Wednesday, 14 April 2010

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ?!

സത്യസന്ധരായാല്‍ അങ്ങിനെ പലതും ചെയ്യും, അതൊക്കെ പരസ്യമാക്കാമോ?! "കായികം" കൊണ്ട് ഉപജീവിക്കുന്നവര്‍ വര്‍ഷങ്ങളായി പയറ്റി വന്നത് മറക്കുമോ? പറഞ്ഞിട്ട് കാര്യമില്ല!

നിര്‍ജ്ജീവമായതില്‍ കുത്തണ്ടല്ലോ എന്ന് കരുതിയത് കൊണ്ടും സമയം പാഴാക്കേണ്ടെന്ന് കരുതിയും ആണ് കുറച്ച് നാളായി 'ബ്ലോഗാത്തത്'. പതിനാറാം തീയതി മുതല്‍ (എന്ത് പ്രത്യേകതയോ!) നിര്‍ത്തിച്ചതാണെന്ന് 'വഴിപോക്കന്‍' ഒരു ഡിപ്പാര്‍ട്ട്മെന്റ് തലൈവരോട് അവകാശപ്പെട്ടുവത്രേ!

വിജിലന്‍സ് ഇരുപതാം തിയതിയ്ക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തിരക്കിലാണ്. യൂണിവേഴ്സിറ്റിയിലും ഇവിടെയും പല ദിവസം വന്നു. ഇവിടെ "എന്തര് പ്രോജക്ടുകള്!"; അത്ര തന്നെ! പ്രതിയെ വിളിപ്പിച്ച് ഒരു ദിവസം ചോദ്യം ചെയ്തു. പഴയ - മുക്കാല്‍ തികയില്ല - അമ്പത് പൈസ കുറവുണ്ടെന്ന വാദം മാത്രം! എന്നാലോ ഒരു കണക്കും ഒട്ട് ഒക്കുന്നുമില്ല! അതിനിടയില്‍ പണ്ട് റിമൈന്‍ഡറയച്ച അദ്യം വരുന്നുണ്ടെന്ന് കേട്ട് കാല്‍ പിടിച്ച് നോക്കാമെന്ന് കരുതി ചെന്നപ്പോള്‍, അദ്യത്തിന് വല്യ 'മൈന്‍‌ഡ്' ഇല്ല. ഭോപ്പാലില്‍ നിന്ന് വന്ന ജൂനിയര്‍മാരെ വരെ പോയി കുമ്പിട്ടു! അതിനിടയില്‍ ഒരു "പുത്തി" പ്രചരിപ്പിച്ചു - കേസ്സൊന്നുമില്ല: തള്ളിപ്പോയി; പിന്നെ ഒരു പരാതി കൊടുത്തതാ അന്വേഷിക്കുന്നത്! എപ്പടി!

"എന്നിട്ട് എന്തായി" എന്ന് ചോദ്യം. "കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്, വാദം കേള്‍ക്കുമ്പോള്‍ എന്തെങ്കിലും ആകും, ധൃതി വയ്ക്കല്ലേ!" എന്ന് മറുപടി.

പലതും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സത്യം അറിയാമല്ലോ! ഇവിടെ കളിക്കുന്ന മുഷ്ക്ക് നീതി പീഠത്തിന് മുന്നില്‍‍ നടപ്പില്ലല്ലോ! എവിടെ പോവാനാണ്! പഞ്ചായത്തിലേയ്ക്കോ, വില്ലേജിലേയ്ക്കോ മറ്റോ പരാതിയെഴുതാനിരിക്കാമെന്ന് വെച്ചാല്‍ ഒന്നെഴുതി വരുമ്പോഴേയ്ക്കും ഒരാഴ്ചയാകും! കാര്യം ഇങ്ങിനെ ഇരിക്കുമ്പോള്‍, ആര്‍ക്കാണ് ഹാലിളകാത്തത്!

ഹാലിളകി ഉറഞ്ഞപ്പോളുണ്ടായ അരുള്‍ വാക്കുകള്‍:
"ഏ..ഏ.., പേരെഴുതി ബ്ലോഗാത്തതെന്ത്, നമ്മെ പരീക്ഷിക്കുന്നോ!. പേരെഴുത്; മൂക്കില്‍ കയറ്റട്ടെ"
"എല്ലാ ബ്ലോഗും, തൂലികാ നാമത്തിലാണേ എഴുതാറ്, അടിയങ്ങളോട് പൊറുത്ത് മാപ്പാക്കണേ"
"ഏ.. ഇല്ല! ഇപ്പം മൂക്കില്‍ കയറ്റും"
"അപ്പഴേ, വഴിപോക്കര്‍ക്ക് എന്താണിവിടെ കാര്യം? ഇത് വഴിയമ്പലമോ മറ്റോ ആണോ? ഇവിടുള്ളവരോട് കയര്‍ക്കാന്‍ വഴിപോക്കര്‍ക്ക് എന്ത് അധികാരം! ദൈവത്തിന്റെ ആളെന്ന മുഷ്ക്കാണോ?"
"ആ..ആ, മുഷ്ക്കാണ്, മുഷ്ക്കാണ്, ഇപ്പം മൂക്കില്‍ കയറ്റും"
"അതു കൊണ്ടാണോ ഭണ്ഡാര കണക്കുകളും റിക്കാര്‍ഡുകളും തിരുത്തുന്നത്!"
"ആ..ആ, തിരുത്തും, തിരുത്തി, പക്ഷെ തെളിവുണ്ടോ?"
"തെളിവുണ്ടല്ലോ. പിന്നെ, ആ നാന്ദകം ദേവസ്വത്തിലേതല്ലേ, പിരിഞ്ഞ് പോയയാള്‍ അതെങ്ങിനെ കൈവശം വയ്ക്കും?"
"ങാ,ങാ, വയ്ക്കും, വയ്ക്കും, നീ എന്ത് ചെയ്യും? ഞാന്‍ 'പബ്ലിക്കാ' പബ്ലിക്കായി ഉപയോഗിക്കും"
"നാണമില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍! ഞാന്‍ പബ്ലിക്കിനെ കൊണ്ട് വന്നാല്‍ ഉപയോഗിക്കാമോ? പണ്ടൊരു പബ്ലിക്ക് കുട്ടിയോട് ഇത് പറഞ്ഞ് ഉറഞ്ഞ് തുള്ളിയതോ?!"
"ബ്ബ, ബ്ബ്, ബ്ബ, ബ്ബ്, ബ്ബബ്ബബാ"

പേരെഴുതി ബ്ലോഗിയാലും ഇല്ലെങ്കിലും തെളിവുള്ള കാര്യങ്ങള്‍ക്ക് നുണ പ്രചാരണവും ഇത്തരം കള്ള വെളിച്ചപ്പെടല്‍ നാടകങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കാമെന്നല്ലാതെ ഒന്നുമാവില്ലെന്നറിയാവുന്ന കോമരം അടങ്ങി.

ദേവസ്വം ഭരണക്കാരെ കൊള്ളില്ലെങ്കില്‍ ഏത് വഴിപോക്കനും നാന്ദകവും എടുക്കാം വെളിച്ചപ്പെടുകയും ചെയ്യാം, എന്നിട്ട് "എന്റെ മിടുക്ക്" എന്ന വിഷയത്തില്‍ പ്രഭാക്ഷണവുമാകാം!

പണ്ട് കൊച്ചുകുട്ടികള്‍ക്ക് ഹാള്‍ അനുവദിച്ചാലുണ്ടാകുന്ന "അത്യാപത്ത്" മനസ്സിലാകാത്ത വിവര ദോഷികള്‍ വന്നപ്പോള്‍ കുടു കുടെ വിയര്‍ത്ത്, മാര്‍ജ്ജാരനു മുന്‍പിലെ മൂഷികനെ പോലെ കിടു കിടുത്തവരാണ് ഇന്ന് മറ്റുള്ളവരെ തല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുന്നത്! അതും ഒരു റിട്ടയേഡ് ഹാന്‍ഡ്, ജോലി സമയത്ത് ഓഫീസില്‍ കടന്ന് അവിടെ ജോലി നോക്കുന്ന ഒരാളെ! വെള്ളരിക്കാ പട്ടണം തന്നെ! ഇതൊക്കെ എന്ത് അധ്യാപഹയര്‍!

ഈ ലെവലില്‍ മറ്റുള്ളവര്‍ക്കും സംസ്കാരം ഉണ്ടായാല്‍ ലീവ് ഫോമില്‍ കുത്തില്ല, കോമയില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ എന്ത് സംഭവിക്കുമായിരുന്നു!?

No comments:

Post a Comment