Monday, 15 March 2010

വിജിലന്‍സ് വന്നു!

കഴിഞ്ഞ ഒരു മാസത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലം മുഴുവന്‍ ഇന്നാണ് കണ്ടത്! രാവിലെ തന്നെ ഒരു "ആണ്ടിലും സംക്രാന്തിക്കും .." കാരന്‍ ശിങ്കിടിയുടെ കൂടെ ചുമന്നാണ് കെട്ടുകണക്കിന് "മാനിപുലേറ്റഡ്" ഫയലുകള്‍ ലുട്ടു കൊണ്ടു വന്നത്. കഴിഞ്ഞ ആഴ്ച വിജിലന്‍സ്കാര്‍ വന്ന് തിങ്കളാഴ്ച വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ 'ഓവര്‍ ടൈം' ജോലി തുടങ്ങിയതാണ്. അയയ്ക്കാത്തതെല്ലാം അയച്ചെന്ന് വരുത്തി! അതിന് രാജാവ് തന്നെയാണ് രജിസ്റ്റര്‍ വാങ്ങി നല്‍കിയത്! 
ഏത് സ്ഥാപനത്തില്‍ നടക്കും! പെന്‍ഷനായി ഒരു മാസത്തോളം അക്കാദമിക്കിന്റേയും മറ്റും താക്കോല്‍ കൈവശം വയ്ക്കുകയും തോന്നുമ്പോള്‍ വന്ന് ഇഷ്ടമുള്ള ഫയലുകള്‍ എടുത്ത് എങ്ങിനെയും തിരുത്താം! ഒളിവും മറവുമില്ല! ധൈര്യമുണ്ടെങ്കില്‍ ഇറക്കിനെടാ! ഇതിന് രാഷ്ടീയത്തിനതീതരായി എല്ലാവരും ഒറ്റക്കെട്ടായി സപ്പോര്‍ട്ടാണ് (അഴിമതി കൂട്ടായ്മ എന്നൊക്കെ പറയാമോ എന്തോ!) വിജിലന്‍സ്കാര്‍ മുന്‍പ് വന്നപ്പോള്‍ രാജാവ് മുങ്ങിക്കളഞ്ഞത് വലിയ ക്ഷീണമായി പോയി. അതു കൊണ്ട് തിങ്കളാഴ്ച ഉണ്ടാവണമെന്ന് കേണപേക്ഷിച്ചതിന് പുറമേ ഭീക്ഷണിയും ഉണ്ടായിരുന്നത്രേ. മറ്റൊരപേക്ഷ (ഭീക്ഷണിയോ!) ദിവസ വേതനക്കാരന്‍ രാജാവിനെ എങ്ങിനെയും ഇവിടെ നിന്ന് തിങ്കളാഴ്ച ഓടിച്ചിരിക്കണമെന്നായിരുന്നു. അതും നടത്തി. അത് കൊണ്ട് ഒരിക്കലും കൊടുക്കാത്ത രഥം കൊടുത്ത് പറഞ്ഞു വിട്ടു (മുന്‍പ് ഒരിക്കല്‍ രാജാവിന്റെ പകരക്കാരനായി അയാളുടെ കാര്യത്തിന് പോയപ്പോള്‍ രഥം തിരിച്ച് വിളിപ്പിച്ച് ഇറക്കി വിട്ടതാണ്. അതിവിനീതനും മാനാപമാനങ്ങളെ ജയിച്ചവനും ആയതിനാല്‍ അദ്ദേഹത്തിന് നാണം തോന്നിയില്ലെന്ന് മാത്രം!) ദിവസ വേതനക്കാരന്‍ രാജാവിന്റെ വായില്‍ നിന്ന് സത്യമെങ്ങാന്‍ വീണാലോ എന്നൊരു ഭയമുണ്ടായിരുന്നു. പി.എസ്.സി. പരീക്ഷയ്ക്ക് ചോദ്യമിട്ട് ഒന്നു പോലും ശരിയാകാത്തത് കൊണ്ട് പരീക്ഷ ക്യാന്‍സല്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കിയവരെ ഒക്കെ ഈ കഥയൊക്കെ എങ്ങിനെ പഠിപ്പിച്ചു വിട്ടുവെന്ന് ലുട്ടുവിന് മാത്രം അറിയാം. ഇതിന്റെ പകുതി പാട് പണ്ട് പെട്ടിരുന്നെങ്കില്‍ പ്രോജക്ടിലൊക്കെ എന്തെങ്കിലും ചെയ്യാമായിരുന്നു!
ഏതായാലും മരുന്നൊക്കെ കഴിച്ച് സമശീതോഷ്ണത്തിലൊക്കെ ഇരുന്ന് ഉത്തരം പറഞ്ഞിട്ടും ചില്ലറ സമയമല്ല എടുത്തത്. ഇത്രയ്ക്കൊന്നും നമ്മള്‍ ജീവിതത്തില്‍ മെനക്കെട്ടിട്ടില്ല! ലുട്ടുവിനെ പേടിച്ചാണ് ഇല്ലെങ്കില്‍ 'പോടേ' എന്ന് പറഞ്ഞേനേ! എന്തായാലും കായ്കറികളും തൈകളും മറ്റും കൊടുത്ത് ഒരു തരത്തില്‍ കേറ്റി വിട്ടു. എന്തൊരു പാടാണെന്ന് നോക്കണം - കഴിഞ്ഞ ആഴ്ച 'നാടൊരു വാര'ത്തിന് പോയപ്പോളാണ് രജിസ്റ്ററെടുത്ത് കൊടുക്കാന്‍ വിളി, ഈ ആഴ്ച തിങ്കളാഴ്ച തന്നെ വരണമെന്ന് - നാം ഒരിക്കലും ചെയ്യാത്തതാണ്.
എന്തായാലും വിജിലന്‍സ്കാര് ഉണ്ടായിരുന്നപ്പോള്‍ അക്കാദമിക്കില്‍ ലാപ്റ്റോപ്പില്‍ കളിച്ച് കൊണ്ട് പൂച്ച പോലെ പതുങ്ങിയിരുന്ന ലുട്ടു, അവര്‍ ഇറങ്ങി കഴിഞ്ഞപ്പോളാണ് പത്തി പൊക്കിയത് 'എന്നെ കൊണ്ടുപോവുന്നില്ലേ' എന്ന്. എന്തിനാണോ ഇത്ര ധൃതി! അന്വേഷിച്ചാല്‍ ഫോര്‍ജറിക്ക് തന്നെ താമസിയാതെ കൊണ്ട് പോവാമല്ലോ! വേവുവോളം കാത്തില്ലേ ഇനി ആറുവോളം കാത്ത് കൂടെ!

No comments:

Post a Comment