Friday, 23 January 2009

ലുട്ടു

"അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ"

ആളില്‍ കുറിയവനെയും അകത്തോട്ടു വളഞ്ഞവനെയും വിശ്വസിച്ചു കൂടെന്ന് പറയുന്നത് ഇദ്ദേഹത്തെ കണ്ടവര്‍ മനസ്സിലാക്കിയില്ലെങ്കിലും കൊണ്ടവര്‍ മനസ്സിലാക്കും! ഒരു 'മാഫിയാ സംഘത്തിന്റെ' നേതാവാണെന്ന് കണ്ടാല്‍ പറയില്ല! പാവം! പരമ സ്വാത്തികന്‍! സത്യസന്ധന്‍! അക്കാദമിക്ക് മൂല്യങ്ങളുടെ സൂക്ഷിപ്പുകാരന്‍! അഴിമതി കറ പുരളാത്തവന്‍!

ഏത് മാഫിയാ സംഘത്തിനും "കള്‍ട്ടിനും" ഒരു പുണ്യ പുരുഷന്‍ വേണമല്ലോ! ആ വേഷം നന്നായി ആടുന്ന ഒരു വ്യക്തിയാണ് നമ്മുക്ക് മുന്നില്‍. ആദര്‍ശവും വീരസ്യവും "ഘോര ഘോരം" പ്രസംഗിക്കുന്ന ഇദ്ദേഹം സ്വന്തം സംഘത്തിനെ ന്യായീകരികാന്‍ വികസിപ്പിച്ച ഒരു പ്രയോഗമാണ് "ആദര്‍ശപരമല്ലാത്ത സാഹചര്യത്തില്‍" എന്നുള്ളത്. ഉദാ:- ക്ലാസില്‍ ഹാജര്‍ കുറവുള്ള കുട്ടികളെ ഒരു കാരണ വശാലും പരീക്ഷ എഴുതിക്കരുത് എന്ന് "ഘോര ഘോരം" വിളിക്കുമ്പോളായിരിക്കും നമ്മുടെ സ്വന്തം തമ്പിന്റെ മോന്‍ ഹാജര്‍ കുറവ് വരുന്നത്, അപ്പോള്‍ രഹസ്യമായി തിരുത്തി കൊടുത്തിട്ട് ആരെങ്കിലും ചോദ്യം ചെയ്താല്‍ പറയണം:"ആദര്‍ശപരമല്ലാത്ത സാഹചര്യത്തില്‍ അങ്ങനെയൊക്കെ വേണ്ടി വരും" എന്ന്. എന്നിട്ടും പിന്മാറാത്തവനെ ഒതുക്കാന്‍ പരസ്യമായി പറയാന്‍ പറ്റാത്ത പല മാഫിയാ സൂത്രങ്ങളും ഉണ്ട്. ഇത് പേടിച്ച് നട്ടുച്ചയ്ക്ക് ആകാശത്ത് കാണുന്ന സൂര്യന്‍, ചന്ദ്രനാണെന്ന് പറഞ്ഞാലും ഊര് പേടിയുള്ള ആരും സമ്മതിക്കും. ഇല്ലെങ്കില്‍ സമ്മതിപ്പിക്കും! ഇതിനൊക്കെ നമ്മുക്ക് പ്രത്യേക വിഭാഗങ്ങളുണ്ട്. അതിലെ
"ബോയ്സ്" ചില "പീഡന തമാശകള്‍" ഒക്കേ കാട്ടുമ്പോള്‍ നമ്മുടെ പ്രതിശ്ചായ ഉപയോഗിച്ച് ഒതുക്കാന്‍ നോക്കും, പിന്നീട് പീഡിപ്പിക്കപ്പെട്ടവരെ ഭീക്ഷണിപ്പെടുത്തല്‍, തേജോവധം, മറ്റ് പ്രത്യേക പീഡന മുറകള്‍ - ആവശ്യത്തിന്. (ഒന്നും ഫലിച്ചില്ലെങ്കില്‍ "ഇല്ലാതാക്കി കളയാന്‍" വരെയുള്ള സം‌വിധാനങ്ങളുണ്ട്!)

എന്നാലോ എഡിസണെപ്പോലെ മുട്ടയ്ക്ക് അടയിരുന്നവനാണ് ‍, ജീനിയസാണ് (ഇന്റര്‍ തോറ്റേന്റെ ക്ഷീണം നമ്മുക്കല്ലേ അറിയൂ!), രാഷ്ടീയക്കാരെ പുല്ലാണ്, എന്നൊക്കെ സ്വയം പറഞ്ഞും സംഘാംഗങ്ങളെ കൊണ്ട് പറയിച്ചുമാണ് ‍നമ്മള്‍ രക്ഷപ്പെട്ടു നില്‍ക്കുന്നത്. അധികാരം കിട്ടിയപ്പോള്‍ ആകെയുള്ള ഒരു "കണ്ടുപിടിത്തം" (മോഷ്ടിച്ചതാണെന്നൊക്കെ ദുഷ്ടന്മാര്‍ പറയുന്നുണ്ട്, പ്രധാനമായി പറഞ്ഞവനെ ഒരരുക്കാക്കി ഓടിച്ചു) സ്വര്‍ണ്ണത്തില്‍ തീര്‍ത്ത് രാജ്യത്തെല്ലാം പ്രദര്‍ശിപ്പിക്കാനുള്ള നടപടിയാണ് ‍ആദ്യമായി (അവസാനമായും) ചെയ്തത്. നമ്മളെക്കാള്‍ വലിയ മാഫിയക്കാരോട് കളിച്ചപ്പോളാണ് ശരിക്കുള്ള കളി പഠിച്ചത്- ഭാഗ്യത്തിനാണ് തല്ല് കിട്ടാതെ രക്ഷപ്പെട്ടത്. വെക്കുട്ടി, തമ്പ് മുതലായ ആസ്ഥാന സ്തുതി പാഠകരൊക്കെ അന്ന് മുങ്ങിക്കളഞ്ഞു. അതില്‍ പിന്നെ ചൊവ്വേ നില്‍ക്കാന്‍ വയ്യാത്തവരോടെ കളിക്കൂ.

No comments:

Post a Comment