Wednesday, 10 February 2010

നുണയ്ക്ക് കൈകാല്‍ മുളച്ചാല്‍.....

റോസ് ചെടിയില്‍ ഒരു പനിനീര്‍ പുഷ്പം കണ്ടാല്‍ ഉണ്ടാവുന്ന അഭിപ്രായങ്ങള്‍:
ദോഷൈകദൃക്ക് (ഉദാ: ലുട്ടു): ഹാ! എന്ത് നല്ല മുള്ളുകള്‍! എത്ര പേരേ അത് വച്ച് നോവിക്കാം! ആ വൃത്തികെട്ട പൂവാണ് പ്രയോജനമില്ലാത്തത്.
ശുഭാപ്തിവിശ്വാസി: എന്ത് നല്ല പനിനീര്‍ പുഷ്പം! മുള്ളുകള്‍ ഉണ്ടെങ്കിലും ഇല മറഞ്ഞാണല്ലോ, പൂവ് പൊട്ടിക്കാന്‍ ശ്രമിച്ചാലേ അത് കൊണ്ട് ബുദ്ധിമുട്ടുണ്ടാവൂ.

ഇനി ദോഷൈകദൃക്ക് കണ്ട കാഴ്ച:

നടന്നത്: ലുട്ടുവിന് ദേഷ്യമുള്ള അദ്ധ്യാപക്ന്റെ 2003 മുതല്‍ അനധികൃതമായി തടഞ്ഞ് വച്ചിരുന്ന ശമ്പളത്തിന്റെ പേ സ്ലിപ്പ് ഉള്‍പ്പെടയുള്ള ബില്ല് സാങ്ക്ഷനാക്കി വച്ചിരുന്നത് സെക്ഷനില്‍ നിന്നും ബലമായി എടുത്തുകൊണ്ട് പോയി. പിന്നീട് സ്റ്റെനോ ഇതിന് റസീറ്റ് നല്‍കുകയും ചെയ്തു.

നുണ: എടുത്തുകൊണ്ട് പോയിട്ടില്ല. പല പാര്‍ട്ടായി നല്‍കാമെന്ന് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സെക്ഷനില്‍ വാക്കാല്‍ പറഞ്ഞിട്ടുണ്ട്! ഒന്നിച്ച് നല്‍കാന്‍ കാശില്ല! (പല പാര്‍ട്ടാക്കാന്‍ സാധിക്കാത്ത ബില്ല് എങ്ങിനെ അങ്ങിനെയാക്കും! ഇത് ബില്ല് നല്‍കിയ ആളെ അറിയിക്കേണ്ടേ! അദ്ദേഹം വിളിച്ചിട്ട് പോലും ബന്ധപ്പെട്ട ആരും എന്ത് കൊണ്ട് ഇത് പറഞ്ഞില്ല? കാശില്ലെങ്കില്‍ ലുട്ടുവിന്റെ അരിയര്‍ നല്‍കാന്‍ 1.22 ലക്ഷം എവിടെനിന്നും ഉണ്ടായി? വളരെക്കാലമായി കൊടുക്കാതെ വച്ചിരിക്കുന്ന ശമ്പളത്തിനല്ലേ മുന്‍‌ഗണന?)

നടന്നത്: സെക്ഷനിലെ കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത് പരിശോധിച്ചത് എന്തിന്? ഹാലിളകി കുടിശിക കൊടുക്കാനുള്ള തുക റിക്വയര്‍മെന്റ് അയയ്ക്കുന്നതില്‍ നിന്ന് നീക്കണമെന്നും സെക്ഷനിലെ ആളെ മാറ്റണമെന്നും വാശിപിടിച്ചതെന്തിന്? പാര്‍ട്ടായി നല്‍കാനും റിക്വയര്‍മെന്റ് അയയ്ക്കണ്ടേ?

നുണ: വിഷ്ണു എന്ന ഒരു താലിബാന്‍ ഭീകരന്‍ "ഒരു സോഫ്ട്വെയറുകള്" വയര്‍ലെസ്സ് വഴി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് നോക്കാനാണത്രേ! (പഴയ ഡെസ്ക്റ്റോപ്പ് കമ്പ്യൂട്ടറുകളില്‍ വയര്‍ലെസ് ലാന്‍ കാര്‍ഡ് എവിടെ എന്നൊന്നും ചോദിക്കരുത്! എന്തര് സോഫ്ട്വെയറുകള് അണ്ണാ! വല്ല ബാംബുകളുമാണാവോ! ഇപ്പോഴൊക്കെ കമ്പ്യൂട്ടറ്കള് സ്ക്കൂളുകളില്പോലും പഠിപ്പിക്കുന്നുണ്ടേ! ഇവിടുത്തെ പ്രൊഫസര്‍ ഫ്രീയായി ചെയ്യുന്ന, പത്ത് ദിവസം കൊണ്ട് കാളേജിലെ മിടുക്കന്മാര് പിള്ളേര് ചെയ്യുന്ന, ടെക്നോപാര്‍ക്കില്‍ രണ്ടായിരം രൂപായ്ക്ക് ചെയ്യുന്ന ചെറു ഡാറ്റാബേസ് പ്രോഗ്രാമിന് പത്ത് ലക്ഷം അടിക്കുന്ന ചെപ്പടി വിദ്യ പോലൊരു ഇറക്ക്!!) അപ്പോള്‍ ദിവസക്കൂലി രാജാവിന്റെ കമ്പ്യൂട്ടറില്‍ റെയ്ഡ് നടത്തിയത് "ഡാറ്റാബേസ് പ്രോഗ്രാമിന്" പടം അടിക്കാനല്ലേ! ഇനി ഒരു സൂത്രം പറഞ്ഞ് തരാം, ഇറക്കി നോക്കിക്കോ: വിഷ്ണു എന്ന ഒരു താലിബാന്‍ ഭീകരന്‍ ടെലിപ്പതി വഴി സെക്ഷനിലെ ആളുടെ തലയില്‍ "ഒരു സോഫ്ട്വെയറുകള്" പ്ലാന്റുകള് ചെയ്ത് കളഞ്ഞ്, അത് അഴിച്ച് പരിശാദിക്ക്കാന്‍ വയ്യല്ല്, അതിനാല് മാറ്റി കളഞ്ഞ്! [എപ്പിടി പുത്തി!]

ശുഭാപ്തിവിശ്വാസിയുടെ കാഴ്ച:
പാവം രാജാവ്, ഗുളിക കഴിക്കാന്‍ മറക്കുമ്പോള്‍ കാണുന്ന ഓരോ ഹാലൂസിനേഷനുകളാണ്! Salvador Dalí യുടെ Melting Clocks പോലുള്ള ഉദാത്ത രചനകള്‍ ഇത്തരം ഹാലൂസിനേഷനുകളില്‍ നിന്നാണല്ലോ ഉരുത്തിരിഞ്ഞത്. രാജാവും ഒരിക്കല്‍ WLAN ഘടിപ്പിച്ച ഒരു മസ്തിഷകത്തിന്റെ ചിത്രം വരച്ച് ലോക പ്രശസ്തനായേക്കാം! സമയത്തിന് മരുന്ന് നല്‍കുന്നവരുടെ അടുത്ത് നില്‍ക്കാന്‍ പറ്റത്തക്ക വിധത്തില്‍ കൂടുതല്‍ പ്രോജക്ടുകള്‍ നല്‍കി അനുഗ്രഹിക്കാന്‍ മേലാവിന് തോന്നട്ടേ എന്ന് കര്‍ത്താവിനോട് അപേക്ഷിക്കാം!

No comments:

Post a Comment