Friday, 11 December 2009

ലീവിലിരിക്കുന്ന ആള്‍ എങ്ങിനെ ഔദ്യോഗിക പദവി ഉപയോഗിക്കും?


  1. ലീവിലിരിക്കുന്ന ഒരാള്‍ സ്ഥാപനത്തിന്റെ നിലവില്‍ ഔദ്യോഗിക പദവി വഹിക്കുന്നയാളുടെ അറിവില്ലാതെ എങ്ങിനെയാണ് ഒരദ്ധ്യാപകന്റെ ക്ലാസ്സില്‍ കയറി കുട്ടികളോട് അയാള്‍ക്ക് സംസാരിക്കുന്നതിനായി ക്ലാസ്സ് നിറുത്തി ഇറക്കി വിടാന്‍ പറയുന്നത്?
  2. അവധിയിലിരിക്കുന്ന ഒരാള്‍ നിലവിലുള്ള ഔദ്യോഗിക മേലധികാരിയുടെ അനുവാദമില്ലാതെ കുട്ടികളെ ഓഡിറ്റോറിയത്തില്‍ വിളിച്ച് സംസാരിക്കുന്നതിനെ എന്ത് വിളിക്കും?
  3. ഇയ്യാള്‍ ഔദ്യോഗിക പദവി വഹിക്കുന്നയാളുടെ വാഹനം അയാളുടെ അനുമതിയില്ലാതെ 
    വ്യക്തിപരമായ ഉപയോഗത്തിന് അനധികൃതമായി കൊണ്ടുപോവുന്നതിനെ ധാര്‍ഷ്ട്യമെന്നോ 
    അല്പത്തമെന്നോ വിളിക്കുക? ഇതിന് ലോഗ് ബുക്കില്‍ എന്തെഴുതും? ലീവിലിരിക്കുന്നയാള്‍ ഔദ്യോഗിക വാഹനം എങ്ങിനെ ഉപയോഗിക്കും?
“അല്പനര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥരാത്രിയില്‍ കുടപിടിക്കും” - പഴമൊഴി
“അല്പനനര്‍ഹമായ അധികാരമുണ്ടായാല്‍ പട്ടാപകല്‍ ധാര്‍ഷ്ട്യം കാണിക്കും” -പുതുമൊഴി

No comments:

Post a Comment