28.02.2001 ല്‍ കഴിഞ്ഞ ഒരു പ്രോജക്ടിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് അപ്പോള്‍ത്തന്നെ നല്‍കേണ്ടത് കിട്ടാന്‍ വര്‍ഷം തോറും റിമൈന്‍ഡറയയ്ക്കേണ്ടി വരിക! ഏഴ് വര്‍ഷത്തോളം ഇങ്ങിനെ റിമൈന്‍ഡറുകള്‍ അയയ്ക്കുക! അവസാനം അഡ്-ഹോക്ക് സ്കീമെന്ന പരിപാടിയേ നിറുത്തിയിട്ട് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പറ്റാതെ സഹികെട്ട് കാശ് തിരിച്ച് പിടിക്കും എന്ന് ഭീക്ഷണി മുഴക്കേണ്ടി വരുക! യൂണിവേഴ്സിറ്റിക്കും ഫാക്കല്‍ട്ടിക്കും മറ്റും എന്ത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്! മറ്റു പ്രോജക്ടുകളുടെ ഇവാല്യുവേഷന് ചെല്ലുന്നവരോട് കോ-ഓര്‍ഡിനേറ്റര്‍ ഇത് പറയുമായിരുന്നു എന്ന് പല ശാസ്ത്രജ്ഞന്മാരും സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ള അദ്ധ്യാപകരെ "irresponsible" എന്ന് വിളിക്കാന്‍ ഇതിലും യോഗ്യതയുള്ളയാള്‍ ഉണ്ടാവുമോ? പ്രൊഫസര്‍ഷിപ്പ് കൊണ്ട് മാത്രം ഈ കടപ്പാട് തീരുമോ?

No comments:
Post a Comment