പെന്‍ഷന്‍പ്രായം ഉയര്‍ത്താതെ യു.ജി.സി. പാക്കേജ് നടപ്പാക്കുന്നു
Mathrubhumi.: 04 Mar 2010
തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇക്കാര്യത്തില്‍ ഇടതുമുന്നണി ഘടകകക്ഷികളുമായിപ്പോലും സമവായമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പെന്‍ഷന്‍പ്രായം ഉയര്‍ത്താതെതന്നെ യു.ജി.സി. നിര്‍ദ്ദേശിച്ച ശമ്പളപരിഷ്കാരം മാര്‍ച്ച് 31നകം നടപ്പാക്കും.
പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ സമവായം സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ അത് നടപ്പുള്ള കാര്യമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി സമരത്തിലുള്ള അധ്യാപകസംഘടനാ പ്രതിനിധികളെ അറിയിച്ചു. ശമ്പളപരിഷ്കരണം മാര്‍ച്ച് 31നകം പ്രഖ്യാപിക്കാമെന്നും 2006 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാമെന്നും തന്നെ വന്നുകണ്ട സമരത്തിലുള്ള സംഘടനാ നേതാക്കളോട് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വ്യക്തമായതോടെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവന്ന അധ്യാപക സംഘടനകള്‍ ഒന്നൊന്നായി സമരം പിന്‍വലിച്ചുതുടങ്ങി.
കഴിഞ്ഞയാഴ്ച സി.പി.എം. അനുകൂല സംഘടനയായ എ.കെ.പി.സി.ടി.എ. നേതൃത്വത്തോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.ശിവദാസമേനോനും പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യം ബുദ്ധിമുട്ടിലാണെന്ന് അറിയിച്ചിരുന്നു. ഒരുവട്ടംകൂടി ഘടകകക്ഷികളുമായി ബന്ധപ്പെട്ടുനോക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സി.പി.ഐ, ആര്.എസ്.പി. കക്ഷികള്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്കുപോലും സന്നദ്ധമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ സി.പി.എം, കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ മുഖം രക്ഷിച്ച് സമരം അവസാനിപ്പിക്കുന്നതിനുള്ള വഴി തേടുകയായിരുന്നു.
പെന്‍ഷന്‍പ്രായം 65 വയസ്സാക്കണമെന്ന ശുപാര്‍ശയാണ് യു.ജി.സി. ശമ്പളപരിഷ്കരണ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. കേരളത്തില്‍ പെന്‍ഷന്‍പ്രായം 55 വയസ്സാണ്. വിവിധ സംസ്ഥാനങ്ങളില്‍ വിവിധ തട്ടിലാണ് പെന്‍ഷന്‍പ്രായം. ശമ്പളപരിഷ്കാര പാക്കേജിന്റെ ഭാഗമായുള്ള 2000 കോടി രൂപ കേന്ദ്രത്തില്‍നിന്ന് കിട്ടണമെങ്കില്‍ പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താതെതന്നെ തമിഴ്നാട ടക്കമുള്ള സംസ്ഥാനങ്ങള്‍ യു.ജി.സി. ശമ്പളപരിഷ്കാരം നടപ്പാക്കി. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് അതത് സംസ്ഥാന സര്‍ക്കാരുകളുടെ നയപരമായ കാര്യമാണെന്നും ഇത് യു.ജി.സി യുടെ നിര്‍ബന്ധിത വ്യവസ്ഥയല്ലെന്നുമുള്ള സുപ്രീംകോടതി വിധിയും സര്‍ക്കാര്‍വാദത്തെ ഖണ്ഡിച്ചു. ശമ്പളപരിഷ്കരണത്തിന് വേണ്ടിവരുന്ന തുകയുടെ 80 ശതമാനവും യു.ജി.സി. സംസ്ഥാനങ്ങള്‍ക്ക് നല്‍കും.
കേരളത്തില്‍ 15 വര്‍ഷമായി കോളേജ് അധ്യാപക നിയമനത്തിന് നിരോധനം നിലനില്‍ക്കുകയായിരുന്നു. പെന്‍ഷന്‍പ്രായം ഉയര്‍ത്തിയാല്‍ വീണ്ടും അഞ്ചുവര്‍ഷംകൂടി നിരോധനം ഫലത്തില്‍ വരുമെന്നതും യുവജനസംഘടനകളെ ഇതിനെതിരാക്കി. ഇരുപതിലധികം പി.എസ്.സി. റാങ്ക്ലിസ്റ്റുകളുടെ ഭാവിയും അവതാളത്തിലാകുമെന്ന സ്ഥിതി വന്നു.

No comments:
Post a Comment