ഈ ബ്ലോഗിലെ പല തെളിവുകളും വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങളിലൂടെ ലഭ്യമായതാണ്. എല്ലാം കൃത്യമായ എല്ലാവര്‍ക്കും അറിയാവുന്ന മേല്‍വിലാസക്കാരനുള്ള ചോദ്യങ്ങളായിരുന്നു. ഇതിനെപ്പറ്റിയായിരുന്നു നോട്ടീസ് ബോര്‍ഡിലൂടെ ചിലര്‍ വിലപിച്ചിരുന്നത്. അത് എന്ത് കൊണ്ടായിരുന്നുവെന്നും അറിയാം.
ഇനിയാണ് ചില സൂത്രപ്പണികള്‍, കൃത്യമായി മേല്‍വിലാസമില്ലാത്ത ചിലര്‍ മരിച്ച് പോയവരുടേയും മറ്റുള്ളവരുടെ കള്ളയൊപ്പിട്ടും കള്ളപ്പേരുകളിലും മറ്റും ഇത്തരം ചോദ്യങ്ങള്‍ അയയ്ക്കുന്നുണ്ട്. ചില ശിഖണ്ഡികള്‍ക്ക് മറ്റുള്ളവരുടെ ചിലവില്‍ വൈര്യ നിര്യാതനം നടത്താനും മറ്റു ചിലര്‍ക്ക് കള്ളയൊപ്പിട്ട് മേലധികാരികളുടെ പേരില്‍ അനാവശ്യങ്ങള്‍ ചോദിച്ച് പേരുവച്ചയാളോട് ശത്രുതയുണ്ടാക്കാനുമായാണ് ഈ തന്ത്രങ്ങള്‍.
അടുത്ത കാലത്ത് അനേകം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ചോദിച്ചിരിക്കുന്ന ഒരു ചോദ്യാവലിയുടെ ഉത്തരവാദിത്തം അഴിമതി വെളിപ്പെടുത്തുന്നതിന് വേണ്ടി വ്യക്തമായ മേല്‍വിലാസത്തോടെ ചോദ്യങ്ങള്‍ ചോദിച്ചവരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള കുത്സിത ശ്രമവും നുണ പ്രചാരണവും ആ ചോദ്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. ചില മേലധികാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ് അവരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാം.
ധാര്‍ഷ്ട്യത്തോടെ എന്ത് നിയമ വിരുദ്ധ പ്രവര്‍ത്തികളും ചെയ്യുന്ന, മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കുന്ന, റിട്ടയര്‍ ചെയ്തവര്‍ പോലും "കേറി മേയുന്ന" ഒരു "സ്ഥാപനത്തില്‍" ജീവ വായു പോലെ അത്യാവശ്യമായ ഒരു നിയമത്തെ വിഷലിപ്തമാക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് തെറ്റാണ്. അത് യഥാര്‍ത്ഥത്തില്‍ ചെയ്തവരെ വെളിച്ചത്ത് കൊണ്ടുവരുവാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

No comments:
Post a Comment