മലയാള മനോരമയില്‍ വന്ന വാര്‍ത്ത (Tuesday, February 23, 2010) യില്‍ നിന്നും:
ഡോ. ജിപ്പു ജേക്കബ് വിരമിച്ചു
തവനൂര്‍: കാര്‍ഷിക എന്‍ജിനീയറും തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ അധ്യാപകനുമായ ഡോ. ജിപ്പു ജേക്കബ് വിരമിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ ജനപ്രീതിനേടിയ സാങ്കേതികവിദ്യയായ 'കേരമിത്ര എന്ന തേങ്ങ പൊതിക്കാനുള്ള ഉപകരണത്തിന്റെ കണ്ടുപിടിത്തം അദ്ദേഹത്തിന് 1999ലെ നാഷനല്‍ റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് കൌണ്‍സിലിന്റെ ദേശീയ അവാര്‍ഡ് നേടിക്കൊടുത്തിരുന്നു. കരിക്ക് വെട്ടാനും തുളയ്ക്കാനുമുള്ള ഉപകരണങ്ങള്‍, അടയ്ക്ക പൊളിക്കാനുള്ള ഉപകരണം, പപ്പായപോലുള്ള പഴങ്ങള്‍ കേടുകൂടാതെ പറിച്ചെടുക്കാനുള്ള ഉപകരണം എന്നിങ്ങനെ ലളിതമായ ഉപകരണങ്ങള്‍ അദ്ദേഹം രൂപകല്‍പന ചെയ്തിട്ടുണ്ട്.
കാര്‍ഷിക സര്‍വകലാശാലയില്‍ യുജിസി പദ്ധതി നടപ്പില്‍വരുന്നതിനു മുന്‍പേ അസോഷ്യേറ്റ് പ്രഫസറായി നേരിട്ട് സ്ഥാനക്കയറ്റം കിട്ടി നിയമിതനായ ജിപ്പു ജേക്കബ് ഏറ്റവും സീനിയറായ അധ്യാപകനായിരുന്നിട്ടും അതേ തസ്തികയില്‍ത്തന്നെ വിരമിച്ചു എന്നത് ചില രാഷ്ട്രീയ ഇടപെടലുകളെത്തുടര്‍ന്നാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. (See 1 below)
കാര്‍ഷിക എന്‍ജിനീയറിങ് കോളജിലെ ഡീന്‍ ആയിരിക്കേ കോളജിലെ ദൈനംദിന കാര്യങ്ങളിലുള്ള പ്രാദേശിക, രാഷ്ട്രീയ ഇടപെടലുകളില്‍ പ്രതിഷേധിച്ച് തല്‍സ്ഥാനം ഒഴിഞ്ഞിരുന്നു. (See 2 below) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയില്‍നിന്ന് എംടെക്, പിഎച്ച്ഡി ബിരുദങ്ങള്‍ നേടിയിട്ടുള്ള ഡോ. ജിപ്പു ജേക്കബ് ഗവേഷണ-അധ്യാപന രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയാണ് പടിയിറങ്ങുന്നത്.
1. യൂണിവേഴ്സിറ്റി ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച്, വിജിലന്‍സ് അന്വേഷണം നേരിടുന്നതിനാല്‍ സസ്പെന്റ് ചെയ്യപ്പെടേണ്ട വ്യക്തി, എല്ലാ രാഷ്ടീയ സംഘടനകളും കാഴ്ചക്കാരായി നിന്നപ്പോള്‍ പിന്‍ വാതിലിലൂടെ എല്ലാ നിയമങ്ങളെയും ലംഘിച്ചു കൊണ്ട് രഹസ്യമായി പ്രൊമോഷന്‍ നേടാന്‍ ശ്രമിച്ചപ്പോള്‍, ബഹു. ഹൈക്കോടതി വിലക്കിയത് ഇതാ! രാഷ്ട്രീയ ഇടപെടലുകള്‍ ഇയാളെ പിന്‍ വാതിലിലൂടെ കയറ്റാനായിരുന്നില്ലേ!
2. കുഞ്ഞ് കുട്ടികളുടെ ഒരു പ്രോഗ്രാം, അതും പഞ്ചായത്തിന്റെ, നടത്താന്‍ സമ്മതം ചോദിച്ചതാണോ "കോളജിലെ ദൈനംദിന കാര്യങ്ങളിലുള്ള പ്രാദേശിക, രാഷ്ട്രീയ ഇടപെടലുകള്‍"! യാത്രയയപ്പ് പോലും, കക്ഷിഭേദമെന്യേ പങ്കെടുക്കാന്‍ പണം നല്‍കിയവരെ കളിയാക്കി കൊണ്ട്, സംഘടനാ പ്രതിനിധി സമ്മേളനമാക്കിയയാളെപ്പറ്റിയാണ് പറയുന്നത്!
3. മറ്റുള്ള കാര്യങ്ങളെപ്പറ്റി വളരെ വിശദമായി തന്നെ മറ്റ് പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ടല്ലോ!

No comments:
Post a Comment