ലുട്ടുവിനാല് പീഡിതരായവരെ കണ്ടു. പലരെയും ഉപദ്രവിച്ചതിന് നീതിയുടെ ഒരു കണിക പോലും ഇല്ല!
എന്നാല്‍ ഇയാള്‍ ചെയ്ത കാര്യങ്ങള്‍ തെളിവോടുകൂടി വ്യക്തമാക്കുമ്പോള്‍ പലര്‍ക്കും വലിയ വിഷമം. (Actually, he is getting a taste of his own medicine!)
ഇതിന്റെ പൊരുള്‍ എത്രയായിട്ടും മനസ്സിലാക്കാനാവുന്നില്ല! അടിയാളന്റെ മനസ്സിലെ feudalistic ആശ്രിത മനോഭാവമാണോ എന്നറിയില്ല, ഇയ്യാള് ചെയ്യുന്ന അധാര്‍മ്മിക പ്രവര്‍ത്തികളെ ന്യായീകരിക്കുവാനും അതിനെ പ്രതിരോധിക്കുവാന്‍ ശ്രമിക്കുന്നവരെ എതിര്‍ക്കുവാനും പ്രേരിപ്പിക്കുന്നത്.
ഉറങ്ങിയിരുന്നവരൊക്കെ പകര്‍പ്പുകള്‍ കണ്ട് ഉണര്‍ന്നിരിക്കും!
ഇനി ഉണരാത്തവര്‍ നടികരോ സവിശേഷ മാനസിക വിശകലനം വേണ്ടവരോ ആണ്. ഒരു പാട് നാളത്തെ നാട്യത്തിലൂടെ വളര്‍ത്തിയെടുത്ത മുഖം മൂടിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പലരുടേയും മനസ്സ് വിസ്സമ്മതിയ്ക്കുന്നതുമാവാം, കാരണം.
എന്തായാലും ലുട്ടു ചെയ്താല്‍ പുണ്യപ്രവര്‍ത്തിയും മിടുക്കും ആയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്താല്‍ അവര്‍ പാതകികള്‍ എന്ന് കാണുന്ന മന:സ്ഥിതിയുടെ വിശകലനം മാനസിക ശാസ്ത്രത്തിലെ ഗവേഷണത്തിന് അര്‍ഹമാണ്.
No comments:
Post a Comment