Friday, 5 March 2010

പറയിപ്പിച്ചാലോ?

Excerpted from "പറയരുതാത്ത വാക്കുകള്‍" by ബി. എസ്. വാരിയര്‍ (Manorama, February 10, 2010 )

വലിയ പലരും മോശമായ പദപ്രയോഗം വഴി ദുഷ്കീര്‍ത്തി നേടാന്‍ ഇടയായിട്ടുണ്ട്. ചിലതിങ്ങനെ.
"ചിലര്‍ ചെല്ലുന്നിടത്തെല്ലാം സന്തോഷം വിതറും; മറ്റു ചിലരാകട്ടെ യാത്ര പറഞ്ഞു പോകുമ്പോഴെല്ലാം സന്തോഷം വിതറും" - ഓസ്കാര്‍ വൈല്‍ഡ്.

"ഞാനാരെയും കൊന്നിട്ടില്ല. പക്ഷേ അതീവ സന്തോഷത്തോടെ പല ചരമക്കുറിപ്പുകളും വായിച്ചിട്ടുണ്ട്” - ക്ളാരന്‍സ് ഡാരോ (പ്രസിദ്ധ അമേരിക്കന്‍ അഭിഭാഷകന്‍ )
 
"അദ്ദേഹം തന്റെ രണ്ടു മുഖങ്ങളും രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു" ജോണ്‍ ഗുന്തര്‍


"ഒന്നും അറിയാതെ എല്ലാം അറിയാമെന്നു വിചാരിക്കുന്ന അയാള്‍ രാഷ്ട്രീയത്തിനു പറ്റും" ബര്‍ണാര്‍ഡ് ഷാ


ഒരു ഗവേഷണപ്രബന്ധം കണ്ടപ്പോള്‍ ഫിസിക്സില്‍ നോബല്‍ സമ്മാനം നേടിയ വുള്‍ഫ് ഗാങ് പോളി നര്‍മ്മം കലര്‍ത്തിപ്പറഞ്ഞു: "ഇതു ശരിയല്ല, തെറ്റു പോലുമല്ല.” 


ഇനി മറ്റു പ്രശസ്തര്‍ പറഞ്ഞ ചിലതുകൂടെ. 
  • "അയാളെ വെറുക്കണമെങ്കില്‍ ക്യൂ നില്‍ക്കണം."
  • "സംഭാഷണത്തിന്റെ ഒഴുക്കു തടയാന്‍ ആശയങ്ങളെ അയാള്‍ ഒരിക്കലും അനുവദിക്കില്ല."
  • "അയാള്‍ സ്വയം സൃഷ്ടിച്ചുണ്ടായതാണ്; സ്രഷ്ടാവിനെ അയാള്‍ ആരാധിക്കുന്നു."
  • "അയാള്‍ കോര്‍ക്ക് സ്ക്രൂ പോലെയാണ് - വളഞ്ഞ്, ഉറച്ച്, മൂര്‍ച്ചയുള്ള മുനയുമായി." 
  • "അയാളുടെ മനസ്സ് എത്ര ഇടുങ്ങിയതാണെന്നോ? താക്കോല്‍ ദ്വാരത്തിലുടെ രണ്ടു കണ്ണുകൊണ്ടും ഒരുമിച്ചു നോക്കാന്‍ അയാള്‍ക്കാവും."
ഒരിക്കലും പറയരുതാത്ത ദുഷ്ടവാക്കുകളാണു മുകളില്‍ക്കണ്ടവയില്‍ മിക്കതും. വാക്കില്‍ ശ്രദ്ധ വച്ചില്ലെങ്കില്‍ മനസ്സറിയാത്ത അപരാധം ചെയ്തെന്ന ആരോപണങ്ങള്‍ വരാം. നിശ്ചയമായും ആ സാഹചര്യം ഒഴിവാക്കാന്‍ നിരന്തരശ്രമം വേണം.

വേദത്തിലെ ഒരു പ്രാര്‍ഥന കൂട്ടത്തില്‍ കേള്‍ക്കുക
"നല്ലതു മാത്രം കേള്‍ക്കാന്‍ എന്റെ കാതുകള്‍ക്കു കഴിയേണമേ;
നല്ലതു മാത്രം കാണാന്‍ എന്റെ കണ്ണുകള്‍ക്കു കഴിയേണമേ".
(Om bhadram karne-bhih srunuyama devah ;
bhadram pashye-maksa-bhir-yajatrah ;)
എങ്ങും നന്മ മാത്രമാവണമെന്ന പ്രാര്‍ഥന.

-------------------------------------------------------------------------------




"നല്ലതു മാത്രം പറയാന്‍ എന്റെ നാവിന് കഴിയേണമേ"

No comments:

Post a Comment