സീക്ക്വലുകളിലൂടെ ആളുകളെ വിഡ്ഢികളാക്കാം എന്ന് വിചാരിച്ച പെരും നുണയന്‍ 'പാരമോഷ്ടാ'വിന്റെ കള്ളത്തരം പൊളിയുമ്പോള്‍.
ബ്ലോഗിലിട്ടിരിക്കുന്ന പേറ്റന്റ് ഡോക്കുമെന്റ് 11/08/1996ല്‍ ആണ് പേറ്റന്റ് ഓഫീസില്‍ നിന്ന് എടുത്തതെന്നും, 25.8.1995ലാണ് ഇയാള്‍ പേറ്റന്റിന് അപേക്ഷിച്ചതെന്നും പറയുന്നു. 1996ല്‍ കോപ്പിയെടുത്ത ഒരു ഡോക്കുമെന്റ് 1995ല്‍ എങ്ങിനെ ഉപയോഗിച്ചു എന്ന് ചോദ്യം! അത് കൊണ്ട് പാര അത് ഉപയോഗിച്ചാണ് ഉണ്ടാക്കിയതെന്നത് നുണയത്രേ! ആടിനെ പട്ടിയാക്കുന്നവര്‍ക്ക് മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പറ്റി സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം! എങ്കിലും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നു.
1. ഇയാള്‍ ഉപയോഗിച്ച പേറ്റന്റ് ഡോക്കുമെന്റിന്റെ കോപ്പിയാണ് ഇവിടെ ഇട്ടിരിക്കുന്നത് എന്ന് ആരും പറഞ്ഞിട്ടില്ല. അത് സാധ്യവുമല്ലല്ലോ, ഒരു പെരുംകള്ളന്‍ അയാള്‍ എവിടെ നിന്നാണ് മോഷ്ടിച്ചതെന്ന് മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുമെന്ന് വിചാരിക്കാനാവില്ലല്ലോ? ഇയാള്‍ കോപ്പിയടിക്കുന്നതിനായി സംഘടിപ്പിച്ച ഡോക്കുമെന്റ് അയാള്‍ ബ്ലോഗിലിടാന്‍ തരുമെന്ന് വിചാരിക്കുന്ന മണ്ടന്മാരാണോ എല്ലാവരും! ഇതല്ലാതെ വേറെ കോപ്പി കിട്ടാനില്ലെന്ന് "പറയാതെ പറയുന്ന" സൂത്ര വിദ്യയിലാണ് ഇയാളുടെ മുഴുവന്‍ വാദത്തിന്റെയും കേന്ദ്രം! 1929ല്‍ പേറ്റന്റ് ചെയ്ത ഒരു കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് ഡോക്കുമെന്റിന് 1996ല്‍ ഇയാളുടെ മോഷണം തെളിയിക്കാന്‍ ചിലര്‍ എടുത്ത കോപ്പിയല്ലാതെ ഇല്ലെന്നും അത് നോക്കി ഇയാള്‍ക്ക് 1995ല്‍ കോപ്പിയടിക്കാനാവില്ലെന്നുമുള്ള വിചിത്ര വാദം നമ്മുടെ ഒക്കെ സാമാന്യ ബുദ്ധിയെ പരിഹസിക്കാനല്ലേ! ഇത് ഒരു പക്ഷെ "പാണ്ടന് നായുടെ പല്ലിന്റെ ശൗര്യം ഫലിച്ചിരുന്ന കാലത്ത്" ആളുകള്‍ സമ്മതിച്ചേനേ, സത്യമായിട്ടല്ല!, മറിച്ച് പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭയന്നിട്ട്!
2. ഏറ്റവും ശ്രദ്ധേയമായ കാര്യം ഇങ്ങിനെ ഒരു "മന്ദബുദ്ധി വാദം", ഇയാള്‍ പണ്ട് ഈ ഡോക്കുമെന്റ് കെസിഎടിയില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നപ്പോഴോ (1996ല്‍), 3.2.2010ലും അതിന് ശേഷവും ഈ ബ്ലോഗില്‍ ഇട്ടപ്പോഴോ, അഞ്ച് സീക്ക്വലുകള്‍ എഴുതിയപ്പോഴോ ഉന്നയിച്ചിട്ടില്ല എന്നതാണ്. ഇയാള്‍ അമേരിക്കന്‍ പാരയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്ന് ടേബിളും മറ്റും വരച്ച് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചിരുന്നത്. ഇയാള്‍ കട്ടിട്ടില്ലെങ്കില്‍ അന്നു തന്നെ ഞാന്‍ ഇത്തരത്തില്‍ ഒന്ന് കാണാതെയാണ് കണ്ടുപിടിച്ചത് എന്നല്ലേ വാദിക്കുക, അല്ലാതെ മാറ്റം വരുത്തിയിട്ടുണ്ട്, അത് ടെക്നീഷ്യനല്ല ഞാനാണ് വരുത്തിയതെന്ന് പറയുമോ? ഒറിജിനല്‍ പാരയില്‍ നിന്ന് മാറ്റം വരുത്തിയതാണ്, അത് എന്തൊക്കെയാണ്, അങ്ങിനെ മാറ്റം വരുത്തിയാലും പേറ്റന്റ് കിട്ടുമെന്നൊക്കെ പറഞ്ഞിരുന്ന ആള്‍ എന്തുകൊണ്ട് ചുവടുമാറ്റി? (നാണമില്ലാത്ത പെരും നുണയന്മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വാക്കുമാറാമല്ലോ!) അമേരിക്കന്‍ പാര മാറ്റം വരുത്തിയെടുത്തതാണെന്ന് പേറ്റന്റ് ഓഫീസിലും NRDCയെയും അറിയിച്ചോ എന്ന് ചോദിച്ചപ്പോളാണ് വെപ്രാളം ആരംഭിച്ചത്! അതിന് കണ്ടുപിടിച്ച തീര്‍ത്തും ബാലിശമായ വാദം ഇയാളുടെ മാഫിയ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് പോലും വിശ്വസിക്കാനോ ആടിനെ പട്ടിയാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കാനോ പറ്റാത്തത്ര മണ്ടത്തരമാണ്. ഈ മിടുക്കന്റെ ബുദ്ധി തലയിലല്ല, അസ്ഥിയിലാണെന്ന് ചിലര്‍ പറയുന്നത് നുണയാണെന്ന് അയാള്‍ മാത്രമേ പറയൂ!
3. ഈ ബ്ലോഗില്‍ തന്നെ ഇട്ടിരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് അമേരിക്കന്‍ പാരയും മോഷ്ടിക്കപ്പെട്ടതുമായി ഉള്ള സൂക്ഷ്മമായ സാമ്യം വ്യക്തമാണ്. ഇയാള്‍തന്നെ ഇവ തമ്മിലുള്ള ചെറിയ വ്യത്യാസത്തെ പെരുപ്പിച്ച് കാണിച്ച് ടേബിളും ഉണ്ടാക്കിയിട്ടുണ്ട് (പ്രാഥമികമായി ഒറിജിനലിലുള്ള ഒരു സ്പ്രിംഗും അത് ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ട അനുബന്ധ സംവിധാനങ്ങളും മാറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ). ഇനി ഇയാള്‍ ഈ പേറ്റന്റ് ഡോക്കുമെന്റ് 1995ന് മുന്‍പ് കണ്ടിട്ടില്ല എന്ന പെരുംനുണ (അങ്ങിനെ അയാള്‍ വ്യക്തമായി പറഞ്ഞിട്ടില്ല, വളരെ സൂത്രത്തിലാണ് ഇയാള്‍ അങ്ങിനെ ധ്വനിപ്പിക്കുക മാത്രം ചെയ്യുന്നത് എന്നത് ശ്രദ്ധിക്കുക!) ഒരു വാദത്തിന് അംഗീകരിച്ചു എന്നിരിക്കട്ടെ, അമേരിക്കന്‍ പാരയുമായുള്ള ഈ 99.9 ശതമാനം സാമ്യം എങ്ങിനെ വിശദീകരിക്കും? (അധികം ചിന്തിച്ച് "അസ്ഥി പുണ്ണാക്കേണ്ട", ഒരു സൂത്രമുണ്ട്! കുറച്ച് കാലം മുന്‍പ് ഒരു നോവലിനെ സംബന്ധിച്ച് ആശയ ചോരണം ആരോപിക്കപ്പെട്ടപ്പോള്‍ പയറ്റിയതാണ്! അമേരിക്കക്കാരും ഇയാളും സമാനമായി ചിന്തിച്ചതാണെന്ന് ഒന്ന് കാച്ചി നോക്ക്! രണ്ട് കൂട്ടരുടെയും ബൗദ്ധിക നിലവാരമൊന്നും താരതമ്യം ചെയ്തേക്കരുത്!)
4. ഇയാള്‍ തന്റെ കുറ്റങ്ങളില്‍ നിന്നും കുറവുകളില്‍ നിന്നും ശ്രദ്ധ തിരിക്കാനും ഇയാളുടെ പാര മോഷണത്തെ പറ്റിയുള്ള ഉത്തരം നല്‍കാനില്ലാത്ത അസുഖകരമായ ചോദ്യങ്ങളില്‍ നിന്നും ഒഴിവാകാനും സ്ഥിരം പയറ്റുന്ന തന്ത്രമാണ് ഇയാളുടെ കള്ളം വെളിപ്പെടുത്തുന്നവരെപ്പറ്റി വ്യക്തിപരമായ ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നത്. പല ആരോപണങ്ങളുടെയും അടിസ്ഥാനവും ആരോപിക്കുന്ന ആളുടെ പ്രായവും അതിനനുസരിച്ച് പ്രതീക്ഷിക്കപ്പെടുന്ന പക്വതയും കണക്കിലെടുത്താല്‍ "പട്ടിക്ക് പ്രായമാവുന്നത് പോലെ" എന്ന പഴം ചൊല്ലില്‍ പതിരില്ല എന്ന് വ്യക്തമാവും!
5. ഇയാളുടെ വ്യക്തിപരമായ ആരോപണങ്ങളുടെ പലതിന്റെയും അടിസ്ഥാനം "അന്ന് അങ്ങിനെയായിരുന്ന അയാളോട് ഇന്നിങ്ങിനെ എന്ത് കൊണ്ട്?" എന്ന ചോദ്യമാണല്ലോ? അത് സ്വയം ചോദിച്ചിട്ടാവാം അന്യരോട്! "'ടിപ്പു ടേക്കപ്പ്' എന്തും 'ടേക്കപ്പ്' ചെയ്യുമോടേ?" എന്ന് ചോദിച്ചിരുന്നയാള്‍ക്ക് "അപ്പോള്‍ കാണുന്നവനെ 'അപ്പാ' എന്ന് വിളിക്കുന്ന" സ്വഭാവം ഉള്ളതു കൊണ്ടല്ലേ നിയമ വിരുദ്ധമായി അധികാര സ്ഥാനം നല്‍കിയപ്പോള്‍ ഇയാളുടെ കാലു നക്കി നടന്നത്. അസോസിയേറ്റ് പ്രൊഫസര്‍ഷിപ്പ് കിട്ടാന്‍ ആരുടെ പുറം ചൊറിഞ്ഞോ അയാളെ ചതിച്ചത് കൊണ്ടല്ലേ "മറ്റാരെ വിശ്വസിച്ചാലും ആ കുള്ളനെ വിശ്വസിക്കരുതെന്ന്" (പഴം ചൊല്ലില്‍ പതിരില്ല!) അദ്ദേഹം പറഞ്ഞത്! ഇപ്പോള്‍ മാന്യനെന്ന് പറയുന്ന വ്യക്തിയുടെ കൂടെ നടന്ന് അയാളുടെ പിന്നില്‍ നിന്നും കുത്തിയതല്ലേ, അയാള്‍ക്ക് കൊടുത്ത ട്രാന്‍സ്ഫര്‍! കൂട്ടത്തില്‍ നിന്ന് കുതികാല്‍ വെട്ടുക എന്നതല്ലേ ഇയാളുടെയും മാഫിയാ ഗ്രൂപ്പിന്റെയും സ്ഥിരം തന്ത്രം! അവനവന്റെ കണ്ണിലെ കോല്‍ എടുത്ത് കളഞ്ഞിട്ട് പോരെ അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ നടക്കുന്നത്!

No comments:
Post a Comment