ചാര് സൗ ബീസ്
വെള്ളായണി പരമുവിന്റെ വംശപരമ്പരയില്‍ പെട്ട ആള്. നടക്കുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറിനെ അനുകരിച്ച് ഒരു സൈഡുവലിവ് ഉണ്ട്. വംശപാരമ്പര്യത്തിനനുസരിച്ച് ആരുടേയും മുഖത്ത് നോക്കുകയില്ല. മുന്നിലുള്ള ആള് തന്നെയല്ല നോക്കുന്നത് എന്ന് ഉറപ്പായാല്‍ മാത്രം ബലികാക്ക ഭക്ഷണം റാഞ്ചാന്‍ നോക്കുന്നതുപോലെ ഒന്ന് നോക്കും.
പണ്ട് ഏതോ റഷ്യന്‍ ചക്രവര്‍ത്തിനി വിശ്വസിച്ചിരുന്നതുപോലെ എല്ലാവരും
കേക്കാണ് തിന്നുന്നതെന്നാണ് വിചാരം.പരമു മുതുമുത്തച്ഛന് മഹാരാജാവ് കൊടുത്ത അധികാരം വെച്ചാണത്രേ, എല്ലാവരെയും 'എടേ, വാടേ, പോടേ' എന്നെല്ലാമാണ് വിളികള്‍.
"എന്തര് പറയാനാ, തലവിധിയും കാലുപിടിയും കൊണ്ട് എങ്ങിനെയൊക്കെയോ ഇവിടെ വരെയെത്തി. ഇനി സകലവനേം നാല് ഭള്ള് പറഞ്ഞിലെങ്കില്‍ നമ്മടെയൊരു സ്റ്റാന്‍ഡേര്‍ഡ് എവന്മാര്‍ക്കൊന്നും മനസ്സിലാകത്തില്ലണ്ണോ! തന്നേ! നമ്മക്ക് സുഖിക്കണമണ്ണാ. അതല്ലേ എവന്റെയൊരുഇന്റര്കോമോ എന്തര് (ഐടി വിദഗ്ദനാണെന്നൊക്കെ
പറയുന്നത് ജീവിക്കാനുള്ള ഒരു നമ്പരല്ലേന്ന്!) ങ്ങാ! അതിനുള്ള കാശെല്ലാം കട്ടുചെയ്ത് നമ്മക്ക് സമശീതോഷ്ണത്തില് ഒറങ്ങാന്‍ കറണ്ട് ബില്ല് 25,000 അടയ്ക്കാനെടുത്തത് (സംഗതി നിയമവിരുദ്ധമാ, രഹസ്യമായിരിക്കട്ടെ!, പരസ്യമാക്കിയാല്‍ പരമു മുതുമുത്തച്ഛനാണെ അടിയില്‍കൂടെ വേലയിറക്കും!)"
"നമ്മടെ ഗുണം പറഞ്ഞാലണ്ണോ, അതുകൊണ്ട് പിന്തലമുറക്കാര്വരെ കാലയവനികയ്ക്ക് പിന്നിലൊളിച്ചു കളഞ്ഞു. ചാന്ത്പൊട്ടിനെ പോലെയുള്ള ആസ്ഥാന സുഷിരവാദ്യ വിദ്വാന്മാരും തമ്പിനെ പോലെയുള്ള നടികരും ഉള്ള കാലത്ത് അടിച്ചിറക്കിയാലും ഞാനിവിടുന്നില്ലേ, എന്റണ്ണോ! നമ്മളേപ്പോലെ നെല്ലിക്കാത്തളം വച്ചിരുന്നവരെയൊക്കെ പൊക്കിക്കൊണ്ട് നടക്കാനും കസേരേലിരുത്താനും വേറെയെവിടെയാ ആളെക്കിട്ടുന്നത്. "കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന് ....." എന്നൊക്കെ പറയുന്ന അസൂയക്കാരെ ഒതുക്കാന്‍ നമ്മടെ കയ്യിലാണോ വേലയില്ലാത്തത്!"
"കലാശാലയാ പഠിപ്പിക്കണമെന്നെല്ലാം പറഞ്ഞ് കൊറെ വെവര ദോഷി കൊച്ചന്മാര് വന്നു. നീ പോടേന്ന് പറഞ്ഞിട്ട് മനസ്സിലാകാത്തവന്മാരോട് പോയി ട്യൂഷന് പഠിയെടായെന്ന് മീറ്റിംഗ് കൂടി പറഞ്ഞിട്ട് തമ്പിനേം മോനേം ക്യാന്വാസിംഗിനയച്ചപോള്, അവന്മാര് "തന്നെ!" എന്ന് സമ്മതിച്ചു. അല്ല പിന്നെ!. ഇനി കൊറെ കാശ് വരുന്നുണ്ട്, വെവര ദോഷികള്‍ പുസ്തകം, പഠിപ്പിക്കാനുള്ള സാധനമെന്നെല്ലാം പറയുന്നുണ്ട് (ആടിനെന്ത് അങ്ങാടി വാണിഭം) അവരെ ഒതുക്കി കൊറെ സുഖിക്കാനുള്ള സാധനങ്ങള്‍ വാങ്ങിയിട്ട് വേണം പെന്‍ഷനാകുന്നതുവരെ ഭള്ളും പറഞ്ഞ് ഇരിക്കാന്‍!"

ganithannan kalakki...annanu namovakam...KEAET Charitham Pamkthi thudarumenna pratheekshayil
ReplyDeleteSasneham Kunjooottan