Thursday, 4 March 2010

കേളപ്പജിയുടെ കണ്ണീര്‍ : തോരില്ലേ?

22 ന് 22 മിനിറ്റ് യാത്രയയപ്പ് നല്‍കിയതൊക്കെ മറന്നതോ, അതോ പോവാനിടമില്ലാത്തതു കൊണ്ടോ, ഫയലുകളില്‍ selective felling and planting കഴിയാത്തതു കൊണ്ടോ, ശിഷ്യരെ പിരിഞ്ഞ് പോവാനുള്ള വിഷമമോ (വേറൊരിടത്തും നമ്മുടെ പരിപ്പ് വേവില്ലല്ലോ!) എന്താണെന്നറിയില്ല സര്‍‌വ്വീസിലുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൃത്യമായി രാവിലെ മുതല്‍ പാതിരാ വരെ ആള് സീറ്റിലുണ്ട്!
 "നാടൊരു വാരം" (പിന്നീട് കാട് [തവനൂര്‍] ഒരു വാരമെന്ന് തെറ്റിദ്ധരിക്കേണ്ട!: രണ്ടു മൂന്ന് ദിവസമായാല്‍ പ്രജകളുടെ ഭാഗ്യം! ) കഴിഞ്ഞ് രാജാവ് നേരിട്ട് തവനൂര്‍ ലാന്‍ഡ് ചെയ്തത് തന്നെ ഇദ്ദേഹത്തിനെ രാജ്യത്തിന്റെ രഥത്തില്‍ കൊണ്ടു പോവാനത്രേ, തിരിച്ച് കൃത്യമായി കൊണ്ട് വരുകയും ചെയ്തു.  പാവം ദിവസക്കൂലി രാജാവ് സര്‍ക്കാര്‍‌കാര്യത്തിന് രാജധാനിയില്‍ പോവുന്നത് ബസ്സിലും! ദിവസക്കൂലി രാജാവ് രഥം ചോദിച്ചാല്‍ മിണ്ടാതെ രഥാദ്ധ്യ ക്ഷന് SMS വരുമത്രേ "Don't give car to MS"! 
മേലാവിന്റെ ഒത്താശയില്‍ വക്കീലും ഒക്കുമത്രേ!എന്തായാലും പൂരം വെടിക്കെട്ടിന്റെ പടം പിടിച്ചാല്‍ ഡിജിറ്റല്‍ ക്യാമറ ദുരുപയോഗം ചെയുകയാണെന്നു പറയുന്ന, കോളേജ് കമ്പ്യൂട്ടറിന് മുന്നില്‍ സഹജോലിക്കാരന്റെ ചെറിയ കുട്ടി ഇരിക്കുന്നത് നിയമ വിരുദ്ധമായതിനാല്‍ എഴുന്നേല്പ്പിക്കുന്ന principle സാര്‍ എങ്ങിനെയാണ് ഇപ്പോള്‍ കോളേജ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്! സ്കീമിന്റെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് സ്വന്തം ആള്‍ക്കാര്‍ ബോര്‍ഡിന്റെയും മറ്റും പടം പിടിച്ചപ്പോള്‍ സദുപയോഗം! ഈ ഇരട്ടത്താപ്പ് നാം ഒരുപാട് കണ്ടതാണല്ലോ!
22 മിനിറ്റ് സെന്‍സേര്‍ഡ് സംഘടനാ പ്രതിനിധി യാത്രയയപ്പും പടക്കം പൊട്ടിച്ചുള്ള യാത്രയയപ്പും താല്‍ക്കാലികരെ നിര്‍ബന്ധിച്ചുള്ള യാത്രയയപ്പും രഹസ്യമായി പേസ്ലിപ്പ് മാത്രം കൊടുത്ത് ഉള്ള സ്പെഷ്യല്‍ പ്രൊമോഷനും പോലെ ഒരു പുതുമയായിരിക്കും പെന്‍ഷനായിട്ടും ആകാത്തതു പോലുള്ള അവസ്ഥ!

No comments:

Post a Comment