നിങ്ങള്‍ ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ നിങ്ങളെ മാറ്റിയിരിക്കും, ഉറപ്പ്! ഉന്നത പഠനത്തിന് പോയവരും മറ്റും ഇമെയിലിലൂടെ ശമ്പളവും, അരിയര്‍ സ്റ്റേറ്റ്മെന്റും, ടാക്സ് സ്റ്റേറ്റ്മെന്റും അയച്ച് സ്വീകരിച്ചിരുന്ന ഒരു സെക്ഷനിലെ "കാലത്തിന് മുമ്പേ നടന്ന", ആത്മാര്‍ത്ഥമായി സമയം നോക്കാതെ ജോലിചെയ്തിരുന്ന, മറ്റ് സങ്കുചിത ചിന്തകള്‍ക്ക് അതീതമായി എല്ലാവര്‍ക്കും നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്തിരുന്ന ആളെ മാറ്റിയതോടെ ഇത് വ്യക്തമായിരിക്കുകയാണ്. ഇനി മാറ്റാനുള്ള കാരണമായി എന്തെങ്കിലും മനോഹരമായ നിറം പിടിപ്പിച്ച നുണ നെയ്തെടുക്കുകയേ വേണ്ടൂ! അതിനുള്ള വിദഗ്ദര്‍ അത് ചെയ്യുന്നുണ്ടാവും, ഇല്ലെങ്കില്‍ ചെയ്തുകൊള്ളും. എന്നാല്‍ 'അപ്രിയര്‍' ആരെന്ന് മനസ്സിലാക്കി, അവരുടെ ഫയലുകള്‍ 'മുക്കിയാല്‍' കണ്ണിലുണ്ണിയുമാവാം. എന്തായാലും എല്ലാവര്‍ക്കും അത് സാധിക്കില്ലല്ലോ!
ഒരു സ്ഥാപനത്തില്‍ നിയമം നോക്കാതെ പ്രിയവും അപ്രിയവും നോക്കി മാത്രം കാര്യങ്ങള്‍ ചെയ്യാനാവുമോ? എവിടേയ്ക്കാണ് ഈ പോക്ക്!
ഒരു സ്ഥാപനത്തില്‍ നിയമം നോക്കാതെ പ്രിയവും അപ്രിയവും നോക്കി മാത്രം കാര്യങ്ങള്‍ ചെയ്യാനാവുമോ? എവിടേയ്ക്കാണ് ഈ പോക്ക്!
No comments:
Post a Comment