Monday, 8 March 2010

കേളപ്പജിയുടെ കണ്ണീര്‍ തോരില്ല! : Metastasis occurs

ക്ലാസ്സെടുക്കാന്‍ ആളില്ലെങ്കില്‍ പെന്‍ഷനായവരെ മണിക്കൂറിന് 500 രൂപ വച്ച് മാസം 20,000 രൂപയില്‍ കവിയാത്ത വിധത്തില്‍ നിയമിക്കാമെന്ന് മേലാവിന്റെ ഉത്തരവ്! ആരെ ഉദ്ദേശിച്ചെന്ന് വ്യക്തം! ഇപ്പോള്‍ തന്നെ പകരം ക്ലാസ്സെടുക്കാന്‍ ആളായെങ്കിലും അതൊന്നും കാര്യമാക്കില്ല.
എന്ത് കൊണ്ടെന്നാല്‍ നന്നായി നടക്കെണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവും ഈ ബാധ്യത സൗജന്യമായി പോലും സ്വീകരിക്കില്ല, മാത്രമല്ല ഇവിടെ പല selective felling and planting ഉം ബാക്കിയുണ്ട് താനും. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാള്‍ റിട്ടയറായി സ്ഥാപനത്തിന്റെ അംഗമല്ലാതായിട്ട് കൂടി എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുകയും പഴയതു പോലെ തുടരുകയും ചെയ്യുന്നത് തന്നെ പുതുമയല്ലേ! ഇപ്പോളിതാ പിന്‍ വാതിലിലൂടെ കാശ് നല്‍കാനുള്ള വിദ്യയും! എന്ത് അഴിമതിയും ഒരു നാണവുമില്ലാതെ ചെയ്യാനും അത് പറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ആദര്‍ശം പറയാനും അപാര തൊലിക്കട്ടി വേണം! ആമ തോടിനും കാണ്ടാമൃഗത്തിന്റെ തോലിനും ഇത്രയ്ക്ക് കട്ടിയുണ്ടാവില്ല! 
ഇത് എന്തും നടക്കുന്ന വെള്ളരിക്കാ പട്ടണം!
ഇനി ഈ തട്ടിപ്പുകള്‍ പൊതുജന സമക്ഷം എത്തിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയോ നിയമ വ്യവസ്ഥയെ ആശ്രയിക്കുകയോ ചെയ്യേണ്ടി വരുമെന്ന് ഉറപ്പ്!

വാല്‍ കഷണം: മേലാവിന്റെ "അടിയന്‍ ലെച്ചിപ്പോം" ഗമയില്‍ രാപകലില്ലാതെ ഓഫീസിലിരുന്നയാള്‍ ബഹു. വി.സി വന്നപ്പോള്‍ എവിടെ ഒളിച്ചെന്നറിയില്ല! പിന്നീട് വാഹന വ്യൂഹം പോയി എന്ന് ഉറപ്പായിട്ടാണ് മൂഷികന്‍ മാളത്തിന് വെളിയില്‍ വന്നത്! 

No comments:

Post a Comment