഒരു കുഴിയും ഉണ്ടെന്ന് മറന്ന കാലം! അഹങ്കാരം മൂത്ത് മദിച്ച് നടന്നപ്പോള്‍, ഉപദ്രവം മൂലം മടുത്തവര്‍ അധികാര ദല്ലാളിനെ ഉപയോഗിച്ച് ഒതുക്കാനാവാത്ത നീതിന്യായ വ്യവസ്ഥയുപയോഗിച്ച്, തന്റെ വൃത്തികേടുകള്‍ വെളിച്ചത്ത് കൊണ്ട് വരും എന്ന് വിചാരിച്ചില്ല. എന്നിട്ടും ദല്ലാളുടെ ബലത്തില്‍ റിക്കോഡുകള്‍ തിരുത്തുന്നതുള്‍പ്പടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തികള്‍, ധാര്‍ഷ്ട്യത്തോടെ പട്ടാപ്പകല്‍ നീതി വ്യവസ്ഥയെ വെല്ലുവിളിച്ച് കൊണ്ട് ചെയ്യാന്‍ സാധിച്ചു. വിജിലന്‍സ് അന്വേഷണത്തെ സ്വാധീനിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തി. പൊതു ഖജനാവിന് നഷ്ടം വരുത്തിയ വാര്‍ത്തകള്‍ പൊതുജനത്തെ അറിയിക്കരുതെന്ന് പത്രപ്രവര്‍ത്തകരുടെ കാലുപിടിച്ച് കേണു. അപ്പോഴൊക്കെ സത്യസന്ധതയും നാണവും എവിടെയായിരുന്നു? 
ഇയാളുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നതും അധികാര സ്ഥാനങ്ങളിലുള്ള വഴിവിട്ട സ്വാധീനവും വൈര്യനിര്യാതനത്തിന് എന്ത് ഹീനപ്രവര്‍ത്തിയും ചെയ്യാനുള്ള ഉളുപ്പില്ലായ്മയും അതിന് കൂട്ടായി എന്തിനും പോന്ന ചില സഹായികള്‍ ഉണ്ടെന്നുള്ളതും ഭയന്നിട്ട് മാത്രം പരസ്യമായി പറയാത്തതാണെന്നും ഇയാളുടെ സ്ഥാപനത്തില്‍ നിന്നുള്ള പിരിഞ്ഞുപോക്ക് ആളുകള്‍ കരിമരുന്ന് പ്രയോഗത്തോടെ ആഘോഷിച്ചതില്‍ നിന്ന് വ്യക്തമാണ്. മാത്രമല്ല സാധാരണ ഒരു വിട വാങ്ങല്‍ ചടങ്ങ് പോലും സാധ്യമാവാത്തിനാല്‍ നിര്‍ബന്ധപൂര്‍‌വ്വമുള്ള ഒരു 'ചടങ്ങ്' മാത്രമേ നടന്നുള്ളൂ എന്നതും അതില്‍ പലരും ഒരു നല്ലവാക്ക് പോലും പറയാന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഇത്ര വര്‍ഷത്തെ സര്‍‌വ്വീസിനിടയില്‍ ഒരു ഗവേഷണ പ്രബന്ധം പോലും എഴുതാന്‍ കഴിഞ്ഞിട്ടില്ല. അമേരിക്കന്‍ പേറ്റണ്ടുള്ള ഒരു പാരയ്ക്ക് ചെറിയ മാറ്റം വരുത്തി (അത് തന്നെ  പാരമ്പര്യമായി അതിന് കഴിവുള്ള ഒരാള്‍ ചെയ്തതാണെന്ന് സംസാരം) അതിന് ഒരു അവാര്‍ഡ് സംഘടിപ്പിച്ച് (എങ്ങിനെയെന്ന് പിന്നീട്) ജീവിത കാലം മുഴുവന്‍ അത് മാത്രം പൊക്കിപ്പിടിച്ച് നടക്കുകയായിരുന്നു. മറ്റൊന്നും കാണിക്കാനില്ല!! ഓരോ കാലത്തും വേണ്ടവരുടെ കാലുപിടിച്ച് പ്രമോഷനും മറ്റും സംഘടിപ്പിക്കുവാനും പിന്നീട് അവരെത്തന്നെ പിന്നില്‍ നിന്ന് കുത്താനും മടിച്ചിരുന്നില്ല. കണ്ണില്‍ കുത്തിയാലും തിരിഞ്ഞ് കടിക്കാത്തവരെ തിരഞ്ഞ് പിടിച്ച് ഉപദ്രവിച്ചായിരുന്നു തന്റെ സാഡിസം തൃപ്തിപ്പെടുത്തിയിരുന്നത്. തന്നെ കവിഞ്ഞ് ലോകത്ത് ഒന്നുമില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ ഇയാള്‍ ഈശ്വരനിലും വിശ്വസിക്കുന്നില്ല എന്ന് തന്നെയല്ല ഒരു പൊതു മീറ്റിംഗില്‍ അത് വലിയ മിടുക്കായി അവതരിപ്പിക്കുകയും ഉണ്ടായി. മുഴുവന്‍ സമയവും ചില കൂട്ടാളികളോട് കൂടി തന്റെ സാഡിസം തൃപ്തിപ്പെടുത്താന്‍ ആര്‍ക്കിട്ടെങ്കിലും എന്ത് ഉപദ്രവം ചെയ്യാം എന്ന് മാത്രം ചര്‍ച്ച ചെയ്യുകയും അത് സാധിച്ചാല്‍ വിരലുകള്‍ ഒരു പ്രത്യേക രീതിയില്‍ വിക്ഷേപിച്ച് "ഞാന്‍ അവനെ അങ്ങിനെ പിടിച്ചു, ഇങ്ങിനെ പിടിച്ചു" എന്നിങ്ങനെ ആത്മ പ്രശംസ ചെയ്തു നടക്കുകയുമായിരുന്നു പണി. ഇയാളെക്കൊണ്ട് ചില നക്കാപ്പിച്ച കാര്യങ്ങള്‍ സാധിച്ച് കിട്ടണ്ടവരും കുടുംബത്തിലെ മറ്റു ചില സാഹചര്യങ്ങള്‍ മൂലം ഇയാളോട് ആരാധനയുള്ളവരുമായ വിരലിലെണ്ണാവുന്ന വ്യക്തികള്‍ "ഇത്രയും മിടുക്കനില്ല, അവന്റെ കുടുംബം കുളം തോണ്ടിയത് കണ്ടോ!" മുതലായ മുഖ സ്തുതികള്‍ തുടര്‍ച്ചയായി പറഞ്ഞ് ഉറപ്പിച്ചിരുന്നത് കൊണ്ട് അങ്ങിനെ അല്ലാതെ പറയുന്നവരോട് ഇയാള്‍ക്ക് വിദ്വേഷം ഉണ്ടാവുകയും ഏത് വിധേനയും അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇയാളുടെ ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ വിചാരിച്ചിട്ടും ഇയാളെ പിന്തിരിപ്പിക്കാന്‍ സാധിക്കാറില്ലെന്ന് പറയപ്പെടുന്നു. സാഡിസം ഒരു രോഗമായതിനാല്‍ അതിനുള്ള വൈദ്യ സഹായം ഇയാള്‍ക്ക് ലഭ്യമാക്കുകയാണ് അവര്‍ സമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം. ഇല്ലെങ്കിലും, സ്ഥാപനങ്ങള്‍ നശിക്കുകയും അതിന്റെ വിലയേറിയ സമയം പാഴായി പോവുകയും മറ്റുള്ളവരെ മെനക്കെടുത്തിക്കുകയും ചെയ്യാമെന്നല്ലാതെ ഇയാളുടെ പദ്ധതികള്‍ ഒന്നും ഇനി നടപ്പാവാന്‍ പോവുന്നില്ല. ഇയാളുടെ താളത്തിനൊത്ത് തുള്ളിയിരുന്നയാളെപ്പോലെയുള്ള കുടുംബത്തോടെ അഴിമതി അന്വേഷണം നേരിടുന്ന mean വ്യക്തികള്‍ അപൂര്‍‌വ്വത്തില്‍ അപൂര്‍‌വ്വമാണ്.

(ഇയാള്‍ വലിയ ഹരിശ്ചന്ദ്രനും നിയമ വിരുദ്ധകാര്യങ്ങളെ തടയുന്നവനുമാണെന്നും അങ്ങിനെയുള്ളവരാണ് ഇയാളെപ്പറ്റി കുറ്റം പറയുന്നതെന്നുമാണ് ഇയാളുടെ സ്തുതിപാഠകര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇയാളുടെ സ്തുതിപാഠകര്‍ ചെയ്യുന്നിടത്തോളം നിയമ വിരുദ്ധകാര്യങ്ങള്‍ ചെയ്യാന്‍ മറ്റ് ആരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. അതിനൊക്കെ മറയായിട്ടാണ് ഇത്തരം പ്രചാരണങ്ങള്‍. ഇന്നും അതൊക്കെ യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കുന്ന സുന്ദര വിഡ്ഢികള്‍ ഉണ്ടാവുമെന്ന് വിചാരിക്കുന്നത് മൂഢതയാണ്. )
 
ഏതായാലും ആരെയെങ്കിലും ഉപദ്രവിക്കാന്‍ സാഹചര്യമുണ്ടെന്നറിഞ്ഞാല്‍ കുഴിമാടത്തില്‍ നിന്നു പോലും എഴുന്നേറ്റ് വരുന്ന ഇയാളെ മൃതദേഹം പോലും ചാടി അടിക്കുമത്രേ - അത്രയ്ക്കുണ്ട് ചൊറിച്ചില്‍!

No comments:

Post a Comment