പലര്‍ക്കും അനഭിമതനായ ഒരു വ്യക്തി പോവുമ്പോള്‍ വഴിവിട്ട പല സഹായങ്ങളും ലഭിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടുന്നതിലുള്ള വിഷമം ഉണ്ടാവാം, കൃതജ്ഞത കൊണ്ടോ മറ്റ് ചിലരുടെ പ്രീതി സമ്പാദിച്ച് വഴിവിട്ട പല സഹായങ്ങളും ഇനിയും സംഘടിപ്പിക്കുവാനായി പല പ്രഹസനങ്ങളും പലരുടെ പേരിലും സംഘടിപ്പിക്കുകയും ആവാം. എന്നാല്‍ ഇതിനോട് വിയോജിപ്പ് ഉള്ളവരെ ഭീക്ഷണിപ്പെടുത്താന്‍ എന്ത് അവകാശമാണുള്ളത്? ഇനിയും ഒരു ക്ലാസ്സിലുള്ളവരെ മുഴുവന്‍ തോല്പിച്ചതു പോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാമെന്നാണ് പിന്തുടര്‍ച്ചാവകാശികളായ മാഫിയാ സുഹൃത്തുക്കള്‍ വ്യാമോഹിക്കുന്നതെങ്കില്‍ എന്ത് പറയാനാണ്! നിങ്ങള്‍ റിസോര്‍ട്ടില്‍ അര്‍മ്മാദിക്കുമ്പോള്‍ മറ്റ് ചിലര്‍ അവരുടെ അഭിരുചിയ്ക്കും കഴിവിനും അഭിപ്രായത്തിനും അനുസരിച്ച് ആഹ്ലാദം പ്രകടിപ്പിച്ചേയ്ക്കാം. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത് സാധ്യവുമാണ്. അതിനെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നത് 'ഫാസിസവും'! അക്കാദമിക ബലത്തില്‍ തിരിമറിയിലൂടെയുള്ള ഉപദ്രവങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ ശക്തമായ തിരിച്ചടിയും ഇന്നത്തെ ജനാധിപത്യ സംവിധാനത്തില്‍ പ്രതീക്ഷിക്കാവുന്നതാണ്.
No comments:
Post a Comment