Friday, 11 December 2009

ധാര്‍ഷ്ട്യത്തിന് അതിരില്ലേ?

ഡോ. വി. ഗണേശന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി ടെക്ക് ബിരുദവും ഫാം പവര്‍ മെഷിനറിയില്‍ ബിരുദാന്തര ബിരുദവും അഗ്രിക്കള്‍ച്ചറല്‍ പ്രോസ്സസിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഗവേഷണ ബിരുദവുമാണ് ഉള്ളത്. അഗ്രി. പ്രോസ്സസിംഗില്‍ ബിരുദാന്തര ബിരുദമുള്ളവര്‍ക്കേ PHT&AP ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പോലുമാവാന്‍ സാധിക്കൂ എന്നിരിക്കെ ഫാം പവര്‍ മെഷിനറിയില്‍ ബിരുദാന്തര ബിരുദമുള്ള ഡോ. വി. ഗണേശനെ യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ട് പ്രകാരമോ ICAR/UGC നിയമ പ്രകാരമോ ആ ഡിപ്പാര്‍ട്ടുമെന്റിലെ പ്രൊഫസര്‍ ആക്കാന്‍ സാധിക്കില്ല. 01.04.2000 ത്തിലെ seniority list പ്രകാരം ഫാം പവര്‍ മെഷിനറി ഡിപ്പാര്‍ട്ടുമെന്റില്‍ ആയിരുന്ന ഇദ്ദേഹം എങ്ങിനെ PHT&AP ഡിപ്പാര്‍ട്ടുമെന്റില്‍ എത്തിയെന്നത് ദുരൂഹമാണ്. ഇത് മലയാളം എം‌എക്കാരന്‍ ഗണിതശാസ്ത്ര വകുപ്പിലെ അദ്ധ്യാപനാവുന്നതു പോലെയോ അഗ്രോണമി എം‌എസിക്കാരനെ എന്റമോളജിയിലെ
പ്രൊഫസറാക്കുന്നതുപോലെയോ നിയമ വിരുദ്ധമാണ്. സ്ക്കൂളുകളില്‍ പോലും ഇന്ന് ഓരോ വിഷയവും അതാത് വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്കേ എടുക്കാനാവൂ. ഇദ്ദേഹത്തിന്റെ അപേക്ഷയും, അതോടൊപ്പം സമര്‍പ്പിച്ചിരുന്ന മറ്റ് രേഖകളും പരിശോധിച്ച് സ്ക്രീനിംഗ് നടത്തിയാണ് പ്രൊമോഷന്‍ ശുപാര്‍ശ ചെയ്തത് എന്ന് പറയുമ്പോള്‍ ഇത്രയും പ്രകടമായ ഈ നിയമ വിരുദ്ധത സ്ക്രീനിംഗ് നടത്തിയവരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണോ? ഇപ്പോള്‍ മനസ്സിലാക്കിയിട്ടും സര്‍വ്വകലാശാല എന്തുകൊണ്ട് തിരുത്തുന്നില്ല?


ഇനി അഗ്രിക്കള്‍ച്ചറല്‍ പ്രോസ്സസിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ഗവേഷണ ബിരുദമുള്ള ഇദ്ദേഹത്തിനെ എങ്ങിനെ ഫാം പവര്‍ മെഷിനറിയില്‍ പ്രൊഫസറാക്കും? മാത്രമല്ല പ്രൊഫസര്‍ പ്രൊമോഷന് പരിഗണിക്കപ്പെടുന്ന കാലത്ത് ഇദ്ദേഹത്തിന് യു.ജി.സി./ഐ.സി.എ.ആര്‍. നിബന്ധന പ്രകാരമുള്ള, റഫറീഡ് ജേണല്‍ പേപ്പറുകള്‍ ഉണ്ടോ? ലിസ്റ്റ് പ്രകാരം ഇല്ല. മാത്രമല്ല കോണ്‍ഫറന്‍സ് പേപ്പറുകള്‍ റഫറീഡ് ജേണല്‍ പേപ്പറുകളായി യു.ജി.സി. പരിഗണിക്കാറുമില്ല. അവനവന്‍ ചെയ്ത വര്‍ക്കിനെപ്പറ്റിയല്ലേ പേപ്പര്‍ എഴുതാനാവൂ? കോക്കനട്ട് ഡീഹസ്ക്കര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലല്ലേ അതിനെപ്പറ്റി പേപ്പര്‍ എഴുതാനാവൂ? അപ്പോള്‍ “പ്രത്യേകിച്ച് ഒന്നും കണ്ട് പിടിച്ചിട്ടില്ലാ”ത്തയാള്‍ക്ക് എങ്ങിനെ കോക്കനട്ട് ഡീഹസ്ക്കറിന്റെ ഡിസൈന്‍, ഡെവലപ്പ്മെന്റിനെപ്പറ്റി പേപ്പര്‍ വന്നു?! എവിടെയോ കുഴപ്പങ്ങളില്ലേ?


ഏറ്റവും സീനിയറായ, കേരള കാര്‍ഷിക സര്‍വ്വകലാശാല സ്റ്റാറ്റ്യൂട്സ് പ്രകാരം അഗ്രിക്കള്‍ചറല്‍ എഞ്ചിനിയറിംഗ് ഫാക്കല്‍ട്ടിയുടെ ഡീന്‍ ആയിരികാനുള്ള എല്ലാ യോഗ്യതകളുമുള്ള ഒരാളെ ആ സ്ഥാനത്ത് നിന്ന് മാറ്റി ജൂനിയറും മേല്പറഞ്ഞ പ്രശ്നങ്ങളുള്ളതുമായ ഒരാളെ വയ്ക്കുന്നതിന് എന്തെങ്കിലും കാരണങ്ങള്‍ വേണ്ടേ? ജനങ്ങളുടെ നികുതിപണം ഉപയോഗപ്പെടുത്തുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മേലധികാരിയെ നിയമിക്കുന്നതിന് “മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തപ്പെട്ടതായി കാണുന്നില്ല“ എന്നത് എത്ര നിരുത്തരവാദപരമാണ്. 01.04.2000 ത്തിലെ seniority list പൊക്കിയെടുത്തിരിക്കുന്നത് എന്തിന്? ഇത്ര കുറച്ച് (പത്തില്‍ താഴെ) പ്രൊഫസര്‍മാരുള്ള ഒരു ഫാക്കല്‍ട്ടിയില്‍ പുതിയ seniority list ഉണ്ടാക്കാന്‍ എത്ര മിനിട്ട് വേണം?!!


ഇതൊക്കെ എന്തുമാവാമെന്ന ധാര്‍ഷ്ട്യമല്ലേ?

No comments:

Post a Comment